Bolero Neo N10 വേരിയന്റില്‍ വീണ്ടും മാറ്റങ്ങളുമായി Mahindra; പുതിയ നവീകരണം ഇങ്ങനെ

ആഭ്യന്തര നിര്‍മാതാക്കളായ മഹീന്ദ്ര ഏരെ പ്രതീക്ഷയോടെ വിപണിയില്‍ എത്തിച്ചിരിക്കുന്ന മോഡലാണ് ബൊലേറോ നിയോ. TUV300 എന്ന പേരില്‍ നേരത്തെ വിപണിയില്‍ എത്തിയിരുന്ന മോഡലിന്റെ പുനര്‍നാമകരണം ചെയ്ത പതിപ്പാണിത്.

Bolero Neo N10 വേരിയന്റില്‍ വീണ്ടും മാറ്റങ്ങളുമായി Mahindra; പുതിയ നവീകരണം ഇങ്ങനെ

ജൂലൈ 12-നാണ് മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചത്. 8.48 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാല്‍ എത്തിയിരിക്കുന്ന വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പുറത്തുവന്ന ബുക്കിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് വേണം പറയാന്‍.

Bolero Neo N10 വേരിയന്റില്‍ വീണ്ടും മാറ്റങ്ങളുമായി Mahindra; പുതിയ നവീകരണം ഇങ്ങനെ

N4, N8, N10, N10 (O) എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇതില്‍ N10 വേരിയന്റില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

Bolero Neo N10 വേരിയന്റില്‍ വീണ്ടും മാറ്റങ്ങളുമായി Mahindra; പുതിയ നവീകരണം ഇങ്ങനെ

നിലവിലുള്ള സെമികണ്ടക്ടര്‍ ചിപ്പുകളുടെയും വിതരണക്കുറവിന്റെയും ഫലമായി, ബൊലേറോ നിയോയുടെ N10 വേരിയന്റ് ഇപ്പോള്‍ കെന്‍വുഡില്‍ നിന്നുള്ള പുതിയ ആഫ്റ്റര്‍മാര്‍ക്കറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തോടെ അയക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു. എന്നാല്‍ ടോപ്പ്-സ്‌പെക്ക് N10 (O) വേരിയന്റില്‍ നിലവിലുള്ള യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Bolero Neo N10 വേരിയന്റില്‍ വീണ്ടും മാറ്റങ്ങളുമായി Mahindra; പുതിയ നവീകരണം ഇങ്ങനെ

പുതിയ ടച്ച്സ്‌ക്രീന്‍ സിസ്റ്റത്തിന് 6.8 ഇഞ്ച് വലുപ്പമുണ്ട്, അതേസമയം എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് N10 (O) വേരിയന്റിന് 7.0 ഇഞ്ച് യൂണിറ്റ് ലഭിക്കുന്നു. ബ്ലൂടൂത്ത് ഓഡിയോ, ഫോണ്‍ കണക്റ്റിവിറ്റി, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, റേഡിയോ, AUX, യുഎസ്ബി എന്നിവയുമായാണ് പുതിയ സംവിധാനം വരുന്നതെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.

Bolero Neo N10 വേരിയന്റില്‍ വീണ്ടും മാറ്റങ്ങളുമായി Mahindra; പുതിയ നവീകരണം ഇങ്ങനെ

എന്നാല്‍ മഹീന്ദ്രയുടെ ബ്ലൂടൂത്ത് അധിഷ്ഠിത ബ്ലൂസെന്‍സ് ആപ്പ് പിന്തുണ ഇതിന് ഉണ്ടാകില്ലെന്നതും മറ്റൊരു പോരായ്മയാണ്. അതിനാല്‍, ഇത് വാഹന വിവരങ്ങള്‍ (ഇന്ധന വിവരം, കാറിന്റെ വിവരങ്ങള്‍ മുതലായവ) കാണിക്കുകയോ അലേര്‍ട്ടുകള്‍ നല്‍കുകയോ (വാതില്‍ തുറക്കുക, ബോണറ്റ് തുറക്കുക തുടങ്ങിയവ) ചെയ്യുകയില്ല. ഈ പുതിയ സംവിധാനം ഉപയോഗിച്ച് DRL- കള്‍ ഓണ്‍/ഓഫ് ചെയ്യുന്നത് പോലുള്ള ചില ക്രമീകരണങ്ങള്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കാനാകില്ലെന്നും കമ്പനി അറിയിച്ചു.

Bolero Neo N10 വേരിയന്റില്‍ വീണ്ടും മാറ്റങ്ങളുമായി Mahindra; പുതിയ നവീകരണം ഇങ്ങനെ

N10 വേരിയന്റിനായി നിലവിലുള്ള ഓര്‍ഡറുകളോ ബുക്കിംഗുകളോ പുതിയ ടച്ച്സ്‌ക്രീന്‍ സജ്ജീകരിച്ച മോഡലിലേക്ക് പരിവര്‍ത്തനം ചെയ്തതായി മഹീന്ദ്ര വ്യക്തമാക്കി, അതേസമയം പുതിയ ടച്ച്സ്‌ക്രീന്‍ സജ്ജീകരിച്ച വേരിയന്റിന് മാത്രമേ പുതിയ ബുക്കിംഗ് എടുക്കൂ.

Bolero Neo N10 വേരിയന്റില്‍ വീണ്ടും മാറ്റങ്ങളുമായി Mahindra; പുതിയ നവീകരണം ഇങ്ങനെ

അതേസമയം മറ്റ് മാറ്റങ്ങളൊന്നും തന്നെ വാഹനത്തില്‍ കമ്പനി വരുത്തിയിട്ടില്ല. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിട്ടുള്ള 100 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബൊലേറോ നിയോയ്ക്ക് കരുത്തേകുന്നത്.

