Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

തങ്ങളുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ Seltos-ന്റെ പുതിയ ടോപ്പ് എന്‍ഡ് വേരിയന്റ് പുറത്തിറക്കി നിര്‍മാതാക്കളായ Kia. Seltos X-Line എന്ന് വിളിക്കപ്പെടുന്ന ഈ വേരിയന്റ് 2020 ഓട്ടോ എക്സ്പോയില്‍ പ്രീ-പ്രൊഡക്ഷന്‍ കണ്‍സെപ്റ്റായി Kia പ്രദര്‍ശിപ്പിച്ചിരുന്നു.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

2019-ന്റെ തുടക്കത്തില്‍, കൊറിയന്‍ കാര്‍ നിര്‍മാതാവ് LA ഓട്ടോ ഷോയില്‍ ഒരു X-Line കണ്‍സെപ്റ്റ് അവതരിപ്പിച്ചിരുന്നു, എന്നിരുന്നാലും, റാലി ലൈറ്റുകള്‍, കസ്റ്റം അലോയ്കളില്‍ ഓഫ്-റോഡ് ടയറുകള്‍ എന്നിവയുള്ള ഒരു കൂടുതല്‍ ഓഫ്-റോഡ് നിര്‍ദ്ദിഷ്ട മോഡലാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

മറുവശത്ത്, ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന Seltos X-Line പതിവ് മോഡലിന്റെ കൂടുതല്‍ സ്‌പോര്‍ട്ടി, ഡാര്‍ക്ക് കളര്‍ ഓപ്ഷനിലുള്ള മോഡലാണെന്ന് വേണം പറയാന്‍. നിലവില്‍, എസ്‌യുവിയുടെ വിശദമായ സവിശേഷതകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

എന്നിരുന്നാലും, സെപ്റ്റംബര്‍ 2021-ല്‍ ലോഞ്ച് ചെയ്യപ്പെടുമ്പോള്‍ അവ പ്രഖ്യാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. Seltos-ന്റെ ഉയര്‍ന്ന സ്പെക്ക് GTX+ വേരിയന്റുകള്‍ക്ക് 16.65 ലക്ഷം രൂപ മുതല്‍ 17.85 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. X-Line വേരിയന്റ് ഇവയെക്കാള്‍ ഉയര്‍ന്ന പതിപ്പായതിനാല്‍ വില ഉയര്‍ന്നേക്കുമെന്ന് വേണം പറയാന്‍.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

കാഴ്ചയില്‍, Kia Seltos X-Line നിരവധി കോസ്‌മെറ്റിക് മാറ്റങ്ങളോടെയാണ് വരുന്നത്. X-Line ഒരു പുതിയ ഡാര്‍ക്ക് തീം ഓപ്ഷന്‍ അവതരിപ്പിക്കുന്നത് വഴി സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെക്കാള്‍ സ്‌പോര്‍ട്ടി അപ്പീല്‍ ഈ പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

Kia ഈ കളര്‍ ഓപ്ഷനെ എക്സ്‌ക്ലൂസീവ് മെറ്റീരിയല്‍ ഗ്രാനൈറ്റ് എക്സ്റ്റീരിയര്‍ എന്നാണ് വിളിക്കുന്നത്. ബാക്കിയുള്ള സ്‌റ്റൈലിംഗ് ബിറ്റുകളെ തിളങ്ങുന്ന ബ്ലാക്ക് ഫിനിഷിലാണ് പരിഗണിക്കുന്നത്. മുന്നില്‍, ഒരു പുതിയ തിളങ്ങുന്ന ബ്ലാക്ക് ഗ്രില്‍ വാഹനത്തിന് ലഭിക്കും.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

അതേസമയം ഹെഡ്‌ലൈറ്റുകള്‍ക്ക് അതേ ഡിസൈന്‍ ലഭിക്കുന്നത് തുടരുമ്പോള്‍, അവയ്ക്ക് ഇപ്പോള്‍ സ്‌മോക്ഡ് എഫക്റ്റ് ലഭിച്ചിരിക്കുന്നത് കാണാം. ഫ്രണ്ട് ബമ്പറും ചെറുതായി പുനക്രമീകരിച്ചു, ഇപ്പോള്‍ ഒരു ഓറഞ്ച് ഹൈലൈറ്റിനൊപ്പം പരിഷ്‌കരിച്ച എയര്‍ ഡാം ലഭിക്കുന്നു.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

എസ്‌യുവിയുടെ പ്രൊഫൈലിനും ഒരേ ഡിസൈന്‍ ലഭിക്കുന്നു, എന്നാല്‍ സ്‌റ്റൈലിംഗ് അപ്ഡേറ്റുകളില്‍ ഗ്ലോസി ബ്ലാക്ക് ORVM- കള്‍ ഉള്‍പ്പെടുന്നു, കൂടാതെ പുതിയ 18 ഇഞ്ച് ക്രിസ്റ്റല്‍-കട്ട് മാറ്റ് ഗ്രാഫൈറ്റ് അലോയ് വീലുകളും ഹബ് ക്യാപ്പിന് ചുറ്റും ഓറഞ്ച് റിംഗും പുതിയ വേരിയന്റില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

