Compass എസ്‌യുവിക്ക് ചെലവേറും; 20,000 രൂപ വരെ വില വർധനയുമായി Jeep

ജീപ്പ് ഇന്ത്യ വിവേകത്തോടെ കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ചു. ഈ വർഷം ജനുവരിയിൽ സമാരംഭിച്ച പുതുതലമുറ കോമ്പസിന് പുതുക്കിയ ക്യാബിനും ആധുനിക ഫീച്ചറുകളും സഹിതം അതിന്റെ ബാഹ്യ രൂപകൽപ്പനയിൽ സൂക്ഷ്മമായ അപ്‌ഡേറ്റുകൾ ലഭിച്ചു.

Compass എസ്‌യുവിക്ക് ചെലവേറും; 20,000 രൂപ വരെ വില വർധനയുമായി Jeep

കോമ്പസിന്റെ വകഭേദങ്ങളെ വിശാലമായി സ്പോർട്ട്, ലോഞ്ചിറ്റ്യൂഡ് (O), ലിമിറ്റഡ് (O), ലിമിറ്റഡ് 80th ആനിവേഴ്സറി, S (O) എന്നിങ്ങനെ അഞ്ച് ട്രിമ്മുകളായി തിരിച്ചിരിക്കുന്നു.

Compass എസ്‌യുവിക്ക് ചെലവേറും; 20,000 രൂപ വരെ വില വർധനയുമായി Jeep

സ്‌പോർട്ട് & ലോംഗിറ്റ്യൂഡ് (O) വേരിയന്റുകളുടെ പെട്രോൾ, ഡീസൽ പതിപ്പുകൾക്ക് ഇപ്പോൾ 10,000 രൂപ വിലയാണ് നിർമ്മാതാക്കൾ ഉയർത്തിയിരിക്കുന്നത്. അതേസമയം, എസ്‌യുവിയുടെ ഉയർന്നതും മുൻനിരയിലുള്ളതുമായ വകഭേദങ്ങൾക്ക് 20,000 രൂപയുടെ ഏകീകൃത അപ്‌വേർഡ് റിവിഷൻ ലഭിക്കും.

Compass എസ്‌യുവിക്ക് ചെലവേറും; 20,000 രൂപ വരെ വില വർധനയുമായി Jeep

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയി വീലുകൾ, ഡ്യുവൽ-പാൻ സൺറൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 7.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് കോംപസിന്റെ സവിശേഷത.

Compass എസ്‌യുവിക്ക് ചെലവേറും; 20,000 രൂപ വരെ വില വർധനയുമായി Jeep

രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ കോമ്പസ് ലഭിക്കും. 1.4 ലിറ്റർ പെട്രോൾ എഞ്ചിൻ 161 bhp പരമാവധി കരുത്തും 250 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു, കൂടാതെ ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് DCT യൂണിറ്റ് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ചേർത്തിരിക്കുന്നത്.

Compass എസ്‌യുവിക്ക് ചെലവേറും; 20,000 രൂപ വരെ വില വർധനയുമായി Jeep

അതേസമയം, 2.0 ലിറ്റർ ഡീസൽ, 168 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്നു. ഡീസൽ മിൽ ഒരു ആറ്-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഒരു ഓൾ-വീൽ ഡ്രൈവ് സജ്ജീകരണവുമായി കണക്ട് ചെയ്തിരിക്കുന്നു.

Compass എസ്‌യുവിക്ക് ചെലവേറും; 20,000 രൂപ വരെ വില വർധനയുമായി Jeep

മറ്റ് അനുബന്ധ വാർത്തകളിൽ ഇന്ത്യൻ വിപണിയിൽ ജീപ്പ് കോമ്പസിന്റെ ഏഴ് സീറ്റർ പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. നിലവിൽ കോമ്പസ് എന്ന ഒറ്റ മോഡൽ മാത്രമാണ് ബ്രാൻഡ് രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. കമ്പനിയുടെ എസ്പാൻഷനും മോഡൽ നിരയുടെ വിപുലീകരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ മോഡൽ എത്തിക്കുന്നത്.