Bolero Neo N10 വേരിയന്റില്‍ വീണ്ടും മാറ്റങ്ങളുമായി Mahindra; പുതിയ നവീകരണം ഇങ്ങനെ

സബ് -4 മീറ്റര്‍ എസ്‌യുവിയില്‍ ഒരു റിയര്‍-വീല്‍ ഡ്രൈവ്ട്രെയിന്‍ (RWD) സ്റ്റാന്‍ഡേര്‍ഡായി കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ബൊലേറോ നിയോയ്ക്ക് 8.77 ലക്ഷം മുതല്‍ 10.99 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. അതിന്റെ വിലനിര്‍ണ്ണയം കാരണം, കിയ സോണറ്റ്, ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി വിറ്റാര ബ്രെസ, നിസാന്‍ മാഗ്‌നൈറ്റ് തുടങ്ങിയ സബ് -4 മീറ്റര്‍ എസ്‌യുവികള്‍ക്കെതിരെയാണ് വിപണിയില്‍ മത്സരിക്കുന്നത്.

Bolero Neo N10 വേരിയന്റില്‍ വീണ്ടും മാറ്റങ്ങളുമായി Mahindra; പുതിയ നവീകരണം ഇങ്ങനെ

ഡിസൈനെക്കുറിച്ച് പറയുകയാണെങ്കില്‍, TUV300 ന്റെ പുനര്‍ജന്മമാണ് ബൊലേറോ നിയോ. പഴയ മോഡല്‍ ബോക്സി സിലൗറ്റിനെയാണ് പുതിയ മോഡല്‍ പിന്തുടരുന്നത്. എന്നിരുന്നാലും, കോംപാക്ട് എസ്‌യുവിക്ക് ഒരു പുതിയ ആകര്‍ഷണം നല്‍കുന്നതിന് കുറച്ച് ഡിസൈന്‍ മാറ്റങ്ങള്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്.

Bolero Neo N10 വേരിയന്റില്‍ വീണ്ടും മാറ്റങ്ങളുമായി Mahindra; പുതിയ നവീകരണം ഇങ്ങനെ

പ്രധാന സവിശേഷതകൾ

  • എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതിയ ഹെഡ്‌ലാമ്പുകള്‍
  • 15 ഇഞ്ച് അലോയ് വീലുകള്‍
  • സംയോജിത റിയര്‍ സ്പോയിലര്‍
  • എല്ലായിടത്തും ബോഡി ക്ലാഡിംഗ്
  • പുതിയ ഫോഗ് ലാമ്പുകള്‍
  • ആറ് ലംബ സ്ലാറ്റ് ഗ്രില്‍
  • രണ്ട് അറ്റത്തും ഫാക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍
  • ടെയില്‍ഗേറ്റ് മൗണ്ടഡ് സ്‌പെയര്‍ വീല്‍
  • സൈഡ് ആന്‍ഡ് റിയര്‍ ഫുട്‌സ്റ്റെപ്പ്
  • Bolero Neo N10 വേരിയന്റില്‍ വീണ്ടും മാറ്റങ്ങളുമായി Mahindra; പുതിയ നവീകരണം ഇങ്ങനെ

    മഹീന്ദ്രയുടെ അഭിപ്രായത്തില്‍, ബൊലേറോ നിയോയുടെ അകത്തളങ്ങള്‍ നിര്‍മ്മിച്ചത് ലോക ഇറ്റാലിയന്‍ ഓട്ടോമോട്ടീവ് ഡിസൈന്‍ സ്ഥാപനമായ പിനിന്‍ഫറീനയാണ്. ക്യാബിന്‍ ഫീച്ചര്‍-ലോഡ് ഉപകരണങ്ങളുമായി വരുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

    • 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
    • 3.5 ഇഞ്ച് MID ഡിസ്‌പ്ലേ
    • അനലോഗ് ഡയലുകള്‍
    • ഡ്രൈവര്‍ക്കും സഹ ഡ്രൈവര്‍ക്കുമുള്ള ആംറെസ്റ്റ്
    • എസി വെന്റുകളില്‍ കളര്‍ ആക്‌സന്റ്
    • ബ്ലൂടൂത്ത് സ്റ്റിയറിംഗ് മൗണ്ട് കണ്‍ട്രോളുകള്‍
    • ക്രൂയിസ് കണ്‍ട്രോള്‍
    • 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം
    • Bolero Neo N10 വേരിയന്റില്‍ വീണ്ടും മാറ്റങ്ങളുമായി Mahindra; പുതിയ നവീകരണം ഇങ്ങനെ

      ബൊലേറോ നിയോ നിരവധി സുരക്ഷ സവിശേഷതകളുമായാണ് വരുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. അവ ഏതൊക്കെയെന്ന് പരിശോധിച്ചാല്‍,

      • ഉയര്‍ന്ന കരുത്തുള്ള സ്റ്റീല്‍ ബോഡി ഷെല്‍
      • ഡ്രൈവര്‍ക്കും സഹ ഡ്രൈവര്‍ക്കുമുള്ള ഡ്യുവല്‍ എയര്‍ബാഗുകള്‍
      • എബിഎസ് വിത്ത് ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ (EBD)
      • ഓട്ടോമാറ്റിക് ഡോര്‍ ലോക്കുകള്‍
      • ഹൈ സ്പീഡ് അലേര്‍ട്ട് വാര്‍ണിംഗ്

Most Read Articles

Malayalam
English summary
Mahindra made new changes in bolero neo s n10 variant aagain find here new details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X