സീറോ എമിഷൻ; 2022 ഗ്രാൻഡ് ചെറോക്കി 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് അവതരിപ്പിച്ച് ജീപ്പ്
സ്റ്റെല്ലാന്റിസ് ഇവി ഡേ 2021 -നോട് അനുബന്ധിച്ച് ജീപ്പ് പുതിയ 2022 ഗ്രാൻഡ് ചെറോക്കി 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി വെളിപ്പെടുത്തി.

പുതിയ കാറിന്റെ ആമുഖം 'സീറോ എമിഷൻ, 100 ശതമാനം സ്വാതന്ത്ര്യം' എന്ന തങ്ങളുടെ കാഴ്ചപ്പാടിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണെന്ന് എസ്‌യുവി എന്ന് നിർമാതാക്കൾ പറയുന്നു. പുതിയ കാറിന്റെ അനാച്ഛാദനം ബ്രാൻഡിന്റെ 80 -ാം വാർഷികത്തോടനുബന്ധിച്ചാണ്.

കോമ്പസ് 4xe, റെനെഗേഡ് 4xe, റാങ്‌ലർ 4xe എന്നിവയ്ക്ക് ശേഷം ജീപ്പ് പുറത്തിറക്കുന്ന നാലാമത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനമാണ് ഓൾ-ന്യൂ 2022 ഗ്രാൻഡ് ചെറോക്കി 4xe.

30 വർഷത്തെ വിപണിയിലെത്തുന്ന ജീപ്പ് ഗ്രാൻഡ് ചെറോക്കി അമേരിക്കൻ എസ്‌യുവി നിർമാതാക്കളിൽ നിന്നുള്ള മികച്ച വിജയകരമായ ഉൽപ്പന്നമായി മാറി.

ജീപ്പിൽ നിന്ന് ഏറ്റവുമധികം അവാർഡ് ലഭിച്ച എസ്‌യുവികളിൽ ഒന്നാണിത്. അതോടൊപ്പം ലോകമെമ്പാടും നിന്ന് ഏഴ് ദശലക്ഷത്തിലധികം ഉപഭോക്താക്കളേയും വാഹനം കണ്ടെത്തി.

ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ അഞ്ചാം തലമുറ ഓഗസ്റ്റിൽ നടക്കുന്ന 2021 ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോയിൽ ഔദ്യോഗികമായി അരങ്ങേറും.

പുതിയ എസ്‌യുവിയെക്കുറിച്ചുള്ള സവിശേഷതകൾ ഔദ്യോഗികമായി കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്ത മാസം മോഡൽ അനാച്ഛാദനം ചെയ്യും. 2021 -ന്റെ തുടക്കത്തിൽ അവതരിപ്പിച്ച പുതിയ റാങ്‌ലർ 4xe -യിലുള്ള 4WD ഇലക്ട്രിക് മോഡും പുതിയ ഗ്രാൻഡ് ചെറോക്കിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ധനം ഉപയോഗിക്കാതെ തന്നെ അതിന്റെ ഇലക്ട്രിക് ചാർജിൽ നിന്ന് ഓഫ്-റോഡിംഗിന് പൂർണ്ണമായും ഉപയോഗിക്കാൻ ഈ സവിശേഷത അനുവദിക്കുന്നു.

ജീപ്പ് ബ്രാൻഡ് 80 വർഷത്തെ നേട്ടങ്ങളും പുതുമകളും ആഘോഷിക്കുന്ന ഈ വർഷത്തിൽ "സീറോ എമിഷൻ, 100 ശതമാനം സ്വാതന്ത്ര്യം" എന്ന ജീപ്പ് ബ്രാൻഡിന്റെ കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു പടിയാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കി 4xe -യുടെ ആമുഖം എന്ന് അടുത്തിടെ ഒരു പത്രക്കുറിപ്പിൽ കമ്പനി പറഞ്ഞു.


Click it and Unblock the Notifications








