മെർസിഡീസ് ബെൻസ് EQT ഇലക്ട്രിക് കൺസെപ്റ്റ് പ്രധാന ഫീച്ചറുകൾ

മെർസിഡീസ് ബെൻസ് തങ്ങളുടെ EQ ലൈനപ്പിൽ ഒമ്പതാമത്തെ മോഡലായ EQT കൺസെപ്റ്റ് ഇലക്ട്രിക് വാൻ പുറത്തിറക്കി. T-ക്ലാസ് ഓഫറിംഗ് 2022 -ൽ സമാരംഭിക്കും.

മെർസിഡീസ് ബെൻസ് EQT ഇലക്ട്രിക് കൺസെപ്റ്റ് പ്രധാന ഫീച്ചറുകൾ

മെർസിഡീസിന്റെ വരാനിരിക്കുന്ന സിറ്റാൻ കൊമേർഷ്യൽ വാനിന്റെ അതേ ചെറിയ വാൻ വിഭാഗത്തിലാണ് സീരീസ്-പ്രൊഡക്ഷൻ കൺസെപ്റ്റ് വാഹനം സ്ഥാപിക്കുക.

മെർസിഡീസ് ബെൻസ് EQT ഇലക്ട്രിക് കൺസെപ്റ്റ് പ്രധാന ഫീച്ചറുകൾ

റെനോയുമായി സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന EQT ഒരു ഏഴ് സീറ്റർ മോഡലായിരിക്കും. EQT ഇലക്ട്രിക് വാനിന്റെ ചില പ്രധാന സവിശേഷതകളാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.

മെർസിഡീസ് ബെൻസ് EQT ഇലക്ട്രിക് കൺസെപ്റ്റ് പ്രധാന ഫീച്ചറുകൾ

1. ബ്രാൻഡിന്റെ-സാധാരണ ഡിസൈൻ ശൈലി

മെർസിഡീസ് EQT കൺസെപ്റ്റ് മെർസിഡീസ്-EQ കുടുംബത്തിലെ അംഗമായി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. സമതുലിതമായ അനുപാതവും ശക്തമായ നിലപാടും കൊണ്ട് വാഹനം വേർതിരിക്കപ്പെടുന്നു.

മെർസിഡീസ് ബെൻസ് EQT ഇലക്ട്രിക് കൺസെപ്റ്റ് പ്രധാന ഫീച്ചറുകൾ

21 ഇഞ്ച് അലോയി വീലുകൾ, പനോരമിക് റൂഫ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഒരു ബ്ലാക്ക് പാനൽ ഫ്രണ്ട് എന്നിവയാണ് വാഹനത്തിന്റെ ലുക്ക് വർധിപ്പിക്കുന്നത്. ഒരു ലൈറ്റ് സ്ട്രിപ്പ് വാനിന്റെ മുന്നിലെയും പിന്നിലെയും ലൈറ്റുകളെ ബന്ധിപ്പിക്കുന്നു.

മെർസിഡീസ് ബെൻസ് EQT ഇലക്ട്രിക് കൺസെപ്റ്റ് പ്രധാന ഫീച്ചറുകൾ

2. സ്റ്റൈലിഷ് ഇന്റീരിയർ

ബ്ലാക്ക് വൈറ്റ് നിറങ്ങൾ തമ്മിലുള്ള കോണ്ട്രാസ്റ്റാണ് ഇന്റീരിയറിന്റെ സവിശേഷത. സീറ്റുകൾ വൈറ്റ് നാപ്പ ലെതർ കൊണ്ട് മൂടിയിരിക്കുന്നു, സീറ്റ് സെന്റർ പാനലിലെ പ്ലേറ്റഡ് ലെതർ ആപ്ലിക്കേഷനുകൾ റീസൈക്കിൾ ലെതർ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

മെർസിഡീസ് ബെൻസ് EQT ഇലക്ട്രിക് കൺസെപ്റ്റ് പ്രധാന ഫീച്ചറുകൾ

ഇൻസ്ട്രുമെന്റ് പാനലിന്റെ മുകളിലെ ഭാഗം ഒരു വിംഗ് പ്രൊഫൈലിന്റെ ആകൃതിയിലാണ്. റൗണ്ട് എയർ വെന്റുകൾ ഹൈ ഗ്ലോസ്സ് ബ്ലാക്കും ഗാൽവാനൈസ്ഡ് ട്രിം മൂലകങ്ങളാലും പൊതിഞ്ഞിരിക്കുന്നു. ടച്ച് കൺട്രോൾ ബട്ടണുകളുള്ള മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ വാഹനത്തിന് ഉയർന്ന നിലവാരമുള്ള അനുഭവം നൽകുന്നു.

