കുഞ്ഞൻ ബൊലേറോയെ കൂടുതൽ മോടിയാക്കാം, പുത്തൻ ആക്‌സസറികളുമായി മഹീന്ദ്ര

കഴിഞ്ഞ മാസം, ബൊലേറോ നിയോയുടെ രൂപത്തിൽ കോംപാക്ട് സബ്-ഫോർ-മീറ്റർ എസ്‌യുവി വിഭാഗത്തിൽ മഹീന്ദ്ര ഒരു പുതിയ മോഡലിനെ അവതരിപ്പിച്ചു.

കുഞ്ഞൻ ബൊലേറോയെ കൂടുതൽ മോടിയാക്കാം, പുത്തൻ ആക്‌സസറികളുമായി മഹീന്ദ്ര

8.48 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയ്ക്ക് മോഡൽ ലഭ്യമാണ്. നിയോ അതിന്റെ മോണോകോക്ക് അടിസ്ഥാനമാക്കിയുള്ള ഫ്രണ്ട്-വീൽ ഡ്രൈവ് എതിരാളികൾക്ക് വ്യത്യസ്തമായ ഒരു ബദലാണ്.

കുഞ്ഞൻ ബൊലേറോയെ കൂടുതൽ മോടിയാക്കാം, പുത്തൻ ആക്‌സസറികളുമായി മഹീന്ദ്ര

ഇപ്പോൾ, നിങ്ങൾ ഒരു നിയോ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, എസ്‌യുവിയുമായി ജോടിയാക്കാവുന്ന എക്സ്റ്റീരിയർ, ഇന്റീരിയർ ആക്‌സസറികളുടെ ഒരു വലിയ ലിസ്റ്റ് തന്നെ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. നമുക്ക് വിശദമായി അത് ഒന്ന് നോക്കാം.

കുഞ്ഞൻ ബൊലേറോയെ കൂടുതൽ മോടിയാക്കാം, പുത്തൻ ആക്‌സസറികളുമായി മഹീന്ദ്ര

വിഷ്വൽ അപ്പീൽ മെച്ചപ്പെടുത്തുന്നതിന്, വൈവിധ്യമാർന്ന ക്രോം ഘടകങ്ങൾ വാഹനത്തിനുണ്ട്. ORVM -കൾ, ഡോർ ഹാൻഡിലുകൾ, വിൻഡോ ലൈൻ, ലൈസൻസ് പ്ലേറ്റ്, ഫോഗ് ലാമ്പുകൾ, ഹെഡ്‌ലാമ്പുകൾ, ടെയിൽ‌ലൈറ്റുകൾ എന്നിവയിൽ ഇവ പ്രയോഗിക്കാം.

കുഞ്ഞൻ ബൊലേറോയെ കൂടുതൽ മോടിയാക്കാം, പുത്തൻ ആക്‌സസറികളുമായി മഹീന്ദ്ര

ക്യാബിനിലേക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിന്, അലുമിനിയം അല്ലെങ്കിൽ പ്രീമിയം സൈഡ് സ്റ്റെപ്പുകളും ഒരു ഫുട്ട് സ്റ്റെപ്പുള്ള റിയർ ഗാർഡും കമ്പനി ഓഫർ ചെയ്യുന്നുണ്ട്.

കുഞ്ഞൻ ബൊലേറോയെ കൂടുതൽ മോടിയാക്കാം, പുത്തൻ ആക്‌സസറികളുമായി മഹീന്ദ്ര

ഇതിനുപുറമെ, മാറ്റ് ബ്ലാക്ക്, സിൽവർ ഫിനിഷുള്ള 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയികളും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. നിയോയ്ക്ക് കൂടുതൽ കടുപ്പമേറിയതും അഗ്രസ്സീവുമായ രൂപം നൽകാൻ, മഹീന്ദ്ര രണ്ട് ബമ്പറുകൾക്കും നാല് ഡോറുകളിലും വീൽ ആർച്ചുകൾക്ക് ചുറ്റുമുള്ള അധിക പ്ലാസ്റ്റിക് ക്ലാഡിംഗുകളും വാഗ്ദാനം ചെയ്യുന്നു.

കുഞ്ഞൻ ബൊലേറോയെ കൂടുതൽ മോടിയാക്കാം, പുത്തൻ ആക്‌സസറികളുമായി മഹീന്ദ്ര

ക്യാബിനുള്ളിൽ, സീറ്റ് കവറുകൾ കൃത്രിമ ലെതറിലോ, ഫാബ്രിക്കിലോ, വിനൈൽ കോമ്പിനേഷനിലോ ലഭ്യമാകും. ഇവ സുഷിരങ്ങളുള്ള പാറ്റേണുകളും എംബോസ്ഡ് ഡിസൈനുകളുമായാണ് വരുന്നത്.

