2022 Grand Cherokee അഞ്ച് സീറ്റർ എസ്‌യുവി അവതരിപ്പിച്ച് Jeep; ഇന്ത്യൻ വിപണിയിലേക്ക് ഉടൻ

അമേരിക്കൻ യൂട്ടിലിറ്റി വാഹന (UV) നിർമാതാക്കളായ ജീപ്പ് 2022 ജീപ്പ് ഗ്രാൻഡ് ചെറോക്കി അഞ്ച് സീറ്റർ എസ്‌യുവി അവതരിപ്പിച്ചു. മൂന്ന്-വരി ഗ്രാൻഡ് ചെറോക്കി L, മെറിഡിയൻ എന്നിവയ്ക്കിടയിലാണ് ഇത് സ്ഥാനം പിടിക്കുന്നത്.

2022 Grand Cherokee അഞ്ച് സീറ്റർ എസ്‌യുവി അവതരിപ്പിച്ച് Jeep; ഇന്ത്യൻ വിപണിയിലേക്ക് ഉടൻ

പുതിയ ഗ്രാൻഡ് ചെറോക്കി അഞ്ച്-സീറ്റർ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇറക്കുമതി ചെയ്ത CKD കിറ്റുകൾ വഴി പുതിയ മോഡൽ ഇന്ത്യയിൽ അസംബിൾ ചെയ്യാൻ സാധ്യതയുണ്ട്.

2022 Grand Cherokee അഞ്ച് സീറ്റർ എസ്‌യുവി അവതരിപ്പിച്ച് Jeep; ഇന്ത്യൻ വിപണിയിലേക്ക് ഉടൻ

2022 ജീപ്പ് ഗ്രാൻഡ് ചെറോക്കി അഞ്ച്-സീറ്റർ ഗ്രാൻഡ് ചെറോക്കി L മോഡലിനേക്കാൾ 294 mm ചെറുതാണ്. ഈ മോഡൽ അതിന്റെ ബോഡി പാനലുകളും ഡിസൈനും വലിയ മൂന്ന്-വരി എസ്‌യുവിയുമായി പങ്കിടുന്നു. വിപണിയിൽ കാര്യങ്ങൾ പുതുമയോടെ നിലനിർത്താൻ കമ്പനി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

2022 Grand Cherokee അഞ്ച് സീറ്റർ എസ്‌യുവി അവതരിപ്പിച്ച് Jeep; ഇന്ത്യൻ വിപണിയിലേക്ക് ഉടൻ

എസ്‌യുവിയുടെ പിൻഭാഗത്തിന് കൂടുതൽ ആകർഷണീയമായ റാക്കിഷ് രൂപകൽപ്പനയുണ്ട്, അതേസമയം ചെറോക്കി L മോഡലിന് ഫ്ലാറ്റിഷ് ഡിസൈനാണ് ലഭിക്കുന്നത്. ഇതിന് ആക്ടീവ് ഗ്രില്ല്-ഷട്ടറുകൾ, എയർ കർട്ടനുകൾ, റീ-സ്റ്റൈൽഡ് റിയർ പില്ലറുകൾ എന്നിവ ലഭിക്കുന്നു, ഇത് വാഹനത്തിന്റെ എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തും.

2022 Grand Cherokee അഞ്ച് സീറ്റർ എസ്‌യുവി അവതരിപ്പിച്ച് Jeep; ഇന്ത്യൻ വിപണിയിലേക്ക് ഉടൻ

ക്യാബിനും മൂന്ന് വരികളുള്ള ഗ്രാൻഡ് ചെറോക്കി L മോഡലുമായി ഡിസൈൻ പങ്കിടുന്നു. വാഹനത്തിനുള്ളിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും 10.1 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഉൾക്കൊള്ളുന്ന റീ-സ്റ്റൈൽ ഡാഷ്‌ബോർഡ് ഉൾക്കൊള്ളുന്നു.

2022 Grand Cherokee അഞ്ച് സീറ്റർ എസ്‌യുവി അവതരിപ്പിച്ച് Jeep; ഇന്ത്യൻ വിപണിയിലേക്ക് ഉടൻ

ഫ്രണ്ട് യാത്രക്കാർക്കായി ഡാഷ്‌ബോർഡിൽ 10.1 ഇഞ്ച് സ്‌ക്രീൻ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ് സിസ്റ്റം, റിയർസീറ്റ് എന്റർടെയിൻമെന്റ് സ്ക്രീനുകൾ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവ ഇതിൽ ലഭ്യമാണ്.

2022 Grand Cherokee അഞ്ച് സീറ്റർ എസ്‌യുവി അവതരിപ്പിച്ച് Jeep; ഇന്ത്യൻ വിപണിയിലേക്ക് ഉടൻ

2022 ജീപ്പ് ഗ്രാൻഡ് ചെറോക്കിയിൽ ഒന്നിലധികം എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. ഇതിന് 290 bhp, 3.6 ലിറ്റർ V6 പെട്രോൾ എഞ്ചിനും 357 bhp, 5.7 ലിറ്റർ ഹെർമി V8 എഞ്ചിനും ലഭിക്കും. രണ്ട് എഞ്ചിനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കും. ജീപ്പിന്റെ 4xe സാങ്കേതികവിദ്യയും എസ്‌യുവിക്ക് ലഭിക്കും.

