രാജ്യത്ത് എത്തിയിട്ട് 12 വര്‍ഷം; വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ വിറ്റഴിച്ച് Lamborghini

ഇന്ത്യന്‍ വിപണിയില്‍ പുതിയ നാഴികക്കല്ല് കൈവരിച്ച് പെര്‍ഫോമെന്‍സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി. വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തതായി ലംബോര്‍ഗിനി പ്രഖ്യാപിച്ചു.

രാജ്യത്ത് എത്തിയിട്ട് 12 വര്‍ഷം; വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ വിറ്റഴിച്ച് Lamborghini

രാജ്യത്തെ 12 വര്‍ഷത്തെ സാന്നിധ്യത്തില്‍ ഇത് വളരെ പതുക്കെയാണെങ്കിലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വില്‍പ്പനയില്‍ ഒരു കുതിപ്പ് ഉണ്ടായെന്നും, ഇവിടേയും ലോകമെമ്പാടുമുള്ള ഉറൂസ് എസ്‌യുവിയുടെ മികച്ച വിജയത്തിനും നന്ദി പറയുന്നതായും കമ്പനി അറിയിച്ചു.

രാജ്യത്ത് എത്തിയിട്ട് 12 വര്‍ഷം; വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ വിറ്റഴിച്ച് Lamborghini

മൂന്ന് വാരാന്ത്യങ്ങളിലും മുംബൈ-പുനെ, ബെംഗളൂരു-ഹംപി, ന്യൂഡല്‍ഹി-ജേവാര്‍ എന്നീ സ്ഥലങ്ങളിലും ആഘോഷിച്ച ലംബോര്‍ഗിനി ദിനത്തിന്റെ രണ്ടാം പതിപ്പ് ബ്രാന്‍ഡ് അവസാനിച്ചതോടെയാണ് ഈ നാഴികക്കല്ല് പ്രഖ്യാപനം. ലംബോര്‍ഗിനി ഉറൂസ് ഇന്ത്യയിലെ ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും കമ്പനി വെളിപ്പെടുത്തി.

രാജ്യത്ത് എത്തിയിട്ട് 12 വര്‍ഷം; വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ വിറ്റഴിച്ച് Lamborghini

2019 ല്‍, കമ്പനി രാജ്യത്ത് മൊത്തം 65 യൂണിറ്റുകള്‍ വിറ്റു, 2018 നെ അപേക്ഷിച്ച് 30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ഈ വര്‍ഷം ആദ്യം, ബ്രാന്‍ഡ് 2018 ല്‍ എസ്‌യുവി അവതരിപ്പിച്ചതിനുശേഷം ഇന്ത്യയില്‍ 100 ഉറൂസ് മോഡലുകള്‍ വിറ്റതായും പ്രഖ്യാപിച്ചു.

രാജ്യത്ത് എത്തിയിട്ട് 12 വര്‍ഷം; വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ വിറ്റഴിച്ച് Lamborghini

കഴിഞ്ഞ വര്‍ഷം കൊവിഡ് -19 മഹാമാരി വില്‍പ്പനയെ ബാധിച്ചെങ്കിലും, കഴിഞ്ഞ വര്‍ഷം കമ്പനിക്ക് 50 യൂണിറ്റ് വില്‍പ്പന മറികടക്കാന്‍ കഴിഞ്ഞു. മഹാമാരിക്ക് മുമ്പ്, കമ്പനി എല്ലാ ആഴ്ചയും ഒരു ഉറൂസ് വിതരണം ചെയ്തിരുന്നു, ഇത് ഈ യൂബര്‍-ലക്ഷ്വറി വിഭാഗത്തിലെ ഒരു കാറിന് വളരെ വലിയൊരു നേട്ടമായിരുന്നു.

രാജ്യത്ത് എത്തിയിട്ട് 12 വര്‍ഷം; വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ വിറ്റഴിച്ച് Lamborghini

കൂടാതെ, 2021 കലണ്ടര്‍ വര്‍ഷത്തില്‍ റെക്കോര്‍ഡ് വില്‍പ്പന കൈവരിക്കാനുള്ള പാതയിലാണെന്നും ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാവ് അടുത്തിടെ സ്ഥിരീകരിച്ചു.

