രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റ് ഒരുങ്ങുന്നു

ഇന്ത്യന്‍ വിപണിയില്‍ അതിവേഗം വളരുന്ന പുതിയ കാര്‍ ബ്രാന്‍ഡാണ് കിയ. 2019 ഓഗസ്റ്റില്‍ ആദ്യ കാര്‍ പുറത്തിറക്കിയ ബ്രാന്‍ഡ് ഇതിനകം ഇന്ത്യയില്‍ 3 ലക്ഷത്തിലധികം കാറുകള്‍ വിറ്റഴിക്കുകയും ചെയ്തു.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

ഇന്ത്യന്‍ കാര്‍ വ്യവസായ ചരിത്രത്തില്‍ 3 ലക്ഷം വില്‍പ്പന നാഴികക്കല്ലുകള്‍ കൈവരിക്കുന്ന ഏറ്റവും വേഗമേറിയ കാര്‍ ബ്രാന്‍ഡായി ഇത് കിയയെ മാറ്റുകയും ചെയ്തു. ഈ റെക്കോര്‍ഡ് നേടാന്‍ കിയയെ സഹായിക്കുന്നത് അവരുടെ മോഡലുകളായ സെല്‍റ്റോസും സോനെറ്റും ആണ്.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

കാര്‍ണിവല്‍ എന്നൊരു പ്രീമിയം എംപിവി കമ്പനി വില്‍ക്കുന്നുണ്ടെങ്കിലും, വലിയ സംഖ്യകളുടെ കാര്യത്തില്‍ അതിന്റെ വില്‍പ്പനയ്ക്ക് വലിയ പ്രാധാന്യമില്ലെന്ന് വേണം പറയാന്‍. മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍ ഇന്ന് ജനപ്രീയ മോഡലാണ് സെല്‍റ്റോസ്.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

2019 ആഗസ്റ്റ് 22 -നാണ് സെല്‍റ്റോസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. അടുത്തയാഴ്ച എസ്‌യുവിയുടെ രണ്ടാം വാര്‍ഷികം ഇന്ത്യന്‍ വിപണിയില്‍ ആഘോഷിക്കും. ഈ വാര്‍ഷികത്തിന് മാറ്റ് കൂട്ടുന്നതിന് മോഡലില്‍ പുതിയൊരു വേരിയന്റ് സമ്മാനിക്കാനൊരുങ്ങുകയാണ് കമ്പനി.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

ഇതിന്റെ ഭാഗമായി ഒരു ടീസര്‍ ചിത്രവും കമ്പനി പങ്കുവെച്ചു. ഒരു പുതിയ സെല്‍റ്റോസ് വേരിയന്റാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രൊജക്റ്റ് X ഉടന്‍ പുറത്തിറക്കുമെന്നാണ് ടീസര്‍. ' ഈ ടീസര്‍ അധികം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും, ഇത് ഒരു സെല്‍റ്റോസ് വേരിയന്റാണെന്ന കാര്യം വ്യക്തമാണ്.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

ഒന്ന്, സെല്‍റ്റോസിനൊപ്പം കിയ ഉപയോഗിച്ച ഒരു ടാഗാണ് ബാഡാസ്. രണ്ടാമതായി, കഴിഞ്ഞ വര്‍ഷം നടന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ കിയ സെല്‍റ്റോസ് X-ലൈന്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

സെല്‍റ്റോസിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ സെല്‍റ്റോസ് വാര്‍ഷികം പതിപ്പ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ അതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാകും പുതിയ X-ലൈന്‍ അല്ലെങ്കില്‍ പ്രോജക്റ്റ് X പതിപ്പ് കമ്പനി അവതരിപ്പിക്കുക.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

പുതിയ കിയ സെല്‍റ്റോസ് പ്രൊജക്റ്റ് X പതിപ്പ് സെല്‍റ്റോസ് X-ലൈന്‍ കണ്‍സെപ്റ്റിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

