ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിച്ചു; EQC ഇലക്ട്രിക്കിന്റെ അടുത്ത ബാച്ച് സെപ്റ്റംബറിലെന്ന് മെര്‍സിഡീസ്

പോയ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ EQC-യെ രാജ്യത്ത് അവതരിപ്പിക്കുന്നത്. അവതരിപ്പിച്ചതുമുതല്‍ വാഹനത്തിന് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നതും.

ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിച്ചു; EQC ഇലക്ട്രിക്കിന്റെ അടുത്ത ബാച്ച് സെപ്റ്റംബറിലെന്ന് മെര്‍സിഡീസ്

ഏകദേശം 99.90 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. CBU യൂണിറ്റായിട്ടാണ് വാഹനം വിപണിയില്‍ എത്തുന്നത്. ആദ്യ ബാച്ച് വില്‍പ്പനയ്ക്ക് എത്തി അധികം വൈകാതെ തന്നെ വിറ്റഴിക്കുകയും ചെയ്തിരുന്നു. പിന്നാലെ മാര്‍ച്ച് മാസത്തോടെ രണ്ടാം ഘട്ട ബാച്ചിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കുകയും ചെയ്തു.

ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിച്ചു; EQC ഇലക്ട്രിക്കിന്റെ അടുത്ത ബാച്ച് സെപ്റ്റംബറിലെന്ന് മെര്‍സിഡീസ്

ഇപ്പോഴിതാ രണ്ടാം ഘട്ട ബാച്ച് വില്‍പ്പനയ്ക്ക് എത്തുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. സെപ്റ്റംബര്‍ മാസത്തോടെ അടുത്ത ബാച്ച് വില്‍പ്പനയ്ക്ക് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിച്ചു; EQC ഇലക്ട്രിക്കിന്റെ അടുത്ത ബാച്ച് സെപ്റ്റംബറിലെന്ന് മെര്‍സിഡീസ്

എന്നാല്‍ പഴയതില്‍ നിന്നും വ്യത്യസ്തമാണ് സ്ഥിതിയെന്നും കമ്പനി അറിയിച്ചു. വിപണിയില്‍ എത്തിയ നാളില്‍ മോഡലിന് എതിരാളികള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ I-പേസ്, വരാനിരിക്കുന്ന ഔഡി ഇ-ട്രോണ്‍, ഇ-ട്രോണ്‍ സ്‌പോര്‍ട്ബാക്ക് എന്നിവര്‍ എതിരാളികളാകും.

ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിച്ചു; EQC ഇലക്ട്രിക്കിന്റെ അടുത്ത ബാച്ച് സെപ്റ്റംബറിലെന്ന് മെര്‍സിഡീസ്

ഇന്ത്യന്‍ വാഹന വിപണിയിലെ പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഇലക്ട്രിക് സ്‌പേസ് ആഢംബര കാര്‍ നിര്‍മാതാക്കള്‍ വളരെ നല്ല ശ്രദ്ധ ആകര്‍ഷിക്കുന്നു. EQC, I-പേസ് തുടങ്ങിയ ഇവികള്‍ ഒരു കോടിക്ക് രൂപയ്ക്ക് മുകളിലാണ് വില. ഔഡിയില്‍ നിന്നുള്ള ഇ-ട്രോണ്‍ മോഡലുകള്‍ സമാനമായ വില നിലവാരം വഹിക്കും.

ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിച്ചു; EQC ഇലക്ട്രിക്കിന്റെ അടുത്ത ബാച്ച് സെപ്റ്റംബറിലെന്ന് മെര്‍സിഡീസ്

എന്നാല്‍ അത്തരം വാഹനങ്ങളോടുള്ള പ്രതികരണം - അവ പരിമിതപ്പെടുത്തിയിരിക്കാം. ഈ വര്‍ഷം തുടക്കത്തില്‍ I-പേസിന്റെ ഇന്ത്യയുടെ അരങ്ങേറ്റത്തിന് ശേഷമായിരുന്നു ഇന്ത്യയില്‍ EQC-യുടെ വിക്ഷേപണം. I-പേസ് നിരവധി ആഗോള അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്, കൂടാതെ ഇന്ത്യന്‍ കാര്‍ വിപണിയിലേക്കുള്ള പ്രവേശനം ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇവിടെ കാണുന്ന ഇവി സാധ്യതകളും കാണിക്കുന്നു.

ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിച്ചു; EQC ഇലക്ട്രിക്കിന്റെ അടുത്ത ബാച്ച് സെപ്റ്റംബറിലെന്ന് മെര്‍സിഡീസ്

അടുത്തതായി ജൂലൈ 22 ന് പുറത്തിറങ്ങാനിരിക്കുന്ന ഔഡി ഇ-ട്രോണ്‍ മോഡലുകളും വിപണിയില്‍ ശക്തമായ സാന്നിധ്യം സൃഷ്ടിക്കാന്‍ കഴിവുള്ള എതിരാളികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിച്ചു; EQC ഇലക്ട്രിക്കിന്റെ അടുത്ത ബാച്ച് സെപ്റ്റംബറിലെന്ന് മെര്‍സിഡീസ്

വോള്‍വോ തങ്ങളുടെ XC40 റീചാര്‍ജ് പുറത്തിറക്കാനുള്ള പദ്ധതികളും സ്ഥിരീകരിക്കുന്നതോടെ, ഇവി സ്‌പേസ് ഇപ്പോള്‍, ആഡംബര കാര്‍ നിര്‍മാതാക്കള്‍ നയിക്കുന്നു.

ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിച്ചു; EQC ഇലക്ട്രിക്കിന്റെ അടുത്ത ബാച്ച് സെപ്റ്റംബറിലെന്ന് മെര്‍സിഡീസ്

EQC-യിലേക്ക് തിരികെ വന്നാല്‍ രാജ്യത്ത് ആദ്യമായി പുറത്തിറങ്ങുന്ന് ആഢംബര ഇലക്ട്രിക് വാഹനമാണിത്. മികച്ച ഡിസൈനും, ആകര്‍ഷമായ ഡ്രൈവിംഗ് അനുഭവവും വാഹനം ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിച്ചു; EQC ഇലക്ട്രിക്കിന്റെ അടുത്ത ബാച്ച് സെപ്റ്റംബറിലെന്ന് മെര്‍സിഡീസ്

രണ്ട് ഇലക്ട്രിക് മോട്ടോറുകളും 80 കിലോവാട്ട് ബാറ്ററി പായ്ക്കാണ് നല്‍കുന്നത്. 400 bhp കരുത്തും 760 Nm torque ഉം ആണ് ഈ ഇലക്ട്രിക് മോട്ടോര്‍ സൃഷ്ടിക്കുന്നത്. 5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും.

ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിച്ചു; EQC ഇലക്ട്രിക്കിന്റെ അടുത്ത ബാച്ച് സെപ്റ്റംബറിലെന്ന് മെര്‍സിഡീസ്

മണിക്കൂറില്‍ 180 കിലോമീറ്ററാണ് പരമാവധി വേഗത. പൂര്‍ണ ചാര്‍ജില്‍ 400 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. ചാര്‍ജിംഗ് ഓപ്ഷനുകളില്‍ 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജറും 7.4 കിലോവാട്ട് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജറും ലഭ്യമാക്കിയിട്ടുണ്ട്.

ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിച്ചു; EQC ഇലക്ട്രിക്കിന്റെ അടുത്ത ബാച്ച് സെപ്റ്റംബറിലെന്ന് മെര്‍സിഡീസ്

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ടും, ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും മെര്‍സിഡീസ് ബെന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Mercedes Benz EQC Next Batch Will Arrive In September, Find Here All Details. Read in Malayalam.
Story first published: Friday, July 16, 2021, 13:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X