തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

തെരഞ്ഞെടുത്ത ഏതാനും മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര നിര്‍മാതാക്കളായ മഹീന്ദ്ര. ഈ മാസം മുതല്‍ പുതിയ വിലകള്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

ഈ പുതിയ വില വര്‍ധനവോടെ ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാവ് ഈ വര്‍ഷം നടപ്പാക്കുന്ന നാലാമത്തെ വില വര്‍ധനയാണ്. നിര്‍മാണ സാമഗ്രികളുടെ ചെലവുകള്‍ കുത്തനെ ഉയര്‍ന്നതോടെയാണ് വാഹന കമ്പനികളെല്ലാം തങ്ങളുടെ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

രാജ്യത്തെ മറ്റ് പ്രമുഖ നിര്‍മാതാക്കളായ മാരുതി സുസുക്കിയും ടാറ്റയുമെല്ലാം വില പരിഷ്‌ക്കരണം നടപ്പാക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിന് മുന്നെ ജൂലൈ മാസത്തിലായിരുന്നു ചില മോഡലുകള്‍ക്ക് വില വര്‍ധനവുമായി കമ്പനി രംഗത്തെത്തുന്നത്. ഇപ്പോഴിതാ രണ്ട് മാസം പിന്നിടുമ്പോള്‍ വീണ്ടും ഒരു വില പരിക്ഷകരണവുമായി രംഗത്തെത്തുകയാണ് കമ്പനി. മോഡല്‍ തിരിച്ചുള്ള പുതിയ വില വിവരങ്ങള്‍ എങ്ങനെയെന്ന് പരിശോധിക്കാം.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

ബ്രാന്‍ഡില്‍ നിന്നുള്ള എംപിവി മോഡലായ മറാസോയ്ക്ക് കമ്പനി ഇത്തവണ വില വര്‍ധനവ് നടപ്പാക്കിയിട്ടുണ്ട്. ഏഴ്, എട്ട് സീറ്റിംഗ് കോണ്‍ഫിഗറേഷനില്‍ എത്തുന്ന വാഹനം M3, M2, M4 പ്ലസ്, M6 പ്ലസ് എന്നീ വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

അടിസ്ഥാന ട്രിമ്മിനുള്ള വില 12,000 രൂപ വര്‍ധിച്ചപ്പോള്‍ M4 പ്ലസിന് ഇപ്പോള്‍ 13,000 രൂപയോളം അധികം നല്‍കണം. ടോപ്-സ്‌പെക്ക് M6 പ്ലസിന് 14,000 രൂപയുടെ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് ലഭിക്കുന്നുവെന്നും കമ്പനി അറിയിച്ചു.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

അടുത്തിടെ സമാരംഭിച്ച ബൊലേറോ നിയോയ്ക്ക് ആദ്യത്തെ വില വര്‍ധനവ് ഇത്തവണ ലഭിച്ചുവെന്നാണ് കമ്പനി പറയുന്നത്. N4, N8 വേരിയന്റുകളുടെ വില മാറ്റമില്ലാതെ തുടരുമ്പോള്‍, N10, N10 (O) ട്രിമ്മുകള്‍ക്ക് ഇപ്പോള്‍ 30,000 രൂപ അധികം മുടക്കണം.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

100 bhp കരുത്തും 260 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബൊലേറോ നിയോയ്ക്ക് കരുത്തേകുന്നത്. മോട്ടോര്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി മാത്രമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

കാര്‍ നിര്‍മ്മാതാക്കളുടെ എസ്‌യുവി നിരയില്‍ ചെലവേറിയ മൂന്നാമത്തെ മോഡല്‍ സ്‌കോര്‍പിയോയാണ്. S3 പ്ലസ്, S5, S7, S9, S11 എന്നിങ്ങനെ അഞ്ച് ട്രിമുകളില്‍ സ്‌കോര്‍പിയോ ലഭിക്കും. വകഭേദത്തെ ആശ്രയിച്ച് സ്‌കോര്‍പിയോയ്ക്ക് ഏകദേശം 18,000 മുതല്‍ 22,000 രൂപ വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ബൊലോറോ, സ്‌കോര്‍പിയോ മോഡലുകളിലേക്ക് പുതിയ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാനും നിര്‍മാതാക്കള്‍ക്ക് പദ്ധതിയുണ്ട്.

