റാങ്‌ലർ ഇവി മാഗ്നെറ്റോ കൺസെപ്റ്റിന്റെ ടീസർ പങ്കുവെച്ച് ജീപ്പ്

കൊവിഡ്-19 -ന് ശേഷം മോപ്പാറിന്റെ ജീപ്പ്, ജീപ്പ് പെർഫോമൻസ് പാർട്സ് ബ്രാൻഡുകൾ വീണ്ടും ഒത്തുചേരുകയാണ്. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ യൂട്ടയിലെ മോവാബിന്റെ ഭൂപ്രദേശങ്ങൾ കീഴടക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത നിരവധി കസ്റ്റം-ബിൽറ്റ് വാഹനങ്ങൾ ഈ വർഷം അവതരിപ്പിക്കും.

റാങ്‌ലർ ഇവി മാഗ്നെറ്റോ കൺസെപ്റ്റിന്റെ ടീസർ പങ്കുവെച്ച് ജീപ്പ്

ജീപ്പ് ബ്രാൻഡിന്റെ താൽപ്പര്യക്കാരെ ലക്ഷ്യമാക്കി മോവാബിൽ അവതരിപ്പിക്കുന്ന കൺസെപ്റ്റ് വാഹനങ്ങളുടെ പ്രിവ്യൂ സ്കെച്ചുകൾ പുറത്തു വന്നിരിക്കുകയാണ്.

റാങ്‌ലർ ഇവി മാഗ്നെറ്റോ കൺസെപ്റ്റിന്റെ ടീസർ പങ്കുവെച്ച് ജീപ്പ്

ജീപ്പ് പ്രദർശിപ്പിക്കുന്ന കൺസെപ്റ്റ് വാഹനങ്ങളുടെ രണ്ട് ടീസർ ചിത്രങ്ങൾ പുറത്തിറക്കി. അതിലൊന്ന് മാഗ്നെറ്റോ എന്ന പേരിലാണ് വരുന്നത്.

റാങ്‌ലർ ഇവി മാഗ്നെറ്റോ കൺസെപ്റ്റിന്റെ ടീസർ പങ്കുവെച്ച് ജീപ്പ്

ഡിസൈൻ സ്കെച്ചുകൾ ഈ വർഷത്തെ മോവാബിലെ വാർഷിക ജീപ്പ് ഉത്സവ പരിപാടിയിൽ അരങ്ങേറാൻ പോകുന്ന വ്യത്യസ്തവും ശക്തവുമായ പെർഫോമൻസ് കൺസെപ്റ്റ് വാഹനങ്ങളുടെ ആദ്യ വ്യൂ നൽകുന്നു എന്ന് നിർമ്മാതാക്കൾ അറ്റാച്ചുചെയ്ത ഒരു പത്രക്കുറിപ്പിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.

റാങ്‌ലർ ഇവി മാഗ്നെറ്റോ കൺസെപ്റ്റിന്റെ ടീസർ പങ്കുവെച്ച് ജീപ്പ്

ഈ പുതിയ കൺസെപ്റ്റിനെക്കുറിച്ച് കമ്പനി ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നിർമ്മാതാക്കൾ നേരത്തെ ടീസ് ചെയ്ത റാങ്‌ലറിന്റെ ഇവി അവതാരമാണിതെന്ന് കരുതപ്പെടുന്നു. നേരത്തെ ടീസർ പുതിയ വാഹനത്തെ ‘100 ശതമാനം ബാറ്ററിയിൽ പ്രവർത്തിക്കുന്ന റാങ്‌ലർ BEV' എന്ന് വിശേഷിപ്പിച്ചിരുന്നു.

റാങ്‌ലർ ഇവി മാഗ്നെറ്റോ കൺസെപ്റ്റിന്റെ ടീസർ പങ്കുവെച്ച് ജീപ്പ്

മാഗ്നെറ്റോ എന്ന് വിളിക്കുന്ന പുതിയ റാങ്‌ലർ ഇവിക്ക് സാധാരണ റാങ്‌ലറുകൾ പോലെ സമാനമായ ബോഡി-ഓൺ-ഫ്രെയിം സജ്ജീകരണം ഉണ്ടായിരിക്കാം. ബ്രാൻഡ് ഇതിനകം പങ്കിട്ട ചില വിശദാംശങ്ങൾ അനുസരിച്ച്, ഇത് ഫ്ലോറിനടിയിൽ കുറഞ്ഞത് മൂന്ന് മുതൽ നാല് വരെ ബാറ്ററി പായ്ക്കുകളുള്ള ഒരു ഓൾ-വീൽ ഡ്രൈവ് ഇവി ആയിരിക്കാം.

റാങ്‌ലർ ഇവി മാഗ്നെറ്റോ കൺസെപ്റ്റിന്റെ ടീസർ പങ്കുവെച്ച് ജീപ്പ്

മാഗ്നെറ്റോ ഒരൊറ്റ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിനൊരു V8 എഞ്ചിനും ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് ബോണറ്റിലെ സ്കൂപ്പ് അപ്പ് ഭാഗത്തിൽ നിന്നും വ്യക്തമാകുന്നത്. നേരത്തെ പുറത്തിറക്കിയ ടീസർ അനുസരിച്ച്, മാഗ്നെറ്റോ രണ്ട് ഡോറുകളുള്ള 4x4 ഇലക്ട്രിക് റാങ്‌ലർ ആണെന്ന് തോന്നുന്നു.

റാങ്‌ലർ ഇവി മാഗ്നെറ്റോ കൺസെപ്റ്റിന്റെ ടീസർ പങ്കുവെച്ച് ജീപ്പ്

മുൻവശത്ത്, പരമ്പരാഗത ജീപ്പ് സ്ലാറ്റ് ഗ്രില്ലുമായി വാഹനം വരുന്നു, ഇത് മറ്റ് ജീപ്പ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നില്ല. ഇതൊരു ഇലക്ട്രിക് വാഹനമായതിനാൽ സ്ലാറ്റുകൾക്ക് ഒരു ഓപ്പണിംഗും ഉണ്ടാകില്ല എന്നതാണ് ഒരേയൊരു വ്യത്യാസം.

റാങ്‌ലർ ഇവി മാഗ്നെറ്റോ കൺസെപ്റ്റിന്റെ ടീസർ പങ്കുവെച്ച് ജീപ്പ്

ഗ്രില്ലിനുപുറമെ, മുൻവശത്ത് നീല നിറത്തിലുള്ള ഹുക്കും ലഭിക്കുന്നു. കൂടാതെ മുൻവശത്ത് വ്യത്യസ്ത സെറ്റ് ലൈറ്റുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.

റാങ്‌ലർ ഇവി മാഗ്നെറ്റോ കൺസെപ്റ്റിന്റെ ടീസർ പങ്കുവെച്ച് ജീപ്പ്

വാർഷിക ഈസ്റ്റർ ജീപ്പ് സഫാരി പരിപാടിയിൽ പ്രദർശിപ്പിക്കേണ്ട മറ്റൊരു റാങ്‌ലർ കൺസെപ്റ്റിന്റെ ചിത്രവും ജീപ്പ് പങ്കിട്ടു. വിഞ്ച്, ഫെൻഡറുകൾ, പവർ ഡോം ഹൂഡുകൾ, ഹാഫ് ഡോറുകൾ എന്നിവയും ബോൾഡ് ലുക്കിംഗ് ബമ്പറും ഇതിൽ കാണാം.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Revealed Wrangler EV Magneto Concept Teaser Images. Read in Malayalam.
Story first published: Wednesday, March 10, 2021, 18:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X