Just In
Don't Miss
- News
സുധാകരനെതിരായ പരാതിയില്‍ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ യുവതിക്ക് നിര്‍ദേശം, മന്ത്രിക്കെതിരെ തുടര്‍നടപടി
- Movies
അടുത്ത സുഹൃത്തുക്കൾ മികച്ച പ്രണയ ജോഡിയായി, അഡോണിക്കും ഡിംപലിനും സർപ്രൈസ്
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സില്‍ 1 ശതമാനം മുന്നേറ്റം
- Lifestyle
അറിഞ്ഞിരിക്കൂ, കോവിഡ് വാക്സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍
- Sports
IPL 2021: സിഎസ്കെയോട് മുട്ടുകുത്തി രാജസ്ഥാന്, മത്സരത്തിലെ പ്രധാന റെക്കോഡുകളിതാ
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
525 bhp കരുത്തുമായി ഡിഫെൻഡർ V8 പതിപ്പ് അവതരിപ്പിച്ച് ലാൻഡ് റോവർ
ഡിഫെൻഡറിന്റെ V8 പതിപ്പ് ലാൻഡ് റോവർ വെളിപ്പെടുത്തി. 525 bhp കരുത്തുമായി ഈ മോഡൽ സീരീസ് ഉൽപാദനത്തിൽ എക്കാലത്തെയും ശക്തമായ ഡിഫെൻഡറായി മാറുന്നു.

പുതിയ ലാൻഡ് റോവർ ഡിഫെൻഡറിന്റെ ദീർഘകാലമായി കാത്തിരുന്ന V8 പതിപ്പ് പുനർജനിച്ച എസ്‌യുവിക്ക് "ഡ്രൈവർ അപ്പീലിന്റെ ഒരു പുതിയ ലെയർ" നൽകുന്നു.

ശ്രേണിയിലെ പുതിയ കൂട്ടിച്ചേർക്കൽ അതിന്റെ ക്വാഡ്-എക്സിറ്റ് എക്‌സ്‌ഹോസ്റ്റ്, ഗ്രേ 22 ഇഞ്ച് അലോയി വീലുകൾ, ബ്ലൂ ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ എന്നിവയാൽ വ്യത്യസ്തമായി അടയാളപ്പെടുത്തിയിരിക്കുന്നു.

അതോടൊപ്പം ഇൻഡക്ഷൻ, എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങൾക്കായുള്ള ഒരു ബെസ്‌പോക്ക് ട്യൂൺ, V8 -നെ അതിന്റെ ശാന്തമായ ഫോർ, സിക്സ് സിലിണ്ടർ സഹോദരങ്ങളിൽ നിന്ന് വേറിട്ടതാക്കുന്നു.

5.0 ലിറ്റർ സൂപ്പർചാർജ്ഡ് 'AJ' V8 എഞ്ചിൻ - റേഞ്ച് റോവർ സ്പോർട്ട്, ജാഗ്വാർ F-ടൈപ്പ് എന്നിവയുൾപ്പെടെയുള്ള പ്രകടന-കേന്ദ്രീകൃത മോഡലുകളിൽ നിന്ന് പരിചിതമാണ്.

ഇപ്പോൾ JLR സ്വന്തമായി നിർമ്മിക്കുന്ന ഈ യൂണിറ്റ് 525 bhp കരുത്തും 4x4 സവിശേഷതയും നൽകുന്നു, ഇത് ഇതുവരെ പ്രൊഡക്ഷനിൽ എത്തുന്ന ഏറ്റവും ശക്തമായ ഡിഫെൻഡറായി മാറുന്നു.

പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, V8 ഡിഫെൻഡറിന് വെറും 5.2 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ കഴിയും. ഷോർട്ട് വീൽബേസിൽ ത്രീ-ഡോർ 90 പരിവേഷത്തിൽ പരമാവധി 240 കിലോമീറ്റർ വേഗത കൈവരിക്കുകയും ചെയ്യും.

ലാൻഡ് റോവർ, ഡിഫെൻഡർ V8 -ന്റെ ഹാൻഡ്‌ലിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ചു, മെച്ചപ്പെട്ട സ്ട്രെയിറ്റ്-ലൈൻ വേഗതയ്‌ക്കൊപ്പം "സമാനതകളില്ലാത്ത അജിലിറ്റിയും ഡ്രൈവർ അപ്പീലും" നൽകുകയെന്ന ലക്ഷ്യത്തോടെ ചാസിയിൽ ചില മാറ്റങ്ങൾ കമ്പനി വരുത്തിയിരിക്കുന്നു.

സ്റ്റാൻഡേർഡ് ഡിഫെൻഡറിന്റെ ടെറൈൻ റെസ്‌പോൺസ് സിസ്റ്റം ഓഫ്-റോഡ് ഡ്രൈവിംഗ് മോഡുകൾക്ക് പുറമേ, V8 പതിപ്പ് ഒരു പുതിയ ഡൈനാമിക് സെറ്റിംഗ് നേടുന്നു, ഇത് ത്രോട്ടിൽ പ്രതികരണത്തെ മൂർച്ച കൂട്ടുകയും തുടർച്ചയായി വേരിയബിൾ ഡാംപറുകൾ സ്ഥാപിക്കുകയും കൂടുതൽ പ്ലേഫുൾ ഡൈനാമിക് ക്യരക്ടറിനായി സ്ഥാപിക്കുകയും ചെയ്യുന്നു.

V8 -ൽ കർശനമായ സസ്പെൻഷൻ ബുഷുകളും ഫ്ലാറ്റർ കോർണറിംഗിനായി കട്ടിയുള്ള ആന്റി-റോൾ ബാറുകളുമുണ്ട്, കൂടാതെ റിയർ ഡിഫറൻഷ്യലിലെ ഒരു യാവ് കണ്ട്രോളറും പരമാവധി ഗ്രിപ്പിനായി റിയർ ആക്‌സിലുടനീളം torque വ്യത്യാസപ്പെടുന്നു.

V8 ഡിഫെൻഡർ എപ്പോൾ ഇന്ത്യയിൽ എത്തുമെന്ന് വാർത്തകളൊന്നുമില്ല. എന്നിരുന്നാലും ലാൻഡ് റോവർ ഇവിടെ സ്റ്റാൻഡേർഡ് ഡിഫെൻഡർ വിൽക്കുന്നു.

2021 മോഡൽ ഇയർ ലാൻഡ് റോവർ ഡിഫെൻഡർ 110 ‘ബേസ്' 2.0 ലിറ്റർ പെട്രോൾ ട്രിമ്മിന്റെ വില 80.56 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 3.0 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് ഡീസൽ ഡിഫെൻഡർ X -ന് 1.08 കോടി രൂപ വരെയാണ് എക്സ്-ഷോറൂം വില.

കൊവിഡ്-19 മഹാമാരി കാരണം ആഗോളതലത്തിൽ ഈ പ്രത്യേക ബോഡി ശൈലി വൈകിയതിനാൽ ലാൻഡ് റോവർ ഈ വർഷം അവസാനം ചെറിയ, മൂന്ന്-ഡോർ ഡിഫെൻഡർ 90 -യുടെ ഡെലിവറികൾ ആരംഭിക്കും. 2021 ഡിഫെൻഡർ 90 -യുടെ വില 73.98 ലക്ഷം രൂപയിൽ തുടങ്ങി 1.08 കോടി രൂപ വരെയാണ്.