മെർസിഡീസ് ബെൻസ് EQT ഇലക്ട്രിക് കൺസെപ്റ്റ് പ്രധാന ഫീച്ചറുകൾ

3. MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

EQT -യിലെ MBUX ഇൻ‌ഫോടൈൻ‌മെന്റ് സിസ്റ്റം ചെറിയ വാൻ‌ വിഭാഗത്തിലേക്ക് നൂതന ഓപ്പറേറ്റിംഗ്, ഡിസ്പ്ലേ ആശയം കൊണ്ടുവരുന്നു. ടച്ച് ഫംഗ്ഷനോടുകൂടിയ ഫ്രീ-സ്റ്റാൻഡിംഗ് സെൻട്രൽ ഡിസ്പ്ലേ ഉപയോഗിച്ചും സ്റ്റിയറിംഗ് വീലിലെ ടച്ച് കൺട്രോൾ ബട്ടണുകൾ ഉപയോഗിച്ചും ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രവർത്തിപ്പിക്കാൻ കഴിയും.

മെർസിഡീസ് ബെൻസ് EQT ഇലക്ട്രിക് കൺസെപ്റ്റ് പ്രധാന ഫീച്ചറുകൾ

ഓപ്‌ഷണലായി, 'ഹേ മെർസിഡീസ്' വോയ്‌സ് അസിസ്റ്റന്റ് ഉപയോഗിച്ചും ഇത് പ്രവർത്തിപ്പിക്കാൻ കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന MBUX -ന് സ്വയം പഠിക്കാനുള്ള കഴിവുണ്ട്.

മെർസിഡീസ് ബെൻസ് EQT ഇലക്ട്രിക് കൺസെപ്റ്റ് പ്രധാന ഫീച്ചറുകൾ

4. വിശാലമായ സ്പെയ്സ്

കൺസെപ്റ്റ് വാനിൽ യാത്രക്കാർക്കും ലഗേജിനും ധാരാളം ഇടമുണ്ട്. രണ്ടാം നിര സീറ്റിൽ മൂന്ന് കുട്ടികളെ ഇരുത്താം. അപ്പ്റൈറ്റ് ടെയിൽ‌ഗേറ്റും വിൻ‌ഡോയുമുള്ള കുത്തനെയുള്ള പിൻവശം‌ ധാരാളം സ്റ്റോറേജ് സ്പെയ്സ് അനുവദിക്കുന്നു. മൂന്നാം നിരയിലെ സീറ്റുകൾ മടക്കുന്നതിലൂടെ ഇത് വർധിപ്പിക്കാൻ കഴിയും.

മെർസിഡീസ് ബെൻസ് EQT ഇലക്ട്രിക് കൺസെപ്റ്റ് പ്രധാന ഫീച്ചറുകൾ

അലൂമിനിയം ഫ്രെയിമിൽ ഘടിപ്പിച്ചിരിക്കുന്ന പ്ലെക്സിഗ്ലാസ് ലിഡിന് താഴെ ഉറപ്പിച്ചിരിക്കുന്ന ഇലക്ട്രിക് ലോംഗ്ബോർഡുമായി കാർഗോ ഏരിയ സംയോജിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് ലോംഗ്ബോർഡും അലുമിനിയം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ ഇതിനൊരു സ്റ്റാർ പാറ്റേൺ സവിശേഷതയുമുണ്ട്.

മെർസിഡീസ് ബെൻസ് EQT ഇലക്ട്രിക് കൺസെപ്റ്റ് പ്രധാന ഫീച്ചറുകൾ

5. ബാറ്ററിയും പവറും

44 കിലോവാട്ട്സ് ബാറ്ററി പായ്ക്കുള്ള 102 bhp ഇലക്ട്രിക് മോട്ടോർ മെർസിഡീസ് EQT കൺസെപ്റ്റിന് ലഭിക്കും. സിംഗിൾ ചാർജിൽ 265 കിലോമീറ്റർ സഞ്ചരിക്കാൻ EQT -ക്ക് കഴിയുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Mercedes Benz EQT Electric Concept Van Key Feature Highlights. Read in Malayalam.
Story first published: Thursday, May 13, 2021, 8:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X