Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വിപണിയില്‍ എത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി Seltos-ന് പുതിയ വേരിയന്റ് സമ്മാനിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ Kia. X-Line എന്ന് വേരിയന്റിന്റെ അവതരണം ഉടന്‍ ഉണ്ടാകുമെന്ന് ഇതിനോടകം തന്നെ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇപ്പോഴിതാ അവചരിപ്പിക്കുന്നതിന് മുന്നോടിയായി, വരാനിരിക്കുന്ന X-Line വേരിയന്റിന്റെ നിരവധി വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, Seltos X-Line-ല്‍ എക്‌സ്‌ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് കളര്‍ സ്‌കീം ഫീച്ചര്‍ ചെയ്യും, അത് എസ്‌യുവിക്ക് ആകര്‍ഷകമായ രൂപം നല്‍കും.

Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2020 ഓട്ടോ എക്‌സ്‌പോയില്‍ Kia പ്രദര്‍ശിപ്പിച്ച X-Line കണ്‍സെപ്റ്റ് മോഡലിനും അതേ പെയിന്റ് സ്‌കീം കാണാന്‍ സാധിച്ചിരുന്നു.

Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

X-Line ലെ മറ്റ് ബാഹ്യ മാറ്റങ്ങള്‍

 • മാറ്റ് ഗ്രാഫൈറ്റ് റേഡിയേറ്റര്‍ ഗ്രില്‍
 • ഗ്രില്ലിന് ചുറ്റും പിയാനോ ബ്ലാക്ക്
 • സണ്‍ ഓറഞ്ച് ആക്സന്റുകളുള്ള പിയാനോ ബ്ലാക്ക് സ്‌കിഡ് പ്ലേറ്റുകള്‍
 • ഐസ് ക്യൂബ് ഫോഗ് ലാമ്പുകള്‍
 • പിയാനോ ബ്ലാക്ക് ഫോഗ് ലാമ്പ് ഇന്‍സേര്‍ട്ട്
 • 18 ഇഞ്ച് മാറ്റ് ഗ്രാഫൈറ്റ് അലോയ് വീലുകള്‍
 • പിയാനോ ബ്ലാക്ക് ORVM- കള്‍
 • സണ്‍ ഓറഞ്ച് ആക്സന്റുകള്‍ ഉപയോഗിച്ചുള്ള ഡോര്‍
 • സണ്‍ ഓറഞ്ച് ആക്സന്റുകളുള്ള ഹബ് ക്യാപ്
 • പിയാനോ ബ്ലാക്ക് ഷാര്‍ക്ക്-ഫിന്‍ ആന്റിന
 • പിയാനോ ബ്ലാക്ക് ബൂട്ട് ലിഡ് ആക്‌സന്റുകള്‍
 • ബൂട്ട് ലിഡില്‍ എക്‌സ്-ലൈന്‍ ബാഡ്ജ്
 • പിയാനോ ബ്ലാക്ക് ഡ്യുവല്‍ മഫ്‌ലര്‍ ഡിസൈന്‍
 • Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  X-Line -ന്റെ ഉള്‍വശങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. Seltos-ന്റെ വരാനിരിക്കുന്ന പുതിയ വകഭേദത്തില്‍ ഒരു പ്രത്യേക ഇന്‍ഡിഗോ പെരാ ലെതറെറ്റ് സീറ്റ് ഹണികോമ്പ് പാറ്റേണും ഗ്രേ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗും ഉള്‍ക്കൊള്ളുന്നു.

  Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററിക്ക് പുറമേ, കമ്പനിക്ക് മറ്റ് ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ കൂടി വാഹനത്തില്‍ വരുത്താമായിരുന്നു. എന്നാല്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമോ എന്നത് അവതരണ വേളയില്‍ മാത്രമാകും വെളിപ്പെടുത്തുക.

  Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  എന്നിരുന്നാലും, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ് തുടങ്ങിയ മറ്റ് സവിശേഷതകള്‍ Seltos-ന്റെ GT-Line പോലെ തന്നെ തുടരും. X-Line -ല്‍ ബ്രാന്‍ഡിന്റെ UVO കണക്റ്റുചെയ്ത സാങ്കേതികവിദ്യയും അവതരിപ്പിക്കും.

  Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  ഇത് കമ്പനി നല്‍കുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ഉടമകള്‍ക്ക് അവരുടെ എസ്‌യുവി നിയന്ത്രിക്കാന്‍ പ്രാപ്തമാക്കും. വോയ്സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന സവിശേഷതകളില്‍ ഇന്‍ഫോടെയ്ന്‍മെന്റ്, സണ്‍റൂഫ്, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നു.

  Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  കൂടാതെ, X-Line ല്‍ നിലവില്‍ Seltos GT-Line -ല്‍ വാഗ്ദാനം ചെയ്യുന്ന നിരവധി സുരക്ഷ ഉപകരണങ്ങളും Kia നല്‍കിയേക്കുമെന്നാണ് സൂചന.

  Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  X-Line -ല്‍ ലഭിച്ചേക്കാവുന്ന സുരക്ഷ ഫീച്ചറുകള്‍

  • മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍
  • ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC)
  • വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM)
  • ബ്രേക്ക് അസിസ്റ്റ് (BA)
  • EBD വിത്ത് ABS
  • ആറ് എയര്‍ബാഗുകള്‍
  • ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS)
  • ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്
  • ട്രാക്ഷന്‍ കണ്‍ട്രോള്‍
  • 360 ഡിഗ്രി ക്യാമറ
  • Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

   നേരത്തെ സൂചിപ്പിച്ചതുപോലെ, Seltos X-Line ലെ മാറ്റങ്ങള്‍ കേവലം കോസ്‌മെറ്റിക് നവീകരണങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ നിലവില്‍ ഉള്ള GT-Line വേരിയന്റിന്റെ അതേ എഞ്ചിന്‍ ഓപ്ഷനാകും കമ്പനി അവതരിപ്പിക്കുക.

   Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

   1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് (NA) എഞ്ചിന്‍, 1.5 ലിറ്റര്‍ CRDi VGT യൂണിറ്റ്, ടോപ്പ്-സ്‌പെക്ക് 1.4 ലിറ്റര്‍ GDI ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ എന്നിവയാണ് Seltos-ല്‍ Kia വാഗ്ദാനം ചെയ്യുന്ന എഞ്ചിന്‍ ഓപ്ഷനുകള്‍.

   Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

   1.5 ലിറ്റര്‍ NA എഞ്ചിന്‍

   • പരമാവധി പവര്‍: 6,300 rpm-ല്‍ 113 bhp
   • പരമാവധി ടോര്‍ക്ക്: 4,500 rpm-ല്‍ 144 Nm
   • ട്രാന്‍സ്മിഷന്‍: 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് iMT, iVT
   • 1.4 ലിറ്റര്‍ GDi ടര്‍ബോ-പെട്രോള്‍

    • പരമാവധി പവര്‍: 6,000 rpm-ല്‍ 138 bhp
    • പരമാവധി ടോര്‍ക്ക്: 3,200 rpm-ല്‍ 242 Nm
    • ട്രാന്‍സ്മിഷന്‍: 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് DCT
    • Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

     1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിന്‍

     • പരമാവധി പവര്‍: 4,000 rpm-ല്‍ 113 bhp
     • പരമാവധി ടോര്‍ക്ക്: 2,750 rpm-ല്‍ 250 Nm
     • ട്രാന്‍സ്മിഷന്‍: 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്
     • Kia Seltos X-Line അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

      വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും ലഭ്യമല്ല. ഇപ്പോള്‍ Seltos വില്‍പ്പനയ്ക്ക് എത്തുന്നത് 9.95 ലക്ഷം മുതല്‍ 17.44 ലക്ഷം രൂപ വരെ എക്സ്‌ഷോറൂം വിലയ്ക്കാണ്. എന്നിരുന്നാലും, വരാനിരിക്കുന്ന Seltos X-Line പുതിയ ടോപ്പ്-ഓഫ്-ലൈന്‍ വേരിയന്റായിരിക്കും, ഇതിന് ഏകദേശം 17.80 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

      Source: Rushlane

Most Read Articles

Malayalam
English summary
Kia seltos x line will launch soon india details leaked ahead of launch
Story first published: Monday, August 23, 2021, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X