പിന്നില്‍, കൂടുതല്‍ ആക്രമണാത്മകമായി കാണപ്പെടുന്ന പുതുക്കിയ ക്ലാഡിംഗിനൊപ്പം സ്‌മോക്ക്ഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളും കാണാം. ക്യാബിനെ സംബന്ധിച്ചിടത്തോളം, രൂപകല്‍പ്പനയും ലേ ഔട്ടും ഏറെക്കുറെ നിലവിലെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമാണ്.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

എന്നാല്‍ ഇതിനും ഒരു ഡാര്‍ക്ക് തീം ലഭിക്കുന്നു, പുതിയ ഇന്‍ഡിഗോ പെരാ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയും അകത്തളത്തിലെ സവിശേഷതയാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയുമായി UVO കണക്റ്റഡ് കാര്‍ സിസ്റ്റം ഫീച്ചര്‍ ചെയ്യുന്ന 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ പോലുള്ള ഫീച്ചറുകള്‍ എസ്‌യുവിക്ക് ലഭിക്കുന്നത് തുടരും.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, ബോസ് സൗണ്ട് സിസ്റ്റം, മറ്റ് സവിശേഷതകള്‍ എന്നിവയും സാധാരണ Seltos-ല്‍ നിന്ന് ഏറ്റെടുത്തിട്ടുണ്ട്.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

Kia Seltos X-Line നായുള്ള എഞ്ചിന്‍ ഓപ്ഷനുകളില്‍ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോറും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും കമ്പനി ഉള്‍പ്പെടുത്തിയേക്കം. അവതരണ വേളയില്‍ മാത്രമാകും ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുക.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

എന്നിരുന്നാലും 1.4 ലിറ്റര്‍ യൂണിറ്റ് 138 bhp കരുത്തും 242 Nm പീക്ക് ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ 7-സ്പീഡ് DCT ഓട്ടോമാറ്റിക് യൂണിറ്റ് സ്റ്റാന്‍ഡേര്‍ഡായി വരാന്‍ സാധ്യതയുണ്ട്.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

1.5 ലിറ്റര്‍ യൂണിറ്റ് 113 bhp കരുത്തും 250 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ സാധിക്കും. കൂടാതെ 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റുമായിട്ടാകും എഞ്ചിന്‍ ബന്ധിപ്പിക്കുക.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് അതിവേഗം വളരുന്ന കാര്‍ നിര്‍മ്മാതാക്കളിലൊന്നായി Kia മാറിയെന്ന് വേണം പറയാന്‍. കമ്പനി രാജ്യത്ത് രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, Seltos നേടിയ രണ്ട് ലക്ഷം വില്‍പ്പന നാഴികക്കല്ലും ബ്രാന്‍ഡിന് മികച്ച അടിത്തറയാണ് സമ്മാനിച്ചത്.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

അടുത്തിടെ, രാജ്യത്ത് മൂന്ന് ലക്ഷം വില്‍പ്പന രജിസ്റ്റര്‍ ചെയ്യുന്ന ഏറ്റവും വേഗതയേറിയ കാര്‍ നിര്‍മ്മാതാവ് എന്ന അംഗീകാരവും Kia നേടിയിരുന്നു. Kia ഇന്ത്യയുടെ മൊത്തം വില്‍പ്പനയുടെ 66 ശതമാനത്തിലധികം Seltos എസ്‌യുവിയുടെ സംഭാവനയാണ്.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

ഉപഭോക്തൃ മുന്‍ഗണനകളെ അടിസ്ഥാനമാക്കി, ഡിമാന്‍ഡിനെക്കുറിച്ച് സംസാരിച്ചാല്‍ മൊത്തം വില്‍പ്പനയുടെ 58 ശതമാനം അതിന്റെ മുന്‍നിര വേരിയന്റുകളില്‍ നിന്നാണ് ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. അതേസമയം ഓട്ടോമാറ്റിക് വേരിയന്റുകള്‍ 35 ശതമാനത്തിലധികം സംഭാവന ചെയ്യുന്നു.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

കൂടാതെ, മൊത്തം വില്‍പ്പനയുടെ 45 ശതമാനവും ഡീസല്‍ പവര്‍ട്രെയിന്‍ ഉള്ള വേരിയന്റുകള്‍ സംഭാവന ചെയ്തിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. രാജ്യത്ത് ഇതിനകം വിറ്റ 1.5 ലക്ഷം കണക്റ്റഡ് കാറുകളുമായി കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയില്‍ Kia ഇന്ത്യ മുന്നിലാണ്.

Seltos X-Line മോഡലിനെ അവതരിപ്പിച്ച് Kia; നിരത്തുകളിലേക്ക് അടുത്തമാസം

സെല്‍റ്റോസ് HTX 1.5 പെട്രോള്‍ വേരിയന്റ് കണക്റ്റുചെയ്ത സാങ്കേതികവിദ്യ തേടുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു ജനപ്രിയ തെരഞ്ഞെടുപ്പാണ്. കൗതുകകരമെന്നു പറയട്ടെ, രാജ്യത്തെ മൊത്തം Kia കണക്റ്റഡ് കാര്‍ വില്‍പ്പനയില്‍ 78 ശതമാനത്തിലധികം Seltos സംഭാവന ചെയ്തിട്ടുണ്ട്, അതേസമയം Sonet, 19 ശതമാനത്തിലധികം സംഭാവന ചെയ്തുവെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Kia unveiled seltos x line variant india launch will be next month
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X