Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളാണ് ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ അണിയറയില്‍ ഒരുക്കുന്നത്. ഈ വര്‍ഷം ബ്രാന്‍ഡില്‍ നിന്ന് എത്തിയ കുഷാഖ് ഇതിനൊരു ഉദാഹരണം എന്ന് വേണമെങ്കില്‍ പറയാം.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ട് കിടന്നിരുന്ന ബ്രാന്‍ഡിന് പുതുജീവന്‍ സമ്മാനിച്ച മോഡലായിരുന്നു കുഷാഖ്. എന്നാല്‍ കുഷാഖില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മറ്റ് മോഡലുകളിലേക്കും മാറുകയാണ് കമ്പനി ഇപ്പോള്‍. വരും വര്‍ഷവും ബ്രാന്‍ഡില്‍ നിന്ന് പുതിയ മോഡലുകളും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും എത്തുമെന്നും ഇതിനോടകം തന്നെ സ്‌കോഡ വ്യക്തമാക്കിയിട്ടുണ്ട്.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

വരും വര്‍ഷം തുടക്കത്തില്‍ ബ്രാന്‍ഡില്‍ നിന്നും എത്താനൊരുങ്ങുന്ന ഒരു മോഡലാണ് കോഡിയാക്. സ്‌കോഡ ഇന്ത്യ അതിന്റെ ഔറംഗബാദ് പ്ലാന്റില്‍ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോക്കല്‍ അസംബ്ലി ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

കോഡിയാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ സ്‌കോഡ, ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ആഗോളതലത്തില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ മോഡലിനെ രാജ്യത്തും എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. വരും വര്‍ഷം വിപണിയില്‍ വാഹനം എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും, അവതരണ തീയതി ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

എന്നാല്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, വാഹനത്തിന്റെ ഏറ്റവും പുതിയ മോഡല്‍, 2022 ജനുവരി 14-ന് അവതരിപ്പിച്ചേക്കുമെന്നാണ്. പക്ഷേ ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗി പ്രസ്താവനകള്‍ ഒന്നും തന്നെ ഇറക്കിയിട്ടുമില്ല. താമസിക്കാതെ തന്നെ ബുക്കിംഗും ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള പരിവര്‍ത്തനത്തോടെ കമ്പനി രാജ്യത്തെ ഡീസല്‍ ഓഫറുകള്‍ നിര്‍ത്തലാക്കിയതിന് ശേഷം, ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് കോഡിയാക് ഇന്ത്യയിലെ സ്‌കോഡയുടെ ലൈനപ്പിലേക്ക് വീണ്ടും എത്തുന്നത്.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

സ്‌കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ്: എക്സ്റ്റീരിയര്‍ അപ്ഡേറ്റുകള്‍

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്‌റ്റൈലിംഗ് അപ്ഡേറ്റുകള്‍ വളരെ സൂക്ഷ്മമാണ്, എന്തെങ്കിലും വ്യത്യാസങ്ങള്‍ പറയാന്‍ കൂടുതല്‍ സൂക്ഷമമായി പരിശോധിക്കണം.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

മുന്‍വശത്ത്, കോഡിയാകിന് പുതിയതും കൂടുതല്‍ നേരായതുമായ ഗ്രില്‍, എലവേറ്റഡ് ബോണറ്റ്, പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് സിഗ്നേച്ചറുകളുള്ള പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകള്‍, ചെറുതായി പരിഷ്‌കരിച്ച ഫ്രണ്ട് ബമ്പര്‍ എന്നിവ ലഭിക്കുന്നു.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

പിന്‍ഭാഗത്ത്, സമാനമായി, ഒരു ജോടി പുതുക്കിയ എല്‍ഇഡി ടെയില്‍-ലാമ്പുകളും ബമ്പറും ഉണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്ക് ഇന്ത്യയില്‍ പുതിയ സെറ്റ് വീലുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

സ്‌കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ്: ഇന്റീരിയര്‍ & ഫീച്ചറുകള്‍

