അവന്റഡോറിന് അവസാന പതിപ്പൊരുങ്ങുന്നു?; പുതിയ ടീസര്‍ ചിത്രം പങ്കുവെച്ച് ലംബോര്‍ഗിനി

2021 ജൂലൈ 7 ന് ഒരു പുതിയ മോഡല്‍ പുറത്തിറക്കാന്‍ പോകുകയാണെന്ന് വെളിപ്പെടുത്തി ലംബോര്‍ഗിനി. ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാവ് അതിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച ഒരു ചിത്രത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അവന്റഡോറിന് അവസാന പതിപ്പൊരുങ്ങുന്നു?; പുതിയ ടീസര്‍ ചിത്രം പങ്കുവെച്ച് ലംബോര്‍ഗിനി

ഒരു ജോഡി കാറുകള്‍ ഹെഡ്‌ലൈറ്റുകള്‍ ഓണ്‍ചെയ്ത് റോഡില്‍ സഞ്ചരിക്കുന്നതായി ചിത്രത്തില്‍ കാണിക്കുന്നു. സില്‍ഹൗട്ടുകള്‍ കൂടുതലോ കുറവോ എന്ന് വ്യക്തമല്ല, എങ്കിലും ലംബോര്‍ഗിനിയുടെ അവന്റഡോര്‍ മോഡലിനോട് സാമ്യമുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അവന്റഡോറിന് അവസാന പതിപ്പൊരുങ്ങുന്നു?; പുതിയ ടീസര്‍ ചിത്രം പങ്കുവെച്ച് ലംബോര്‍ഗിനി

ചിത്രങ്ങള്‍ മാത്രമാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, ഇത് ലംബോര്‍ഗിനി അവന്റഡാറിന്റെ അവസാന പതിപ്പായിരിക്കാമെന്നാണ് സൂചന.

അവന്റഡോറിന് അവസാന പതിപ്പൊരുങ്ങുന്നു?; പുതിയ ടീസര്‍ ചിത്രം പങ്കുവെച്ച് ലംബോര്‍ഗിനി

പുതിയ മോഡലിന് അവന്റഡോറിലെ എക്കാലത്തെയും ശക്തമായ പതിപ്പായി മാറുമെന്ന് മോട്ടോര്‍ 1 റിപ്പോര്‍ട്ട് ചെയ്തു. 769 കുതിരശക്തി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 6.5 ലിറ്റര്‍ V12 എഞ്ചിനാകും ഇതിന് ലഭിക്കുക.

അവന്റഡോറിന് അവസാന പതിപ്പൊരുങ്ങുന്നു?; പുതിയ ടീസര്‍ ചിത്രം പങ്കുവെച്ച് ലംബോര്‍ഗിനി

ഈ വര്‍ഷം ആദ്യം ലംബോര്‍ഗിനി 2021-ല്‍ രണ്ട് V12 മോഡലുകള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ട് മോഡലുകളില്‍ ഒന്ന് അവന്റഡോറിന്റെ അവസാന പതിപ്പാകാന്‍ സാധ്യതയുണ്ട്, മറ്റൊന്ന് ഉയര്‍ന്ന പവര്‍ ഹൈബ്രിഡ് പിന്‍ഗാമിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അവന്റഡോറിന് അവസാന പതിപ്പൊരുങ്ങുന്നു?; പുതിയ ടീസര്‍ ചിത്രം പങ്കുവെച്ച് ലംബോര്‍ഗിനി

ലംബോര്‍ഗിനി എല്ലാ വിശദാംശങ്ങളും നിലവില്‍ പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും, വരാനിരിക്കുന്ന പുതിയ മോഡല്‍ പവര്‍ട്രെയിന്‍, ചേസിസ് എന്നിവയില്‍ മാറ്റം വരുത്തുമെന്നും അതിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും ഊഹിക്കപ്പെടുന്നു.

