ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

വില്‍പ്പനയില്‍ വീണ്ടും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്. 2019-ന്റെ മധ്യത്തില്‍ അവതരിപ്പിച്ചതു മുതല്‍, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് കിയയില്‍ നിന്നുള്ള സെല്‍റ്റോസ്.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

എന്നിരുന്നാലും, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റ് സമീപകാലത്ത് പുതിയ ലോഞ്ചുകളുടെ ഒരു ശ്രേണിക്ക് സാക്ഷ്യം വഹിക്കുകയാണ്. മാത്രമല്ല വാങ്ങുന്നയാള്‍ക്ക് ഇപ്പോള്‍ തെരഞ്ഞെടുക്കാന്‍ ധാരാളം ഓപ്ഷനുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

എന്നിരുന്നാലും, വില്‍പ്പനയില്‍ കിയ സെല്‍റ്റോസ് ഇപ്പോഴും വളരെ ശക്തമായ തന്നെ മുന്നേറുകയാണ്. കഴിഞ്ഞ മാസത്തെ വില്‍പ്പന ചാര്‍ട്ടുകളില്‍ എസ്‌യുവി അതിന്റെ കരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. 2021 ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയായിരുന്നു കിയ സെല്‍റ്റോസ്.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

ഇതിനര്‍ത്ഥം ഹ്യുണ്ടായി ക്രെറ്റ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, മാരുതി സുസുക്കി എസ്-ക്രോസ് എന്നിവയെ മറികടക്കാന്‍ ഇതിന് കഴിഞ്ഞുവെന്ന് വേണം പറയാന്‍. കിയ മോട്ടേര്‍സ് കഴിഞ്ഞ മാസം മിഡ്-സൈസ് എസ്‌യുവിയുടെ 10,488 യൂണിറ്റുകള്‍ വിറ്റപ്പോള്‍, ഹ്യുണ്ടായി ക്രെറ്റ 6,455 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

ജര്‍മ്മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ഏറ്റവും പുതിയ ഓഫറായ ടൈഗൂണിന്റെ 2,551 യൂണിറ്റും വിറ്റു. സ്‌കോഡ 2,413 യൂണിറ്റ് കുഷാക്ക് കയറ്റി അയച്ചപ്പോള്‍, മാരുതി സുസുക്കി എസ്-ക്രേസിന്റെ 1,524 യൂണിറ്റുകള്‍ മാത്രമാണ് വിപണിയില്‍ വിറ്റത്.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റ്, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍, 1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ എന്നിവ ഉള്‍പ്പെടെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ കിയ സെല്‍റ്റോസ് നിലവില്‍ ലഭ്യമാക്കുന്നത്.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റ് 115 bhp കരുത്തും 144 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നു. ഡീസല്‍ യൂണിറ്റ് 115 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

മറുവശത്ത്, 1.4 ലിറ്റര്‍ T-GDi ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 140 bhp പരമാവധി കരുത്തും 242 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. മൂന്ന് എഞ്ചിനുകളിലും സ്റ്റാന്‍ഡേര്‍ഡായി 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

കൂടാതെ, 1.5-ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷണല്‍ 6-സ്പീഡ് iMT (ക്ലച്ച്-ലെസ്സ് മാനുവല്‍), ഒരു IVT ഓട്ടോ എന്നിവയിലും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 1.5-ലിറ്റര്‍ ഡീസല്‍ എഞ്ചിന് ഓപ്ഷണല്‍ 6-സ്പീഡ് ഓട്ടോമാറ്റിക്കും ലഭിക്കും. 1.4-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് ഓപ്ഷണല്‍ 7-സ്പീഡ് DCT-യുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

ഈ വര്‍ഷത്തിന്റെ മധ്യത്തിലാണ് സെല്‍റ്റോസിന്റെ നവീകരിച്ച പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 9.95 ലക്ഷം രൂപ മുതല്‍ 17.65 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

