പരിഷ്കരിച്ച ക്യാബിനൊപ്പം 2022 കോമ്പസ് പുറത്തിറക്കി ജീപ്പ്

ജീപ്പ് തങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത കോമ്പസ് എസ്‌യുവി പുറത്തിറക്കി. നിങ്ങൾ വിശാലമായ വിഷ്വൽ അപ്‌ഡേറ്റുകൾക്കായി തിരയുകയാണെങ്കിൽ അല്പം നിരാശരാകേണ്ടി വരും എന്ന് ആദ്യം തന്നെ പറയട്ടേ.

പരിഷ്കരിച്ച ക്യാബിനൊപ്പം 2022 കോമ്പസ് പുറത്തിറക്കി ജീപ്പ്

ഏറ്റവും വിജയകരമായ ജീപ്പ് എസ്‌യുവിക്ക് എക്സ്റ്റീരിയറിൽ കുറച്ച് ഫെയ്‌സ്‌ലിഫ്റ്റിംഗ് ടച്ചുകളും ക്യാബിനുള്ളിൽ നാമമാത്രമായി ചില മാറ്റങ്ങളും മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ.

പരിഷ്കരിച്ച ക്യാബിനൊപ്പം 2022 കോമ്പസ് പുറത്തിറക്കി ജീപ്പ്

2022 പതിപ്പിൽ പ്രീമിയം കോം‌പാക്ട് എസ്‌യുവിയുടെ പുറംഭാഗത്തെ മാറ്റങ്ങൾ പ്രധാനമായും മുൻ‌ഭാഗത്തും പിൻഭാഗത്തും കേന്ദ്രീകരിച്ചിരിക്കുന്നു. വാഹനത്തിന് പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ ലഭിക്കും, ടെയിൽ‌ലൈറ്റുകൾക്ക് ഡിസൈൻ റിവിഷനും ഉണ്ടാകും.

പരിഷ്കരിച്ച ക്യാബിനൊപ്പം 2022 കോമ്പസ് പുറത്തിറക്കി ജീപ്പ്

വരാനിരിക്കുന്ന 2022 ജീപ്പ് കോമ്പസിന്റെ ചില അപ്പർ വേരിയന്റുകളിൽ എൽഇഡി ടെയിൽ‌ലൈറ്റുകൾ നിർമ്മാതാക്കൾ ഒരുക്കുന്നു.

പരിഷ്കരിച്ച ക്യാബിനൊപ്പം 2022 കോമ്പസ് പുറത്തിറക്കി ജീപ്പ്

വാഹനത്തിന്റെ ബാഹ്യഭാഗത്തെ മാറ്റങ്ങൾ‌ വളരെ ചെറുതാണെങ്കിലും, ക്യാബിനുള്ളിൽ‌ ചില സുപ്രധാന അപ്‌ഡേറ്റുകളുണ്ട്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഡാഷ്‌ബോർഡിലുള്ളത്.

പരിഷ്കരിച്ച ക്യാബിനൊപ്പം 2022 കോമ്പസ് പുറത്തിറക്കി ജീപ്പ്

സെന്റർ കൺസോളിന് 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നൽകിയിരിക്കുന്നു, അതേസമയം 10.1 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും ഓപ്ഷണലായി കമ്പനി നൽകുന്നുണ്ട്.

പരിഷ്കരിച്ച ക്യാബിനൊപ്പം 2022 കോമ്പസ് പുറത്തിറക്കി ജീപ്പ്

ക്യാബിനുള്ളിലെ മറ്റ് അപ്‌ഡേറ്റുകളിൽ, 2022 ജീപ്പ് കോമ്പസിന് പുതിയ മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ ലഭിക്കുന്നു. വാഹനത്തിന്റെ ചില വകഭേദങ്ങൾക്ക് ഹീറ്റഡ് / വെന്റിലേറ്റഡ് പിൻ സീറ്റുകൾ ലഭിക്കുന്നു. പുതിയ കോമ്പസിലേക്ക് ചേർത്ത കപ്പ് ഹോൾഡറുകൾ, ഔട്ട്‌ഗോയിംഗ് മോഡലിസും കൂടുതൽ സൗകര്യവും നൽകുന്നു.

പരിഷ്കരിച്ച ക്യാബിനൊപ്പം 2022 കോമ്പസ് പുറത്തിറക്കി ജീപ്പ്

ഈ എസ്‌യുവിയുടെ എഞ്ചിനെക്കുറിച്ച് പറയുമ്പോൾ, 2022 ജീപ്പ് കോമ്പസിന് 2.4 ലിറ്റർ നാല് സിലിണ്ടർ യൂണിറ്റ് ലഭിക്കുന്നു. ഈ എഞ്ചിന് 177 bhp കരുത്തും 233 Nm torque ഉം പുറപ്പെടുവിക്കാൻ കഴിയും.

പരിഷ്കരിച്ച ക്യാബിനൊപ്പം 2022 കോമ്പസ് പുറത്തിറക്കി ജീപ്പ്

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 2WD വേരിയന്റിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമാണ്, AWD വേരിയന്റിന് ഒമ്പത് സ്പീഡ് ഗിയർബോക്സ് ലഭിക്കും.

പരിഷ്കരിച്ച ക്യാബിനൊപ്പം 2022 കോമ്പസ് പുറത്തിറക്കി ജീപ്പ്

2020 നവംബറിൽ ചൈനയിൽ നടന്ന ഗ്വാങ്‌ഷൗ ഓട്ടോ ഷോയിൽ ജീപ്പ് വരാനിരിക്കുന്ന കോമ്പസ് എസ്‌യുവിയുടെ ടീസർ പങ്കുവെച്ചിരുന്നു. പുതുതലമുറ കോമ്പസ് എന്ന് ഇന്ത്യൻ വിപണിയിൽ എത്തുമെന്നതിനെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Unveiled Updated 2022 Compass SUV With Revised Cabin. Read in Malayalam.
Story first published: Thursday, July 15, 2021, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X