Compass എസ്‌യുവിക്ക് ചെലവേറും; 20,000 രൂപ വരെ വില വർധനയുമായി Jeep

ആഗോള വിപണിയിൽ കമാൻഡർ എന്ന നെയിംപ്ലേറ്റിൽ നിർമ്മാതാക്കൾ ഇതിനോടകം പുത്തൻ ഏഴ് സീറ്റർ മോഡൽ അവതരിപ്പിച്ച് കഴിഞ്ഞു. ഇന്ത്യൻ വിപണിയിലും ഇതേ മോഡൽ എത്തിക്കാനാണ് കമ്പനിയുടെ നീക്കം, എന്നാൽ രാജ്യത്ത് ഈ മോഡലിന് കമാൻഡർ എന്നതിന് പകരം മെറിഡിയൻ എന്നാവും പേര് നൽകുന്നത്.

Compass എസ്‌യുവിക്ക് ചെലവേറും; 20,000 രൂപ വരെ വില വർധനയുമായി Jeep

തൊണ്ണൂറുകളിൽ മഹീന്ദ്ര ഇന്ത്യയിൽ കമാൻഡർ എന്ന പേരിൽ ഒരു ലോംഗ് വീൽബേസ് മോഡൽ അവതരിപ്പിച്ചിരുന്നതിനാലാണ് ബ്രാൻഡ് ആഗോള നെയിംപ്ലേറ്റ് രാജ്യത്ത് ഉപയോഗിക്കാത്തത്.

Compass എസ്‌യുവിക്ക് ചെലവേറും; 20,000 രൂപ വരെ വില വർധനയുമായി Jeep

കോമ്പസിന്റെ അഞ്ച് സീറ്റർ പതിപ്പിനെ അടിസ്ഥാനമാക്കിയാണ് കമാൻഡർ ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും അഞ്ച് സീറ്റർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ അല്പം മാറ്റങ്ങളോടെയാണ് കമാൻഡർ എത്തുന്നത്.

Compass എസ്‌യുവിക്ക് ചെലവേറും; 20,000 രൂപ വരെ വില വർധനയുമായി Jeep

ഇത് കൂടാതെ ജീപ്പ് 2022 ഗ്രാൻഡ് ചെറോക്കി അഞ്ച് സീറ്റർ എസ്‌യുവിയും അവതരിപ്പിച്ചു. വലിയ ഗ്രാൻഡ് ചെറോക്കി L, മെറിഡിയൻ എന്നീ മോഡലുകൾക്കിടയിലാണ് ഈ പുതുമോഡൽ സ്ഥാനം പിടിക്കുന്നത്.

Compass എസ്‌യുവിക്ക് ചെലവേറും; 20,000 രൂപ വരെ വില വർധനയുമായി Jeep

പുത്തൻ ഗ്രാൻഡ് ചെറോക്കി അഞ്ച്-സീറ്റർ എസ്‌യുവി 2022 -ൽ ഇന്ത്യൻ വിപണിയിൽ ബ്രാൻഡ് വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. ഇംപോർട്ടഡ് CKD റൂട്ട് വഴി പുതിയ മോഡൽ രാജ്യത്ത് അസംബിൾ ചെയ്യാനും സാധ്യതയുണ്ട്.

Compass എസ്‌യുവിക്ക് ചെലവേറും; 20,000 രൂപ വരെ വില വർധനയുമായി Jeep

2022 ജീപ്പ് ഗ്രാൻഡ് ചെറോക്കി ഫൈവ്-സീറ്റർ വലുപ്പത്തിൽ വലിയ ഗ്രാൻഡ് ചെറോക്കി L പതിപ്പിനേക്കാൾ 294 mm ചെറുതാണ്. വാഹനം അതിന്റെ ബോഡി പാനലുകളും ഡിസൈൻ ഘടകങ്ങളും മൂന്ന്-വരി സഹോദരനുമായി പങ്കിടുന്നു. വിപണിയിൽ പുതുമ നിലനിർത്താൻ കമ്പനി പല മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep increases compass suv price upto 20000 in india
Story first published: Friday, October 8, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X