പ്രതീക്ഷയോടെ വാഹന പ്രേമികള്‍; സുസുക്കി ജിംനി 5-ഡോര്‍ സവിശേഷതകള്‍ പുറത്ത്

പോയ വര്‍ഷം നടന്ന ഓട്ടോ എക്സ്പോയില്‍ ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചതുമുതല്‍ മാരുതി സുസുക്കി ജിംനി വാഹന പ്രേമികള്‍ക്കിടയില്‍ സംസാര വിഷയമാണ്.

പ്രതീക്ഷയോടെ വാഹന പ്രേമികള്‍; സുസുക്കി ജിംനി 5-ഡോര്‍ സവിശേഷതകള്‍ പുറത്ത്

ഓഫ്-റോഡ് എസ്‌യുവി അധികം വൈകാതെ വിപണിയിലെത്തിക്കുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ബ്രാന്‍ഡില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ എത്തിയിരുന്നില്ല. എന്നിരുന്നാലും വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്നുവെന്നാണ് കമ്പനി അറിയിച്ചത്.

പ്രതീക്ഷയോടെ വാഹന പ്രേമികള്‍; സുസുക്കി ജിംനി 5-ഡോര്‍ സവിശേഷതകള്‍ പുറത്ത്

ഇതിന് പിന്നാലെ ജിംനിയുടെ ലോംഗ്-വീല്‍ബേസ് പതിപ്പ് യൂറോപ്പില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവരുന്നിരുന്നു. ഈ ലോംഗ്-വീല്‍ബേസ് പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്കുള്ള മോഡലാകാമെന്നും സൂചനകളുണ്ട്.

MOST READ: വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്തും; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ ഗ്രൂപ്പ

പ്രതീക്ഷയോടെ വാഹന പ്രേമികള്‍; സുസുക്കി ജിംനി 5-ഡോര്‍ സവിശേഷതകള്‍ പുറത്ത്

ഇതിന് പിന്നാലെയാണ് വാഹനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. അഞ്ച് വാതിലുകളുള്ള സുസുക്കി ജിംനിയുടെ സവിശേഷതകള്‍ ഓണ്‍ലൈനിലാണ് പുറത്തുവന്നിരിക്കുന്നത്.

പ്രതീക്ഷയോടെ വാഹന പ്രേമികള്‍; സുസുക്കി ജിംനി 5-ഡോര്‍ സവിശേഷതകള്‍ പുറത്ത്

അഞ്ച് വാതിലുകളുള്ള ജിംനി സിയറയ്ക്ക് 3,850 മില്ലീമീറ്റര്‍ നീളവും 1,645 മില്ലീമീറ്റര്‍ വീതിയും 1,730 മില്ലീമീറ്റര്‍ ഉയരവും കണക്കാക്കാം. ഇതിന് 2,550 മില്ലീമീറ്റര്‍ വീല്‍ബേസ് ഉണ്ട്. താരതമ്യപ്പെടുത്തുമ്പോള്‍, മൂന്ന് ഡോര്‍ വേരിയന്റിന് 3,550 മില്ലിമീറ്റര്‍ നീളവും 2,250 മില്ലീമീറ്റര്‍ വീല്‍ബേസുമാണുള്ളത്.

MOST READ: എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

പ്രതീക്ഷയോടെ വാഹന പ്രേമികള്‍; സുസുക്കി ജിംനി 5-ഡോര്‍ സവിശേഷതകള്‍ പുറത്ത്

വാഹനത്തിന്റെ നിയന്ത്രണ ഭാരം 1,190 കിലോഗ്രാം ആണെന്നും ഗ്രൗണ്ട് ക്ലിയറന്‍സ് 210 മില്ലിമീറ്ററാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌യുവിക്ക് 15 ഇഞ്ച് വീലുകളും ലഭിക്കും. നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ പൂര്‍ണമായും മറച്ചിരുന്നെങ്കിലും, ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇത് നാല് മീറ്ററിലധികം നീളമുള്ള പതിപ്പാണെന്നായിരുന്നു.

പ്രതീക്ഷയോടെ വാഹന പ്രേമികള്‍; സുസുക്കി ജിംനി 5-ഡോര്‍ സവിശേഷതകള്‍ പുറത്ത്

എസ്‌യുവിക്ക് കരുത്ത് പകരുന്നത് 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനാണ്. ഈ യൂണിറ്റ് 6,000 rpm-ല്‍ 101 bhp കരുത്തും 4,000 rpm-ല്‍ 130 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കാന്‍ സാധ്യതയുണ്ട്.

MOST READ: വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്‌ട്രേഷന്‍ ഇല്ല; നിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

പ്രതീക്ഷയോടെ വാഹന പ്രേമികള്‍; സുസുക്കി ജിംനി 5-ഡോര്‍ സവിശേഷതകള്‍ പുറത്ത്

അന്താരാഷ്ട്ര വിപണികളില്‍ ജിംനിക്ക് ആവശ്യക്കാര്‍ ഏറിയതുകൊണ്ട്, ഇന്ത്യയില്‍ നിന്നുള്ള എസ്‌യുവിയുടെ കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ മാരുതി സുസുക്കി ഇതിനകം സജീവമാക്കിയിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയ, പെറു എന്നിവിടങ്ങളിലേക്കാണ് വാഹനം കയറ്റി അയയ്ക്കുന്നത്.

പ്രതീക്ഷയോടെ വാഹന പ്രേമികള്‍; സുസുക്കി ജിംനി 5-ഡോര്‍ സവിശേഷതകള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന മോഡലിനും, ആഗോള-സ്‌പെക്ക് മോഡലുകളില്‍ നിന്ന് സമാനമായ ഉപകരണങ്ങളും ഫീച്ചറുകലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണയുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

പ്രതീക്ഷയോടെ വാഹന പ്രേമികള്‍; സുസുക്കി ജിംനി 5-ഡോര്‍ സവിശേഷതകള്‍ പുറത്ത്

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (eSP), ട്രാക്ഷന്‍ കണ്‍ട്രോള്‍ (TC), ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സുരക്ഷാ സവിശേഷതകള്‍ ഓഫ്റോഡറില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

Source: Team BHP

Most Read Articles

Malayalam
English summary
Maruti Suzuki Jimny 5 Door Specifications Leaked, Here Are All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X