ഈ പുതിയ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ കമ്പനിയെ വരാനിരിക്കുന്ന CAFA (കോര്‍പ്പറേറ്റ് ആവറേജ് ഫ്യുവല്‍ ഇക്കണോമി), RDE (റിയല്‍ ഡ്രൈവിംഗ് എമിഷന്‍) മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

ഇത് വരാനിരിക്കുന്ന പുതുതലമുറ സ്‌കോര്‍പിയോയില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം തുടക്കത്തില്‍ മോഡല്‍ വിപണിയില്‍ എത്തിച്ചേരും. എന്നിരുന്നാലും വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ ഇപ്പോഴും സജീവമാണ്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

വരാനിരിക്കുന്ന വാഹനത്തിന്റെ ഡിസൈന്‍ മുമ്പത്തെ അവസരങ്ങളില്‍ ഇതിനോടകം തന്നെ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്‌കോര്‍പിയോയുടെ മൊത്തത്തിലുള്ള സിലൗറ്റ് ബോക്‌സി ആയി തുടരുമ്പോള്‍, അതിന്റെ ബാഹ്യ രൂപകല്‍പ്പന പൂര്‍ണ്ണമായും മാറ്റിമറിച്ചതായിരിക്കുമെന്ന് വേണം പറയാന്‍.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

മുന്‍വശത്ത്, ഇരട്ട-ബീം പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളാല്‍ ചുറ്റപ്പെട്ട ഒരു പുതുക്കിയ മള്‍ട്ടി-സ്ലാറ്റഡ് ഗ്രില്ലാണ് ഇതിന്റെ സവിശേഷത. മസ്‌കുലര്‍ ഫ്രണ്ട് ബമ്പറില്‍ ഫോഗ് ലാമ്പുകള്‍ ഇരുവശത്തും സംയോജിത ഡിആര്‍എല്ലുകളും അതിനിടയില്‍ വൈഡ് എയര്‍ ഡാമും ഉണ്ട്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

ഇത് ഒരു കൃത്രിമ ബാഷ് പ്ലേറ്റ് ഉള്ളതായി തോന്നുന്നു. കുത്തനെയുള്ള B, C പില്ലറുകളും പരന്ന മേല്‍ക്കൂരയും ഉള്ള പ്രൊഫൈല്‍ ബോക്‌സി ആയി തുടരുന്നു. പൂര്‍ണ്ണമായും പരന്ന ടെയില്‍ ഗേറ്റ് ലഭിക്കുന്ന നിലവിലെ മോഡലിനെ അപേക്ഷിച്ച് റിയര്‍ വിന്‍ഡ് സ്‌ക്രീനിന് ഇപ്പോള്‍ ഒരു ചെറിയ റേക്ക് ലഭിക്കുന്നു. റൂഫ് റെയിലുകള്‍, റൂഫില്‍ ഘടിപ്പിച്ച സ്പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, സൈഡ് സ്റ്റെപ്പുകള്‍ എന്നിവയാണ് മറ്റ് ബാഹ്യ ഹൈലൈറ്റുകള്‍.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

പുതുതലമുറ സ്‌കോര്‍പിയോയുടെ പുറംഭാഗം മാത്രമല്ല അകത്തളങ്ങളും തികച്ചും വ്യത്യസ്തമായ ഒരു ലുക്കിലാകും ഒരുങ്ങുക. ഇതില്‍, ഡാഷ്ബോര്‍ഡ് ലേ ഔട്ട് തന്നെയാകും പുതുമ. ഇത് ഇരുവശത്തും ലംബമായി എസി വെന്റുകളാല്‍ ചുറ്റപ്പെട്ട ഒരു പുതിയ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും വാഹനത്തിന് ലഭിക്കും.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഇനി 30,000 രൂപ വരെ അധികം മുടക്കണം; വില വര്‍ധനവുമായി Mahindra

ഏറ്റവും പ്രധാനമായി, സ്‌കോര്‍പിയോയുടെ ഏറ്റവും പുതിയ ആവര്‍ത്തനം നിലവിലെ മോഡലില്‍ സൈഡ് ഫെയ്‌സിംഗ് ജമ്പ് സീറ്റുകള്‍ക്ക് പകരം ശരിയായ ഫോര്‍വേഡ് ഫെയ്‌സിംഗ് മൂന്നാം നിര ബെഞ്ച് സീറ്റുകള്‍ നല്‍കും എന്നതാണ്. 7 സീറ്റര്‍ ഓപ്ഷനോടൊപ്പം, 5 സീറ്റ് കോണ്‍ഫിഗറേഷനിലും ഇത് വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഞ്ചിന്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇല്ലെങ്കിലും പുതിയ XUV700-യില്‍ കണ്ടിരിക്കുന്ന എഞ്ചിന്‍ തന്നെയാകും ഈ പതിപ്പിനും ലഭിക്കുകയെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra hiked price again in selected models in lineup find here new price list
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X