രാജ്യത്ത് എത്തിയിട്ട് 12 വര്‍ഷം; വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ വിറ്റഴിച്ച് Lamborghini

'ഇന്ത്യയില്‍ 300 ലംബോര്‍ഗിനി കാറുകളുടെ വിതരണം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും കൂടാതെ ഈ യാത്രയില്‍ ഞങ്ങളെ പിന്തുണച്ച ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കൊപ്പം ഈ നാഴികക്കല്ല് നേട്ടത്തോടെ ലംബോര്‍ഗിനി ദിനാഘോഷം ആഘോഷിക്കുന്നുവെന്നാണ് പ്രത്യേക അവസരത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ലംബോര്‍ഗിനി ഇന്ത്യയുടെ തലവന്‍ ശരദ് അഗര്‍വാള്‍ പറഞ്ഞത്.

രാജ്യത്ത് എത്തിയിട്ട് 12 വര്‍ഷം; വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ വിറ്റഴിച്ച് Lamborghini

ഈ വര്‍ഷം ഞങ്ങള്‍ ഹുറക്കാന്‍ EVO RWD സ്‌പൈഡര്‍, ഹുറക്കാന്‍ STO, ഉറൂസ് പേള്‍ കാപ്‌സ്യൂള്‍, ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂള്‍ എന്നിവയെയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

രാജ്യത്ത് എത്തിയിട്ട് 12 വര്‍ഷം; വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ വിറ്റഴിച്ച് Lamborghini

സൂപ്പര്‍ ലക്ഷ്വറി സ്‌പോര്‍ട്‌സ് കാര്‍ സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ 100 ഡെലിവറികള്‍ക്കുള്ള പ്രകടനത്തിന്റെ ഒരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച് ആദ്യ പാദത്തില്‍ ഞങ്ങള്‍ ഇന്ത്യയിലെ നൂറാമത്തെ ഉറൂസും വിതരണം ചെയ്തു. ഇന്ത്യയിലെ സൂപ്പര്‍ ലക്ഷ്വറി വിഭാഗത്തിലെ ഒരു സുപ്രധാന നേട്ടമാണിതെന്നും ലംബോര്‍ഗിനി ഉടമകളുമായി വിജയം ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് എത്തിയിട്ട് 12 വര്‍ഷം; വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ വിറ്റഴിച്ച് Lamborghini

ലംബോര്‍ഗിനിയില്‍, ഞങ്ങളുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡ് നിര്‍വചിക്കുന്ന മൂല്യങ്ങള്‍ ഏറ്റവും ആവേശകരമായ രീതിയില്‍ അനുഭവിക്കാന്‍ കഴിയുന്ന അതുല്യമായ പ്ലാറ്റ്‌ഫോമുകള്‍ ഞങ്ങള്‍ തുടര്‍ന്നും വാഗ്ദാനം ചെയ്യും.

രാജ്യത്ത് എത്തിയിട്ട് 12 വര്‍ഷം; വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ വിറ്റഴിച്ച് Lamborghini

അതേസമയം ഇന്ത്യയിലെ സൂപ്പര്‍ കാര്‍ പ്രേമികളുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ തങ്ങളെ ഇത് അനുവദിക്കുകയും ചെയ്യും. ഇതുവരെയുള്ള ആവേശകരവും സംതൃപ്തിദായകവുമായ യാത്ര, വരും വര്‍ഷങ്ങളില്‍ ഇനിയും നിരവധി നാഴികക്കല്ലുകള്‍ ആഘോഷിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് എത്തിയിട്ട് 12 വര്‍ഷം; വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ വിറ്റഴിച്ച് Lamborghini

കാലക്രമേണ ഇന്ത്യയില്‍ വിതരണം ചെയ്ത 300 യൂണിറ്റുകളില്‍ 100 എണ്ണം ഉറൂസ് മാത്രമാണ്, എസ്‌യുവി ആദ്യമായി 2018 ല്‍ 3.10 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് രാജ്യത്ത് എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini has delivered 300 cars in india find here all new details
Story first published: Tuesday, September 21, 2021, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X