eKUV100, eXUV300 മോഡലുകളുടെ അവതരണത്തില്‍ കുടുതല്‍ വെളിപ്പെടുത്തലുമായി മഹീന്ദ്ര

ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിഭാഗത്തിനായി ഇവി പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. ഇതിനോടകം തന്നെ വിവിധ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ വെളിപ്പെടുത്തി കഴിഞ്ഞു.

eKUV100, eXUV300 മോഡലുകളുടെ അവതരണത്തില്‍ കുടുതല്‍ വെളിപ്പെടുത്തലുമായി മഹീന്ദ്ര

മുമ്പ് 2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന eKUV100, eXUV300 എന്നീ മോഡലുകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും 2022 ഓടെ രാജ്യത്ത് വിപണിയിലെത്തുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

eKUV100, eXUV300 മോഡലുകളുടെ അവതരണത്തില്‍ കുടുതല്‍ വെളിപ്പെടുത്തലുമായി മഹീന്ദ്ര

2025 മുതല്‍ 2030 വരെ ഇവി വിഭാഗത്തില്‍ 30 മുതല്‍ 50 ശതമാനം വരെ സന്നദ്ധത കൈവരിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. നിലവില്‍ ഇ-വെരിറ്റോ മാത്രമാണ് ബ്രാന്‍ഡില്‍ നിന്നും വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് വാഹനം.

MOST READ: കൊവിഡ് തരംഗത്തിൽ പിടിച്ചു നിൽക്കണം, കാറുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

eKUV100, eXUV300 മോഡലുകളുടെ അവതരണത്തില്‍ കുടുതല്‍ വെളിപ്പെടുത്തലുമായി മഹീന്ദ്ര

eKUV100 പുറത്തിറങ്ങുന്നതോടെ ഇവി വിഭാഗത്തില്‍ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്ക് അവതരിപ്പിക്കാന്‍ കാര്‍ നിര്‍മ്മാതാവ് ലക്ഷ്യമിടുന്നു. ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച മോഡലിനെ അടിസ്ഥാനമാക്കി, eKUV100-ന് 54 bhp കരുത്തും 120 Nm torque ഉം ലഭിക്കാന്‍ സാധ്യതയുണ്ട്.

eKUV100, eXUV300 മോഡലുകളുടെ അവതരണത്തില്‍ കുടുതല്‍ വെളിപ്പെടുത്തലുമായി മഹീന്ദ്ര

പൂര്‍ണ ചാര്‍ജില്‍ 147 കിലോമീറ്റര്‍ വരെയുള്ള ശ്രേണിയും കമ്പനി അവകാശപ്പെടുന്നു. 60 മിനിറ്റിനുള്ളില്‍ 80 ശതമാനം വേഗത്തില്‍ ചാര്‍ജ് ചെയ്യാനുള്ള ശേഷിയോടൊപ്പം, മികച്ച പ്രകടനവും ഹാച്ച്ബാക്ക് നല്‍കുമെന്നും മഹീന്ദ്ര വ്യക്തമാക്കുന്നു.

MOST READ: X5 -നെ അടിസ്ഥാനമാക്കി പുത്തൻ ഹൈഡ്രജൻ നെക്റ്റ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

eKUV100, eXUV300 മോഡലുകളുടെ അവതരണത്തില്‍ കുടുതല്‍ വെളിപ്പെടുത്തലുമായി മഹീന്ദ്ര

eXUV300 അതിന്റെ ICE പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, കൂടാതെ eKUV100-നേക്കാള്‍ ശക്തിയേറിയ ബാറ്ററിയും വര്‍ദ്ധിച്ച പവര്‍ കണക്കുകളും ദൈര്‍ഘ്യമേറിയ വൈദ്യുത ശ്രേണിയും വാഗ്ദാനം ചെയ്യും.

eKUV100, eXUV300 മോഡലുകളുടെ അവതരണത്തില്‍ കുടുതല്‍ വെളിപ്പെടുത്തലുമായി മഹീന്ദ്ര

ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍ വിശദാംശങ്ങള്‍ ഇപ്പോഴും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നീല ആക്‌സന്റുകള്‍ ഉള്ളില്‍ അവതരിപ്പിക്കുമെന്നും XUV300-യുടെ 5 സ്റ്റാര്‍ GNCAP റേറ്റിംഗ് മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രതീക്ഷിക്കുന്നു.

MOST READ: ലോകത്തിലെ ഏറ്റവും വലിയ ബ്രേക്കിംഗ് സിസ്റ്റവുമായി ബെന്റ്ലി കോണ്ടിനെന്റൽ GT സ്പീഡ്

eKUV100, eXUV300 മോഡലുകളുടെ അവതരണത്തില്‍ കുടുതല്‍ വെളിപ്പെടുത്തലുമായി മഹീന്ദ്ര

ടാറ്റ നെക്‌സോണ്‍ ഇവിക്കെതിരെയാകും eXUV300 വിപണിയില്‍ മത്സരിക്കുന്നത്. ഈ മോഡലുകള്‍ക്കൊപ്പം, രണ്ട് ഇവി കണ്‍സെപ്റ്റ് കൂടി (ആറ്റം, ഫണ്‍സ്റ്റര്‍) മഹീന്ദ്ര 2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

eKUV100, eXUV300 മോഡലുകളുടെ അവതരണത്തില്‍ കുടുതല്‍ വെളിപ്പെടുത്തലുമായി മഹീന്ദ്ര

എന്നിരുന്നാലും, ഈ മോഡലുകള്‍ക്കായുള്ള പുതിയ വിശദാംശങ്ങളോ സമയക്രമങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. 2025 ഓടെ അഞ്ച് ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നതായും അടുത്തിടെ മഹീന്ദ്ര വെളിപ്പെടുത്തിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Says eKUV100 and eXUV300 To Be Launched By 2022, Find Here New Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X