പുത്തൻ ഇസൂസു MU-X എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ

കഴിഞ്ഞ വർഷം ഏപ്രിലിൽ ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ഇസൂസുവിന് അതിന്റെ മുഴുവൻ പോർട്ട്‌ഫോളിയോയും ഇന്ത്യൻ വിപണിയിൽ നിന്ന് നിർത്തേണ്ടിവന്നു.

പുത്തൻ ഇസൂസു MU-X എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിർമ്മാതാക്കൾ മുൻനിര MU-X, D-മാക്സ് പിക്കപ്പ് ട്രക്ക് എന്നിവയുടെ പുതുക്കിയ പതിപ്പ് എന്നിവ വീണ്ടും അവതരിപ്പിച്ചു. അപ്‌ഡേറ്റിന്റെ ഫലമായി പൂർണ്ണ വലുപ്പത്തിലുള്ള MU-X എസ്‌യുവിയുടെ വിലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി, ഈ വിഭാഗത്തിൽ സമീപകാലത്തും നിരവധി പരിഷ്കാരങ്ങൾ ഉണ്ടായിട്ടുണ്ട്.

പുത്തൻ ഇസൂസു MU-X എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ

ആധുനിക എതിരാളികളുടെ ഒരു ശ്രേണി ഉൾക്കൊള്ളുന്ന വിശാലമായ ഒരു വിഭാഗത്തിൽ ഇസൂസു എസ്‌യുവി ഇപ്പോഴും പരിഗണിക്കാവുന്ന ഒരു ഓപ്ഷനാണോ? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതിന് ബി‌എസ് VI ഇസൂസു MU-X -നെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന ഹൈലൈളുടെ ഒരു ലിസ്റ്റ് ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്.

പുത്തൻ ഇസൂസു MU-X എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ

പ്ലാറ്റ്ഫോം

ജനറൽ മോട്ടോർസും ഇസൂസുവും തമ്മിലുള്ള സഹകരണമായാണ് ഇന്ത്യ-സ്‌പെക്ക് ഒന്നാം തലമുറ MU-X പുറത്തിറക്കിയത്. അതിനാൽ, ഇത് രണ്ടാം തലമുറ ഷെവർലെ ട്രെയിൽബ്ലേസറുമായി അതിന്റെ പ്ലാറ്റ്ഫോം പങ്കിടുന്നു. ഇതേ പ്ലാറ്റ്ഫോമാണ് D-മാക്സ് പിക്കപ്പ് ട്രക്കിനും അടിവരയിടുന്നത്.

പുത്തൻ ഇസൂസു MU-X എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ

എഞ്ചിൻ

177 bhp കരുത്തും 380 Nm torque ഉം പുറപ്പെടുവിക്കുന്ന ബി‌എസ് IV-കംപ്ലയിന്റ് 3.0 ലിറ്റർ ഡീസൽ മോട്ടോർ നിർമ്മാതാക്കൾ ഇപ്പോൾ മാറ്റിസ്ഥാപിക്കുന്നു. നിലവിൽ 1.9 ലിറ്റർ ഡീസൽ എഞ്ചിനാണ് ബി‌എസ് VI ഇസൂസു MU-X പവർ ചെയ്യുന്നത്.

പുത്തൻ ഇസൂസു MU-X എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ

യൂണിറ്റ് 163 bhp പരമാവധി കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമേ ഉള്ളൂ, അതേസമയം 2WD അല്ലെങ്കിൽ ഷിഫ്റ്റ്-ഓൺ-ഫ്ലൈ 4WD മോഡലുകൾ തെരഞ്ഞെടുക്കാം.

പുത്തൻ ഇസൂസു MU-X എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ

സവിശേഷതകളും സുരക്ഷയും

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് തരത്തിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, പാസീവ് കീലെസ് എൻട്രിയോടുകൂടിയ പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, മൂന്ന് വരികൾക്കും വ്യക്തിഗത വെന്റുകളുള്ള ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി എന്നിവ എസ്‌യുവിയുടെ സവിശേഷതകളാണ്.

പുത്തൻ ഇസൂസു MU-X എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ

സുരക്ഷാ ഗ്രൗണ്ടിൽ കാറിന് ആറ് എയർബാഗുകൾ, ABS + EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിവേർസ് പാർക്കിംഗ് ക്യാമറ, ISOFIX ചൈൽഡ്-സീറ്റ് ആങ്കറേജുകൾ എന്നിവ ലഭിക്കും.

പുത്തൻ ഇസൂസു MU-X എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ

വേരിയന്റുകളും വിലയും

4x2, 4x4 എന്നീ രണ്ട് വേരിയന്റുകളിൽ മാത്രമാണ് ബിഎസ് VI ഇസൂസു MU-X വാഗ്ദാനം ചെയ്യുന്നത്. ഇവയ്ക്ക് യഥാക്രമം 33.23 ലക്ഷം രൂപയും 35.19 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

പുത്തൻ ഇസൂസു MU-X എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ

എതിരാളികൾ

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, എം‌ജി ഗ്ലോസ്റ്റർ, ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസ്, മഹീന്ദ്ര അൾടുറാസ് G4 എന്നിവയ്‌ക്കെതിരെയാണ് ഇസൂസു MU-X മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Major Highlights Of BS6 Isuzu MU-X SUV. Read in Malayalam.
Story first published: Wednesday, May 19, 2021, 18:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X