മറാസോയ്ക്ക് എഎംടി പതിപ്പൊരുങ്ങുന്നു; അവതരണം ഉടനെന്ന് മഹീന്ദ്ര

ആഗോളതലത്തില്‍ രൂപകല്‍പ്പന ചെയ്ത യൂട്ടിലിറ്റി വാഹനമാണ് മഹീന്ദ്ര മറാസോ. 2018 ഓഗസ്റ്റില്‍ ഉത്പാദനം ആരംഭിച്ച മോഡല്‍ 2019 -ഓടെ വിപണിയില്‍ എത്തുകയും ചെയ്തു.

മറാസോയ്ക്ക് എഎംടി പതിപ്പൊരുങ്ങുന്നു; അവതരണം ഉടനെന്ന് മഹീന്ദ്ര

പ്രാരംഭ മാസങ്ങളില്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പന നല്‍കാന്‍ മോഡലിന് സാധിച്ചെങ്കിലും പിന്നീടുള്ള നാളുകളില്‍ നിറം മങ്ങിയെന്ന് വേണം പറയാന്‍. 2019 ഏപ്രിലില്‍ മറാസോയുടെ വില്‍പ്പന 25,000 കടന്നിരുന്നു.

മറാസോയ്ക്ക് എഎംടി പതിപ്പൊരുങ്ങുന്നു; അവതരണം ഉടനെന്ന് മഹീന്ദ്ര

ഒരൊറ്റ എഞ്ചിനും സിംഗിള്‍ ഗിയര്‍ബോക്‌സ് ഓപ്ഷനും മാത്രമേ എംപിവി വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നതിനാല്‍ ഇത് ശ്രദ്ധേയമായ ഒരു നേട്ടമായിരുന്നു. എന്നാല്‍ ക്രമേണ വില്‍പ്പന കുറയാന്‍ തുടങ്ങി. കഴിഞ്ഞ 3 മാസത്തിനുള്ളില്‍ വില്‍പന ശരാശരി 200 യൂണിറ്റാണ്.

MOST READ: കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

മറാസോയ്ക്ക് എഎംടി പതിപ്പൊരുങ്ങുന്നു; അവതരണം ഉടനെന്ന് മഹീന്ദ്ര

11 ലക്ഷം രൂപ മുതല്‍ 14 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഈ വിലയും എംപിവി വിഭാഗത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ മറാസോയ്ക്ക് കഴിഞ്ഞിട്ടില്ല. മോഡലിന് നേരിട്ടുള്ള എതിരാളികളില്ല, എന്നാല്‍ വില ഓവര്‍ലാപ്പ് കാരണം ചില വകഭേദങ്ങളെ മാരുതി എര്‍ട്ടിഗ, XL6 തുടങ്ങിയ ചില വകഭേദങ്ങളുടെ എതിരാളികളായി കണക്കാക്കാം.

മറാസോയ്ക്ക് എഎംടി പതിപ്പൊരുങ്ങുന്നു; അവതരണം ഉടനെന്ന് മഹീന്ദ്ര

വില്‍പ്പന താരതമ്യപ്പെടുത്തുമ്പോള്‍, എര്‍ട്ടിഗ + XL6-ന്റെ വില്‍പന എല്ലാ മാസവും 10,000 യൂണിറ്റിലധികം വരും. മാരുതി എംപിവികള്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. കൂടുതല്‍ ചെലവേറിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ പോലും പ്രതിമാസം 3,500 ലധികം വില്‍പ്പന നടത്തുന്നു.

MOST READ: ഫെബ്രുവരിയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫോക്‌സ്‌വാഗൺ

മറാസോയ്ക്ക് എഎംടി പതിപ്പൊരുങ്ങുന്നു; അവതരണം ഉടനെന്ന് മഹീന്ദ്ര

മറാസോയുടെ വില്‍പ്പനയ്ക്ക് കരുത്തേകാനുള്ള പദ്ധതികളാണ് ഇപ്പോള്‍ മഹീന്ദ്ര അണിയറയില്‍ ഒരുക്കുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നിര്‍മ്മാതാക്കള്‍ ഉടന്‍ തന്നെ എഎംടി പതിപ്പ് പുറത്തിറക്കുമെന്നാണ് സൂചന.

മറാസോയ്ക്ക് എഎംടി പതിപ്പൊരുങ്ങുന്നു; അവതരണം ഉടനെന്ന് മഹീന്ദ്ര

ഇത് സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു. ഇതനുസരിച്ച്, നിലവിലുള്ള എല്ലാ വേരിയന്റുകളായ M2, M4+, M6+ എന്നിവയ്‌ക്കൊപ്പം എഎംടി ഓപ്ഷന്‍ ഓഫര്‍ ചെയ്യും. 7 സീറ്ററും 8 സീറ്റര്‍ ഓപ്ഷനും വാഗ്ദാനം ചെയ്യും.

MOST READ: ആഫ്രിക്ക ട്വിൻ മോഡലുകളിലേക്ക് ആൻഡ്രോയിഡ് ഓട്ടോ സംയോജിപ്പിച്ച് ഹോണ്ട

മറാസോയ്ക്ക് എഎംടി പതിപ്പൊരുങ്ങുന്നു; അവതരണം ഉടനെന്ന് മഹീന്ദ്ര

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ നല്‍കുന്ന 3 വേരിയന്റുകളിലാണ് മഹീന്ദ്ര മറാസോ നിലവില്‍ വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട് വീലുകളിലേക്ക് പവര്‍ അയയ്ക്കുന്ന 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നത്.

മറാസോയ്ക്ക് എഎംടി പതിപ്പൊരുങ്ങുന്നു; അവതരണം ഉടനെന്ന് മഹീന്ദ്ര

ഈ യൂണിറ്റ് 122 bhp പവറും 300 Nm torque ഉം സൃഷ്ടിക്കുന്നു. എഎംടി ഓപ്ഷനുമായി ഓഫര്‍ ചെയ്യുന്ന അതേ എഞ്ചിനാണ് ഇത്. പവര്‍, ഇക്കോ എന്നീ 2 ഡ്രൈവ് മോഡുകളില്‍ മറാസോ എഎംടി വരും.

MOST READ: പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

മറാസോയ്ക്ക് എഎംടി പതിപ്പൊരുങ്ങുന്നു; അവതരണം ഉടനെന്ന് മഹീന്ദ്ര

പവര്‍ മോഡില്‍ എഞ്ചിന്‍ ഔട്ട്പുട്ട് 122 പിഎസും ഇക്കോ മോഡില്‍ പവര്‍ ഔട്ട്പുട്ട് 100 പിഎസുമായി കുറയും. ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത 17.3 കിലോമീറ്ററാണ്. മറാസോയുടെ എഎംടി വേരിയന്റ് സമാന മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറാസോയ്ക്ക് എഎംടി പതിപ്പൊരുങ്ങുന്നു; അവതരണം ഉടനെന്ന് മഹീന്ദ്ര

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മറാസോ 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടുകയും ചെയ്തിരുന്നു. മറാസോയുടെ എഎംടി പതിപ്പിന്റെ വില സംബന്ധിച്ച് സൂചനകളൊന്നും തന്നെ ലഭ്യമല്ല. എങ്കിലും നിലവിലെ മാനുവല്‍ വേരിയന്റുകളേക്കാള്‍ 20,000 രൂപ മുതല്‍ 50,000 രൂപ വരെ അധികമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Planning To Introduce Marazzo Diesel AMT Soon, Full Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X