അവന്റഡോറിന് അവസാന പതിപ്പൊരുങ്ങുന്നു?; പുതിയ ടീസര്‍ ചിത്രം പങ്കുവെച്ച് ലംബോര്‍ഗിനി

കൂടാതെ, അതിന്റെ ഹൈബ്രിഡ് പിന്‍ഗാമിയുടെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അധികം വൈകാതെ കൂടുതല്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ വൈകാതെ വിപണിയില്‍ എത്തിക്കുമെന്നും ഇതിനായി 1.5 ബില്യണ്‍ ഡോളര്‍ ഇതിനായി നിക്ഷേപിക്കുമെന്ന് ലംബോര്‍ഗിനി നിക്ഷേപ പദ്ധതികള്‍ മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു.

അവന്റഡോറിന് അവസാന പതിപ്പൊരുങ്ങുന്നു?; പുതിയ ടീസര്‍ ചിത്രം പങ്കുവെച്ച് ലംബോര്‍ഗിനി

ഇന്നുവരെ വാഹന നിര്‍മാതാവ് നടത്തിയ ഏറ്റവും വലിയ നിക്ഷേപമാണിതെന്നും കമ്പനി അവകാശപ്പെടുന്നു. നിലവിലെ മോഡലുകളായ ഹുറാക്കന്‍, അവന്റഡോര്‍, ഉറൂസ് സ്‌പോര്‍ട്ട് യൂട്ടിലിറ്റി വെഹിക്കിള്‍ എന്നിവ 2024 അവസാനത്തോടെ ഹൈബ്രിഡ്, പെട്രോള്‍-ഇലക്ട്രിക് പവര്‍ട്രെയിനുകളിലേക്ക് മാറ്റാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്ന് ലംബോര്‍ഗിനി പ്രസിഡന്റും സിഇഒയുമായ സ്റ്റീഫന്‍ വിന്‍കെല്‍മാന്‍ പറഞ്ഞിരുന്നു.

അവന്റഡോറിന് അവസാന പതിപ്പൊരുങ്ങുന്നു?; പുതിയ ടീസര്‍ ചിത്രം പങ്കുവെച്ച് ലംബോര്‍ഗിനി

2030 അവസാനിക്കുന്നതിന് മുമ്പ് ഒരു സമ്പൂര്‍ണ ഇലക്ട്രിക് വാഹനം നിരത്തിലെത്തുമെന്നും സ്റ്റീഫന്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഹുറാക്കന്റെ ഏറ്റവും ട്രാക്ക്-ഫോക്കസ്ഡ് പതിപ്പായ ഹുറാക്കന്‍ STO ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ലംബോര്‍ഗിനി.

അവന്റഡോറിന് അവസാന പതിപ്പൊരുങ്ങുന്നു?; പുതിയ ടീസര്‍ ചിത്രം പങ്കുവെച്ച് ലംബോര്‍ഗിനി

സ്‌ക്വാഡ്ര കോഴ്‌സ് റേസിംഗ് വിഭാഗമാണ് ഹുറാക്കന്‍ STO (സൂപ്പര്‍ ട്രോഫിയോ ഒമോളോഗാറ്റ) വികസിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ് ഹുറാക്കാനേക്കാള്‍ വളരെയധികം അപ്ഗ്രേഡുകള്‍ ഇതിന് ലഭിക്കുന്നു. STO-യ്ക്ക് ഫ്രണ്ട് ഫെന്‍ഡറുകളില്‍ ലൂവറുകളുള്ള ഒരു പീസ് ഫ്രണ്ട് ക്ലാംഷെല്‍ ഉണ്ട്. മറ്റ് എയറോഡൈനാമിക് അപ്ഗ്രേഡുകള്‍ക്കിടയില്‍ ഒരു വലിയ ഫ്രണ്ട് സ്പ്ലിറ്ററും ഒരു വലിയ അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ സ്‌പോയിലറും ഇതിന് ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini Planning To Launch Aventador Final Version, Find Here All Details. Read in Malayalam.
Story first published: Saturday, July 3, 2021, 16:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X