അവതരണത്തിന് മുമ്പ് ബൊലേറോ നിയോയുടെ ആദ്യ ടീസർ പങ്കുവെച്ച് മഹീന്ദ്ര

പുതിയ ബൊലേറോ നിയോ കോംപാക്ട് എസ്‌യുവിയുടെ ആദ്യ ഔദ്യോഗിക ടീസർ മഹീന്ദ്ര പുറത്തിറക്കി, ഈ മാസം അവസാനം വാഹനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അവതരണത്തിന് മുമ്പ് ബൊലേറോ നിയോയുടെ ആദ്യ ടീസർ പങ്കുവെച്ച് മഹീന്ദ്ര

പുതിയ മഹീന്ദ്ര ബൊലേറോ നിയോയുടെ വിവിധ വിശദാംശങ്ങൾ വെളിപ്പെടുത്തി കമ്പനി ഒന്നിലധികം ടീസർ വീഡിയോകൾ പങ്കുവെച്ചു. ബൊലേറോ നിയോ അടിസ്ഥാനപരമായി TUV300 -ന്റെ റീ-ബാഡ്ജ് പതിപ്പാണെന്നും ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു.

അവതരണത്തിന് മുമ്പ് ബൊലേറോ നിയോയുടെ ആദ്യ ടീസർ പങ്കുവെച്ച് മഹീന്ദ്ര

പുതിയ മഹീന്ദ്ര ബൊലേറോ നിയോ ഇതിനകം നിരവധി തവണ പരീക്ഷണയോട്ടത്തിനിടയിൽ ക്യാമറ കണ്ണിപ്പെട്ടു. മൊത്തത്തിലുള്ള പ്രൊഫൈൽ TUV300 -ന് സമാനമാണെങ്കിലും, എസ്‌യുവിക്ക് പുതിയ ഡിസൈൻ ഘടകങ്ങൾ ലഭിക്കുന്നു.

അവതരണത്തിന് മുമ്പ് ബൊലേറോ നിയോയുടെ ആദ്യ ടീസർ പങ്കുവെച്ച് മഹീന്ദ്ര

പുതിയ ആറ് സ്ലാറ്റ് ക്രോം ഗ്രില്ല്, തിരശ്ചീന ഡി‌ആർ‌എല്ലുകൾ (ഡേടൈം റണ്ണിംഗ് ലാമ്പുകൾ), പുനർ‌രൂപകൽപ്പന ചെയ്ത ഫോഗ് ലാമ്പുകൾ, പുതിയ ഫ്രണ്ട് ബമ്പർ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ഫ്രണ്ട് ഫാസിയയാണ് ബൊലേറോ നിയോയിൽ വരുന്നത്.

അവതരണത്തിന് മുമ്പ് ബൊലേറോ നിയോയുടെ ആദ്യ ടീസർ പങ്കുവെച്ച് മഹീന്ദ്ര

സിൽവർ ഷേഡിൽ പൂർത്തിയാക്കിയ പുതിയ സ്റ്റൈൽ ഡ്യുവൽ ഫൈവ് സ്‌പോക്ക് അലോയി വീലുകളുമായാണ് എസ്‌യുവി വരുന്നത്. ക്ലാം-ഷെൽ ബോണറ്റ്, സ്ക്വയർ വീൽ ആർച്ചുകൾ, ഹെഡ്‌ലാമ്പുകൾ എന്നിവ എസ്‌യുവി നിലനിർത്തുന്നു.

എസ്‌യുവിക്ക് പുതിയ റിയർ ബമ്പറും ടെയിൽ ലാമ്പുകളും ടെയിൽഗേറ്റിൽ സ്‌പെയർ വീൽ കവറും ലഭിക്കും. വാഹനം റൂഫ് റെയിലുകൾ നഷ്‌ടപ്പെടുത്തുന്നുവെന്നും ഇവ ഡീലർ ലെവൽ ഫിറ്റ്മെന്റായി ലഭികുമെന്നും ടീസർ വെളിപ്പെടുത്തുന്നു.

അവതരണത്തിന് മുമ്പ് ബൊലേറോ നിയോയുടെ ആദ്യ ടീസർ പങ്കുവെച്ച് മഹീന്ദ്ര

പുതിയ മഹീന്ദ്ര നിയോയുടെ ക്യാബിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ടീസർ വെളിപ്പെടുത്തുന്നു. പുതുക്കിയ ഇൻസ്ട്രുമെന്റ് കൺസോൾ, പുതിയ ടെക്സ്ചർഡ് സീറ്റുകൾ, ബീജ് കളർ അപ്ഹോൾസ്റ്ററി, ബ്ലാക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ഇതിലുണ്ടാകും.

രണ്ടാമത്തെ വരിയിൽ യാത്രക്കാർക്ക് ഹാൻഡ് റെസ്റ്റും ഹെഡ് റെസ്റ്റും ഉണ്ടാകും. പുതിയ ബൊലേറോ നിയോയ്ക്ക് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കാൻ സാധ്യതയുണ്ട്. ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് സിസ്റ്റം, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, റിവേർസ് ക്യാമറ തുടങ്ങിയവയും എസ്‌യുവിക്ക് ലഭിക്കും.

പുതിയ മോഡലിൽ TUV300 -ന് കരുത്ത് പകരുന്ന 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ ഡീസൽ എഞ്ചിൻ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പുതിയ ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഈ എഞ്ചിൻ ട്യൂൺ ചെയ്യും.

ബിഎസ് IV അവതാരത്തിൽ 1.5 ലിറ്റർ എഞ്ചിൻ 100 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു. പിൻ വീലുകളിലേക്ക് പവർ അയയ്ക്കുന്ന അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വരുന്നു. നിയോയ്ക്ക് എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിലുള്ള ബൊലേറോ എസ്‌യുവിക്കൊപ്പം പുതിയ മഹീന്ദ്ര ബൊലേറോ നിയോയും വിൽക്കും. ഇത് സ്റ്റാൻഡേർഡ് മോഡലിന് അല്പം മുകളിലായി സ്ഥാപിക്കും. ഏകദേശം 8.0 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാവും ഇതിന്റെ എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Mahindra Releases First Teaser Of Bolero Neo Before Launch. Read in Malayalam.
Story first published: Tuesday, July 6, 2021, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X