2021 ജനുവരിയില്‍, കിയ ഒരു പുതിയ ലോഗോ പുറത്തിറക്കി, അത് ഭാവിയിലെ എല്ലാ മോഡലുകളിലേക്കും ഉള്‍പ്പെടുത്തുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. സോനെറ്റിനൊപ്പം ഇന്ത്യയില്‍ ആദ്യമായി ഈ ലോഗോ ലഭിച്ചത് പുതിയ സെല്‍റ്റോസിനാണ്. താമസിയാതെ കാര്‍ണിവല്‍ ഇന്ത്യയില്‍ പുതിയ ലോഗോ കമ്പനി ഉള്‍പ്പെടുത്തും.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

പുതിയ വേരിയന്റില്‍ കുറച്ച് കോസ്‌മെറ്റിക്, ഫീച്ചര്‍ നവീകരണങ്ങള്‍ ഉണ്ടാകും എന്നതൊഴിച്ചാല്‍ ഡിസൈനിലോ, മറ്റ് സവിശേഷതകളിലോ മാറ്റങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ട്. എഞ്ചിന്‍ ലൈനപ്പിലും മാറ്റം ഉണ്ടാകില്ല.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

പുതിയ പ്രോജക്റ്റ് X സെല്‍റ്റോസ് വേരിയന്റിന്, 114 bhp കരുത്തുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 138 bhp കരുത്തുള്ള 1.4 ലിറ്റര്‍ GDi ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 114 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവ തന്നെയാകും ലഭിക്കുക.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

എഞ്ചിനുകള്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കും. കൂടാതെ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, CVT അല്ലെങ്കില്‍ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വേരിയന്റിനെ ആശ്രയിച്ച് തെരഞ്ഞെടുക്കാന്‍ സാധിക്കും.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

ഓഫറിലെ സവിശേഷതകളില്‍ ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റവും 8.0 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ യൂണിറ്റും ഉള്‍പ്പെടുന്നു. ഇതിന് 10.25 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ബോസ് സൗണ്ട് സിസ്റ്റവും ലഭിക്കുന്നു.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 10 വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, 360 ഡിഗ്രി ക്യാമറ എന്നിവയും അതിന്റെ ഇന്റീരിയറിന്റെ ഭാഗമാണ്. നാവിഗേഷന്‍, സേഫ്റ്റി & സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്മെന്റ്, റിമോട്ട് കണ്‍ട്രോള്‍, സൗകര്യങ്ങള്‍ എന്നിങ്ങനെ 37 ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന സെല്‍റ്റോസിനൊപ്പം ഒരു UVO കണക്റ്റ് സിസ്റ്റവും കിയ നല്‍കുന്നുണ്ട്.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

കൂടാതെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് 3 വര്‍ഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും കമ്പനി അവതരിപ്പിക്കുന്നു. അതേസമയം കിയയുടെ വില്‍പ്പന ശതമാനം പരിശോധിച്ചാല്‍ സെല്‍റ്റോസ് അതിന്റെ മൊത്തം വില്‍പ്പനയുടെ 66 ശതമാനമാണ് നല്‍കുന്നത്.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

32 ശതമാനം വില്‍പ്പന ബ്രാന്‍ഡിന് സമ്മാനിക്കുന്നത് സോനെറ്റ് സബ്-കോംപാക്ട് എസ്‌യുവിയാണ്. പ്രീമിയം മോഡലായ കാര്‍ണിവല്‍ എംപിവിയുടെ 7,310 യൂണിറ്റുകള്‍ നാളിതുവരെ കിയ രാജ്യത്ത് വില്‍ക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ കിയ; സെല്‍റ്റോസിന് പുതിയ വേരിയന്റൊരുങ്ങുന്നു

തങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനൊപ്പം, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കൂടുതല്‍ വില്‍പ്പന ശൃംഖലകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കമ്പനി സജീവമാക്കിയിട്ടുണ്ട്. 300-ല്‍ നിന്ന് 360 ടച്ച് പോയിന്റുകളിലേക്ക് അതിന്റെ ശ്രേണി വിപുലീകരിക്കാനും കിയ പദ്ധതിയിടുന്നുണ്ട്.

Most Read Articles

Malayalam
English summary
Kia planning to introduce new variant for seltos suv will launch soon in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X