ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ; മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

GLS -ന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മേബാക്ക് പതിപ്പ് മെർസിഡീസ് ബെൻസ് ഇന്ത്യ പുറത്തിറക്കി. സ്റ്റാൻഡേർഡ് GLS എസ്‌യുവിയുടെ അൾട്രാ-ആഢംബര പതിപ്പായതിനാലാണ് മെയ്ബാക്ക് GLS 600 എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ; മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ആകർഷകമായ രൂപകൽപ്പനയ്‌ക്ക് പുറമേ, മേബാക്ക് GLS 600 -ന് നിരവധി സവിശേഷതകളും സാങ്കേതികവിദ്യകളും ലഭിക്കുന്നു, അവ തൽക്ഷണം ശ്രദ്ധ പിടിച്ചുപറ്റും.

ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ; മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

2.43 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള മെർസിഡീസ് മേബാക്ക് GLS 600 എതിരാളികളായ ബെന്റ്ലി ബെന്റേഗ, റോൾസ് റോയ്‌സ് കലിനൻ, റേഞ്ച് റോവർ എസ്‌യുവികളെ നേരിടും.

ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ; മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ജർമ്മൻ ആഢംബര ഓട്ടോമൊബൈൽ ബ്രാൻഡ് 2021 -ൽ ഇന്ത്യയിൽ വിപണിയിലെത്തിക്കാൻ പോകുന്ന 15 കാറുകളിൽ ഒന്നാണിത്. ഇന്ത്യയിലെ മെർസിഡീസ് ബെൻസിന്റെ മുൻനിര എസ്‌യുവിയാണ് മേബാക്ക് GLS 600.

പുതുതായി അവതരിപ്പിച്ച ആഢംബര എസ്‌യുവിയിൽ അഞ്ച് സ്റ്റെല്ലാർ സവിശേഷതകൾ ലഭ്യമാണ്.

ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ; മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

1. കൂടുതൽ ഇടം കൂടുതൽ സുഖംസൗകര്യം

മെർസിഡീസ് ബെൻസ് മേബാക്ക് GLS 600 അധിക സ്പെയ്സും സൗകര്യവുമുള്ളതാണ്. അളവനുസരിച്ച് ഇത് മെർസിഡീസ് ബെൻസ് GLS 450 -നേക്കാൾ ചെറുതാണ്, പക്ഷേ വീതിയും ഉയരവും കൂടുതലാണ്. 5,205 mm നീളവുമായി വരുന്ന മെയ്‌ബാക്ക് GLS 600 -ന് സാധാരണ GLS -നേക്കാൾ 2.0 mm കുറവാണ്.

ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ; മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

രണ്ടാം നിരയിലുള്ളവർക്ക് കൂടുതൽ കാൽമുട്ട് റൂമും ലെഗ് സ്പെയിസും ചേർക്കുന്നതിന് 93 mm അധിക സ്ഥലം ലഭിക്കുന്നു. കാറിന്റെ വീതി 31 mm കൂട്ടി 2,030 mm ആക്കുകയും ഉയരം 15 mm ഉയർത്തി 1,838 mm ആയി വർധിപ്പിക്കുകയും ചെയ്തു.

ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ; മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

2. യാത്രയിൽ ഒരു ഷാംപെയിൻ

ഫ്ല്യൂട്ടുകൾക്കൊപ്പം ഷാംപെയിൻ സ്റ്റോറേജ് ആഢംബര വാഹന നിർമ്മാതാക്കൾ സമീപകാലത്ത് സ്വീകരിച്ച ഒന്നാണ്. മെർസിഡീസ് ബെൻസ് മാത്രമല്ല, റോൾസ് റോയ്‌സും ബെന്റ്ലിയും ഇവ വാഗ്ദാനം ചെയ്യുന്നു.

ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ; മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

അൾട്രാ ആഡംബര വിഭാഗത്തിലെ മറ്റൊരു മോഡലായ മെർസിഡീസ് ബെൻസ് മേബാക്ക് GLS 600 റഫ്രിജറേറ്റഡ് ഷാംപെയിൻ സ്റ്റോറേജ് കമ്പാർട്ട്മെന്റും പിന്നിലുള്ളവർക്ക് ഫ്ലൂട്ട് സ്പേസും നൽകുന്നു.

ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ; മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

മെയ്‌ബാക്ക് GLS 600 ഡ്രൈവിനേക്കാൾ കൂടുതൽ ജീവനക്കാരുടെ യാത്രയിൽ ശ്രദ്ധ വെക്കുന്നു. അത് ആസ്വാദ്യകരവും സുഖകരവുമാക്കാൻ കഴിയുന്ന എല്ലാ വിശദാംശങ്ങൾക്കും വാഹന നിർമ്മാതാക്കൾ ഊന്നൽ നൽകിയിട്ടുണ്ട്.

ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ; മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

3. ബർമസ്റ്റർ 3D സറൗണ്ട് സിസ്റ്റം

മെയ്‌ബാക്ക് GLS 600 -ന്റെ ക്യാബിനകത്ത് MBUX വിഷ്വൽ അപ്പീൽ വർധിപ്പിക്കുകയാണെങ്കിൽ, അൾട്രാ പ്രീമിയം ഓറൽ അനുഭവം നൽകുന്നതിന് ബർമസ്റ്റർ 3D സറൗണ്ട് സിസ്റ്റം ഒരുക്കിയിരിക്കുന്നു.

ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ; മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

3D സറൗണ്ട് ഓഡിയോ അനുഭവം നൽകുന്ന സബ്‌വൂഫർ ബാസ് ബോക്‌സുള്ള 26 ഹൈ-എൻഡ് സ്പീക്കറുകൾ ഇതിൽ ഉൾപ്പെടുന്നു. ഇതിന് അഞ്ച് 3D ബ്രോഡ്‌ബാൻഡ് സ്പീക്കറുകളും 27 ചാനൽ ആംപ്ലിഫയറും ലഭിക്കും.

ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ; മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

4. ഓട്ടോ റിട്രാക്ടിംഗ് സ്പെഷ്യൽ മേബാക്ക് റണ്ണിംഗ് ബോർഡ്

ഓട്ടോ റിട്രാക്ടിംഗ്/ സ്വയമേ പിൻവലിക്കാവുന്ന മേബാക്ക് റണ്ണിംഗ് ബോർഡ് ആണ് മേബാക്ക് GLS 600 -ന്റെ മറ്റൊരു പ്രത്യേകത. ഉയർന്ന സീറ്റിംഗിലേക്ക് സൗകര്യപ്രദമായും സുരക്ഷിതമായും പ്രവേശിക്കാനും പുറത്തുപോകാനും യാത്രക്കാരെ സഹായിക്കുന്നതിന് ഇത് ഇലക്ട്രിക്കലായി വിപുലീകരിക്കാനും പിൻവലിക്കാനും കഴിയും. ഗ്ലോസിയും തിളക്കമുള്ളതുമായ രൂപത്തിൽ വരുന്ന ഇവ സൈഡ് സിൽ പാനലുകളുടെ മുഴുവൻ നീളവും മൂടുന്നു.

ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ; മെർസിഡീസ് മെയ്ബാക്ക് GLS 600 -ന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

5. 23 ഇഞ്ച് മേബാക്ക് അലോയി വീലുകൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവി

23 ഇഞ്ച് മെയ്‌ബാക്ക് അലോയി വീലുകൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാണ് മേബാക്ക് GLS 600. സാധാരണ വീലിന്റെ വലുപ്പം 22 ഇഞ്ചാണ്. 23 ഇഞ്ച് അലോയി വീലുകൾ മൾട്ടി-സ്‌പോക്ക് രൂപത്തിലാണ് മേബാക്ക് GLS 600 വരുന്നത്. വാഹനത്തിന് ഉയർന്ന ഗ്ലോസ്സ് പോളിഷ്ഡ് സെറാമിക്കും ലഭിക്കും.

Most Read Articles

Malayalam
English summary
Major Features Highlights Of Mercedes Maybach GLS 600 4-Matic Luxury SUV. Read in Malayalam.
Story first published: Wednesday, June 9, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X