2022 Grand Cherokee അഞ്ച് സീറ്റർ എസ്‌യുവി അവതരിപ്പിച്ച് Jeep; ഇന്ത്യൻ വിപണിയിലേക്ക് ഉടൻ

എസ്‌യുവിയ്ക്ക് 2.0 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ എൻജിനും ഇരട്ട ഇലക്ട്രിക് മോട്ടോറുകളും ലിഥിയം അയൺ ബാറ്ററിയും ലഭിക്കും. ഈ പവർട്രെയിൻ 375 bhp പവർ 63ട്ട്പുട്ടും 637 Nm torque ഉം വാഗ്ദാനം ചെയ്യുന്നു.

2022 Grand Cherokee അഞ്ച് സീറ്റർ എസ്‌യുവി അവതരിപ്പിച്ച് Jeep; ഇന്ത്യൻ വിപണിയിലേക്ക് ഉടൻ

പ്ലഗ്-ഇൻ ഹൈബ്രിഡ് മോട്ടോറിൽ 400V 17kWh ബാറ്ററിയുണ്ട്, ഇത് എസ്‌യുവിയെ പൂർണ്ണ ഇലക്ട്രിക് ശ്രേണിയിൽ 40 കിലോമീറ്റർ ഓടാൻ അനുവദിക്കുന്നു. മൂന്ന് ഡ്രൈവിംഗ് മോഡുകളും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

2022 Grand Cherokee അഞ്ച് സീറ്റർ എസ്‌യുവി അവതരിപ്പിച്ച് Jeep; ഇന്ത്യൻ വിപണിയിലേക്ക് ഉടൻ

ഗ്രാൻഡ് ചെറോക്കിയുടെ 4xe സിസ്റ്റം ട്രെയിൽഹോക്ക് വേരിയന്റ് വാഗ്ദാനം ചെയ്യും, അതിൽ രണ്ട് സ്പീഡ് ട്രാൻസ്ഫർ ബോക്സ്, ഒരു ഇലക്ട്രിക് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ, ജീപ്പിന്റെ സെലക്-ടെറൈൻ ട്രാക്ഷൻ മാനേജ്മെന്റ് സിസ്റ്റം എന്നിവയുണ്ട്. ഈ മോഡലിന് 278 mm ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്, കൂടാതെ 610 mm വാട്ടർ വാഡിംഗ് കപ്പാസിറ്റി ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

2022 Grand Cherokee അഞ്ച് സീറ്റർ എസ്‌യുവി അവതരിപ്പിച്ച് Jeep; ഇന്ത്യൻ വിപണിയിലേക്ക് ഉടൻ

മറ്റ് അനുബന്ധ വാർത്തകളിൽ ജീപ്പ് ഇന്ത്യൻ വിപണിയിൽ കോമ്പസിന്റെ ഏഴ് സീറ്റർ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ആഗോള തലത്തിൽ ജീപ്പ് കമാൻഡറായി നിർമ്മതാക്കൾ അവതരിപ്പിച്ച ഏഴ് സീറ്റർ എസ്‌യുവിയാവും ഇന്ത്യയിലേക്കും എത്തുന്നത്.

2022 Grand Cherokee അഞ്ച് സീറ്റർ എസ്‌യുവി അവതരിപ്പിച്ച് Jeep; ഇന്ത്യൻ വിപണിയിലേക്ക് ഉടൻ

എന്നാൽ ഇതിന് കമാൻഡറിന് പകരം മെറിഡിയൻ എന്നാവും ഇത് രാജ്യത്ത് അറിയപ്പെടുന്നത്. ഇന്ത്യൻ വിപണിയിൽ കോമ്പസ് എന്ന ഒറ്റ മോഡൽ മാത്രമായി അനുദിനം വർധിച്ചു വരുന്ന കോംപറ്റീഷനിൽ പിടിച്ച് നിൽക്കാനാവില്ല എന്ന തിരിച്ചറിവാണ് പുതിയ മോഡലിനെ താമസിയാതെ അവതരിപ്പിക്കാൻ അമേരിക്കൻ UV നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നത്.

2022 Grand Cherokee അഞ്ച് സീറ്റർ എസ്‌യുവി അവതരിപ്പിച്ച് Jeep; ഇന്ത്യൻ വിപണിയിലേക്ക് ഉടൻ

സമീപ ഭാവിയിൽ അല്ലെങ്കിലും ജീപ്പ് തങ്ങളുടെ കൂടുതൽ പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റുകളും ഓൾ ഇലക്ട്രിക് മോഡലുകളും രാജ്യത്ത് എത്തിച്ചേക്കാം എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വിപണിയിലെ ഇവി വിഭാഗത്തിലും ഒരു പങ്ക് ബ്രാൻഡ് നോട്ടമിട്ടിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep unveiled updated 2022 model grand cherokee 5 seater
Story first published: Friday, October 1, 2021, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X