പുതിയ ലോഗോ ഡിസൈനൊപ്പം നിരവധി സവിശേഷതകളോടെയാണ് കമ്പനി മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. റാപ്പറൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടൈഗര്‍-നോസ് ഗ്രില്‍, മസ്‌കുലര്‍ ബമ്പര്‍ എന്നിവയ്ക്കൊപ്പമാണ് മോഡലിനെ നവീകരിച്ചരിക്കുന്നത്.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

ഡ്യുവല്‍-ടോണ്‍ ഡയമണ്ട്-കട്ട് അലോയ് വീലുകളില്‍ ടോപ്പ്-സ്‌പെക്ക് വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എസ്‌യുവി ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്. നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡലുകളും കമ്പനി വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നു.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

അതേസമയം 2021 ഒക്ടോബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ കിയ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഗോള സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമത്തില്‍ നിന്ന് വെല്ലുവിളി നേരിടുന്ന മറ്റ് നിരവധി വാഹന നിര്‍മ്മാതാക്കളുടെ കാര്യത്തിലെന്നപോലെ, സമ്മര്‍ദത്തിലാണ് ഈ വില്‍പ്പന കണക്കുകള്‍ കാണിക്കുന്നത്.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

വാഹന നിര്‍മ്മാതാക്കള്‍ കഴിഞ്ഞ മാസം 16,331 യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 21,021 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനം ഇടിവ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

2021 ഒക്ടോബറില്‍ സെല്‍റ്റോസിന്റെ 10,488 യൂണിറ്റുകളും, സോനെറ്റിന്റെ 5,443 യൂണിറ്റുകളും, കാര്‍ണിവലിന്റെ 400 യൂണിറ്റുകളും വാഹന നിര്‍മ്മാതാവ് വിറ്റു. കൃത്യമായി പറഞ്ഞാല്‍, സെല്‍റ്റോസ് വാഹന നിര്‍മ്മാതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വില്‍പ്പന മോഡലായി തുടരുന്നു, അതേസമയം വില്‍പ്പനയില്‍ ക്ഷണികമായ ഇടിവും രേഖപ്പെടുത്തി.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

2021 കലണ്ടര്‍ വര്‍ഷം വാഹന നിര്‍മ്മാതാക്കള്‍ക്ക് നാഴികക്കല്ലുകളുടെ വര്‍ഷമായിരുന്നു, സെല്‍റ്റോസ് രണ്ട് ലക്ഷം നാഴികക്കല്ലുകള്‍ പിന്നിട്ടു, അതേസമയം സോനെറ്റ് ഒരു ലക്ഷം വില്‍പ്പനയുമായി വിപണിയില്‍ തിളങ്ങുകയും ചെയ്തു.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

ഇതുകൂടാതെ, ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 159,641 യൂണിറ്റുകള്‍ വിറ്റഴിച്ച കമ്പനിയുടെ സഞ്ചിത വില്‍പ്പന CY2021 ല്‍ 1.5 ലക്ഷം കടന്നു. 107,657 യൂണിറ്റുകള്‍ വിറ്റഴിച്ച CY2020 നെ അപേക്ഷിച്ച് 48 ശതമാനം വാര്‍ഷിക വളര്‍ച്ചയാണിത്.

ഒക്ടോബര്‍ മാസത്തിലും കരുത്ത് തെളിയിച്ച് Kia Seltos; ശ്രേണിയില്‍ എതിരാളികളെ ഞെട്ടിച്ച് വില്‍പ്പന

കിയയും മറ്റ് വാഹന നിര്‍മ്മാതാക്കളും നിലവില്‍ വിതരണ ശൃംഖലയിലെ പ്രശ്നങ്ങളാല്‍ ഉത്പാദനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം. നിയന്ത്രണങ്ങള്‍ക്കിടയിലും തങ്ങളുടെ കാറുകള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞതായി കമ്പനി പറയുന്നു.

Most Read Articles

Malayalam
English summary
Kia revealed seltos suv sales report find here october sales
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X