കുഞ്ഞൻ ബൊലേറോയെ കൂടുതൽ മോടിയാക്കാം, പുത്തൻ ആക്‌സസറികളുമായി മഹീന്ദ്ര

ഉപഭോക്താക്കളുടെ ചോയിസിനനുസരിച്ച് തെരഞ്ഞെടുക്കാൻ നാല് തരം മാറ്റുകളും ഓഫറിലുണ്ട്. ഒരു ഡിസൈനർ മാറ്റ്, ബ്രൗൺ കാർപെറ്റ് മാറ്റ്, ഫുൾ ഫ്ലോർ ലാമിനേഷൻ മാറ്റുകൾ, ബ്ലാക്ക് PVC മാറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കുഞ്ഞൻ ബൊലേറോയെ കൂടുതൽ മോടിയാക്കാം, പുത്തൻ ആക്‌സസറികളുമായി മഹീന്ദ്ര

ഫിറ്റ്മെന്റ് ബ്രാക്കറ്റുള്ള റൂഫ് ക്യാരിയർ പാൻ ബൊലേറോ നിയോയുടെ പ്രായോഗികത കൂടുതൽ വർധിപ്പിക്കുന്നു. മഹീന്ദ്ര ബൊലേറോ നിയോയ്ക്ക് പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ 5,500 ബുക്കിംഗുകൾ ക്ലോക്ക് ചെയ്യാനും കഴിഞ്ഞു.

കുഞ്ഞൻ ബൊലേറോയെ കൂടുതൽ മോടിയാക്കാം, പുത്തൻ ആക്‌സസറികളുമായി മഹീന്ദ്ര

N4, N8, N10 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. 100 bhp കരുത്തും 260 Nm torque ഉം നൽകുന്ന ബിഎസ് VI 1.5 ലിറ്റർ ഡീസൽ എൻജിനാണ് നിയോയ്ക്ക് ശക്തി പകരുന്നത്.

കുഞ്ഞൻ ബൊലേറോയെ കൂടുതൽ മോടിയാക്കാം, പുത്തൻ ആക്‌സസറികളുമായി മഹീന്ദ്ര

സൂചിപ്പിച്ച എല്ലാ ആക്‌സസറികളും മഹീന്ദ്ര ഡീലർഷിപ്പുകളിൽ നിന്ന് വാങ്ങാനാകും.

15 ഇഞ്ച് ഡയമണ്ട് കട്ട് സിൽവർ, മാറ്റ് ബ്ലാക്ക് അലോയികൾ - 8,700 രൂപ

ഫ്രണ്ട് & റിയർ ഡോർ ക്ലാഡിംഗുകൾ - 7,680 രൂപ

അലൂമിനിയം സൈഡ് സ്റ്റെപ്പ് വിത്ത് ബ്രാക്കറ്റ്- 11,137 രൂപ

പ്രീമിയം സൈഡ് സ്റ്റെപ്പ് വിത്ത് ബ്രാക്കറ്റ്- 10,800 രൂപ

ഫോക്സ് ലെതർ സീറ്റ് കവർ - 11,740 രൂപ

പെർഫൊറേറ്റഡ് ഇൻസേർട്ട് സീറ്റ് കവർ - 7,400 രൂപ

ഫാബ്രിക് & വിനൈൽ സീറ്റ് കവർ - 6,500 രൂപ

കുഞ്ഞൻ ബൊലേറോയെ കൂടുതൽ മോടിയാക്കാം, പുത്തൻ ആക്‌സസറികളുമായി മഹീന്ദ്ര

ഫിറ്റ്മെന്റ് ബ്രാക്കറ്റുകളുള്ള റൂഫ് കാരിയർ - 5,771 രൂപ

ഡിസൈനർ മാറ്റ് സെറ്റ് - 3,325 രൂപ

കാർപെറ്റ് മാറ്റ് സെറ്റ് - 2,450 രൂപ

ബ്രൗൺ കാർപെറ്റ് മാറ്റ് സെറ്റ് - 1,535 രൂപ

ഫുൾ ഫ്ലോർ ലാമിനേഷൻ മാറ്റുകൾ - 5,068 രൂപ

ബ്ലാക്ക് PVC മാറ്റ് സെറ്റ് - 1,400 രൂപ

ഡോർ ഹാൻഡിൽ ക്രോം ഗാർണിഷ് - 2,300 രൂപ

ORVM ക്രോം ഗാർണിഷ് - 2,300 രൂപ

ബ്ലിങ്കറുള്ള ORVM ഗാർണിഷ് - 2,097 രൂപ

റെയിൻ വൈസർ (4 സെറ്റ്) - 1,775 രൂപ

കുഞ്ഞൻ ബൊലേറോയെ കൂടുതൽ മോടിയാക്കാം, പുത്തൻ ആക്‌സസറികളുമായി മഹീന്ദ്ര

ടെയിൽ ലാമ്പ് ക്രോം ഗാർണിഷ് - 2,725 രൂപ

ഹെഡ്‌ലാമ്പ് ക്രോം ഗാർണിഷ് - 1,290 രൂപ

റിയർ ലൈസൻസ് പ്ലേറ്റ് ക്രോം ഗാർണിഷ് - 1,266 രൂപ

ക്രോം ഫോഗ് ലാമ്പ് ആപ്പ്ലിക്ക് സെറ്റ് - 918 രൂപ

മഡ് പ്രൊട്ടക്ടർ സെറ്റ് - 610 രൂപ

റിയർ റിഫ്ലക്ടർ ക്രോം ഗാർണിഷ് - 462 രൂപ

Most Read Articles

Malayalam
English summary
Mahindra offers new accessories for bolero neo to enhance its looks
Story first published: Thursday, August 12, 2021, 19:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X