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലില്‍ നിന്ന് വലിയ മാറ്റമില്ലാതെ തുടരുന്നു, എന്നിരുന്നാലും ശ്രദ്ധേയമായ നവീകരണം പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീലാണ്, ഇത് മറ്റ് സ്‌കോഡ മോഡലുകളായ സൂപ്പര്‍ബ്, ഒക്ടാവിയ, കുഷാഖ് എന്നിവയിലും കാണപ്പെടുന്നു.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

അപ്‌ഹോള്‍സ്റ്ററിയിലും ട്രിം ഘടകങ്ങളിലും മറ്റ് മാറ്റങ്ങളുണ്ടാകാം. മുമ്പത്തെപ്പോലെ, കോഡിയാക്കില്‍ മൂന്ന് നിര ഇരിപ്പിടങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് തുടരും. ഫീച്ചറുകളുടെ കാര്യത്തില്‍, 8.0-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25-ഇഞ്ച് വെര്‍ച്വല്‍ കോക്ക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംബിയന്റ് ലൈറ്റിംഗ്, ത്രീ-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ പഴയ മോഡലിന് ഉണ്ടായിരുന്ന എല്ലാ കാര്യങ്ങളും പുതിയ പതിപ്പിലും വരുമെന്ന് പ്രതീക്ഷിക്കുന്നു.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

പനോരമിക് സണ്‍റൂഫ്, ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിംഗ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഒമ്പത് എയര്‍ബാഗുകള്‍ എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയേക്കും. ആഗോളതലത്തില്‍, കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന് അധികമായി വലിയ 9.2-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ലഭിക്കുന്നു, എന്നിരുന്നാലും ഇത് ഇന്ത്യ-സ്‌പെക്ക് മോഡലില്‍ ഓഫര്‍ ചെയ്യുന്നുണ്ടോ എന്ന് കാണേണ്ടതുണ്ട്.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

സ്‌കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ്: എഞ്ചിന്‍ & ഗിയര്‍ബോക്സ്

ഇന്ത്യയിലെ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും വലിയ അപ്ഡേറ്റ് അതിന്റെ ഹൂഡിന് കീഴിലുള്ളതായിരിക്കും. പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് 150 bhp കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നല്‍കിയപ്പോള്‍, പുതിയ കോഡിയാക് പെട്രോള്‍ എഞ്ചിന്‍ മാത്രമുള്ള എസ്‌യുവിയായി മാറും.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

190 bhp കരുത്തും 320 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ആകസ്മികമായി, ഒക്ടാവിയയിലും സൂപ്പര്‍ബിലും വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിന്‍ തന്നെയാണ് ഇത്. എഞ്ചിന്‍ 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കും, ഓള്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ഫിറ്റായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

സ്‌കോഡ കോഡിയാക്ക് ഫെയ്‌സ്‌ലിഫ്റ്റ്: എതിരാളികള്‍ & പ്രതീക്ഷിക്കുന്ന വില

പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന, മൂന്ന് നിരകളുള്ള മോണോകോക്ക് എസ്‌യുവി ആയതിനാല്‍, മൂന്ന് നിരകളുള്ള ജീപ്പ് മെറിഡിയന്‍ ഇന്ത്യയില്‍ എത്തുന്നതുവരെ, ലോഞ്ച് ചെയ്യുമ്പോള്‍ സ്‌കോഡ കോഡിയാകിന് വിപണിയില്‍ നേരിട്ടുള്ള എതിരാളികളുണ്ടാകില്ല.

Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീകരിക്കാതെ Skoda

എന്നിരുന്നാലും, അടുത്തിടെ പുറത്തിറക്കിയ ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, സിട്രണ്‍ C5 എയര്‍ക്രോസ് എന്നിവ പോലുള്ള മറ്റ് പ്രീമിയം എസ്‌യുവികളുമായി ഇതിനെ താരതമ്യം ചെയ്യാം. പുതുക്കിയ സ്‌കോഡ കോഡിയാകിന് ഇന്ത്യയില്‍ ഏകദേശം 38 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Kodiaq facelift launch date out skoda did not confirm yet
Story first published: Wednesday, December 29, 2021, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X