ബൊലേറോ നിയോ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ; പുത്തൻ മഹീന്ദ്ര എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

2021 മഹീന്ദ്ര ബൊലേറോ നിയോ പ്രാദേശിക കാർ നിർമ്മാതാക്കളിൽ നിന്നുള്ള രാജ്യത്തെ അടുത്ത വലിയ ലോഞ്ചായിരിക്കും. സെപ്റ്റംബറിൽ എസ്‌യുവി ഷോറൂമുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബൊലേറോ നിയോ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ; പുത്തൻ മഹീന്ദ്ര എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഔദ്യോഗിക സമാരംഭത്തിന് മുന്നോടിയായി, മോഡലിന്റെ വേരിയൻറ് വിശദാംശങ്ങൾ വെബിൽ പുറത്തുവന്നിട്ടുണ്ട്. ചോർന്ന വിവരമനുസരിച്ച്, ബൊലേറോ നിയോ എസ്‌യുവി മോഡൽ ലൈനപ്പ് N4, N8, N10 എന്നീ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.

ബൊലേറോ നിയോ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ; പുത്തൻ മഹീന്ദ്ര എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

എൻട്രി ലെവൽ വേരിയന്റിന് ഏകദേശം 8.5 ലക്ഷം രൂപ വിലയുണ്ടെന്ന് കണക്കാക്കുമ്പോൾ, മിഡ് ലെവൽ, ടോപ്പ് എൻഡ് ട്രിമുകൾക്ക് യഥാക്രമം 9.50 ലക്ഷം രൂപയും, 11 ലക്ഷം രൂപയും എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.

ബൊലേറോ നിയോ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ; പുത്തൻ മഹീന്ദ്ര എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ മഹീന്ദ്ര കോംപാക്ട് എസ്‌യുവിയിൽ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിക്കും. TUV300 -ൽ ഡ്യൂട്ടി ചെയ്ത അതേ ഓയിൽ ബർണർ യൂണിറ്റാണിത്.

ബൊലേറോ നിയോ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ; പുത്തൻ മഹീന്ദ്ര എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

100 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിക്കുന്നതിനായി ഇത് ട്യൂൺ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ട്യൂൺ ചെയ്ത പതിപ്പുമായി ബൊലേറോ നിയോ വരാം.

ബൊലേറോ നിയോ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ; പുത്തൻ മഹീന്ദ്ര എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

വാഹനത്തിന്റെ ഫ്രണ്ട് ഫാസിയയിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. പുതുക്കിയ ബമ്പർ, പുതിയ റേഡിയേറ്റർ ഗ്രില്ല്, പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ എന്നിവ എസ്‌യുവിക്ക് ലഭിച്ചേക്കാം.

ബൊലേറോ നിയോ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ; പുത്തൻ മഹീന്ദ്ര എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ സെറ്റ് അലോയി വീലുകളും ചെറുതായി അപ്ഡേറ്റ് ചെയ്ത സ്പെയർ വീൽ കവറും വാഹനത്തിന്റെ പോര്ട്ട്ഫോളിയൊയിലുള്ള വ്യത്യാസത്തെ അടയാളപ്പെടുത്തും. നേരായ നിലപാട്, സൈഡ് ക്രീസുകൾ, റിയർ സെക്ഷൻ ഡിസൈൻ തുടങ്ങിയ സവിശേഷതകൾ TUV300 -ൽ നിന്ന് നിലനിർത്തും.

ബൊലേറോ നിയോ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ; പുത്തൻ മഹീന്ദ്ര എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുത്തൻ 2021 മഹീന്ദ്ര ബൊലേറോ നിയോയുടെ ഇന്റീരിയർ പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിച്ച് അപ്‌ഡേറ്റുചെയ്യാനാകും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുമായി യൂണിറ്റ് വരാൻ സാധ്യതയുണ്ട്.

ബൊലേറോ നിയോ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ; പുത്തൻ മഹീന്ദ്ര എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

കോംപാക്ട് എസ്‌യുവിക്ക് പുതുതായി രൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡും ഓട്ടോമാറ്റിക് എസി യൂണിറ്റും പുതിയ സീറ്റ് അപ്ഹോൾസ്റ്ററിയും ലഭിച്ചേക്കാം. ബാക്കി സവിശേഷതകൾ TUV300 -ൽ നിന്ന് മുന്നോട്ട് കൊണ്ടുപോകും.

ബൊലേറോ നിയോ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ; പുത്തൻ മഹീന്ദ്ര എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഔദ്യോഗിക സമാരംഭ തീയതിയും വരാനിരിക്കുന്ന പുതിയ ബൊലേറോ നിയോയുടെ വിശദാംശങ്ങളും സമീപഭാവിയിൽ നിർമ്മാതാക്കൾ വെളിപ്പെടുത്താൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Mahindra To Launch Bolero Neo SUV In 3 Variants Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X