AMG പതിപ്പിനൊപ്പം 2021 GLA ശ്രേണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

ആഭ്യന്തര വിപണിയിൽ പുതുതലമുറ GLA മെർസിഡീസ് ബെൻസ് ഇന്ത്യ അവതരിപ്പിച്ചു. എൻട്രി ലെവൽ GLA 200 പെട്രോളിന് 42.10 ലക്ഷം രൂപ മുതൽ GLA 35 AMG 4-മാറ്റിക്കിന് 57.30 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

AMG പതിപ്പിനൊപ്പം 2021 GLA ശ്രേണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

ഡീസൽ വേരിയന്റുകളിൽ GLA 200d -ക്ക് 43.70 ലക്ഷം രൂപയും GLA 220d 4-മാറ്റിക്കിന് 46.70 ലക്ഷം രൂപയും വിലമതിക്കുന്നു. വിലകൾ ആമുഖമാണ്, 2021 ജൂലൈ 1 മുതൽ അവ 1.50 ലക്ഷം രൂപ വരെ വർധിപ്പിക്കും. സ്റ്റാൻഡേർഡ് GLA -യും AMG വേരിയന്റും കംപ്ലീറ്റ്ലി നോക്ക് ഡൗൺ റൂട്ട് വഴി രാജ്യത്തേക്ക് കൊണ്ടുവരുന്നു.

AMG പതിപ്പിനൊപ്പം 2021 GLA ശ്രേണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

GLA 35 AMG 4-മാറ്റിക് പ്രാദേശികമായി അസംബിൾ ചെയ്യുന്ന മൂന്നാമത്തെ AMG മോഡലായി മാറി, അടിസ്ഥാന പ്രോഗ്രസീവ് ലൈൻ സാധാരണ GLA 200, GLA 220d മോഡലുകളിൽ വരുന്നു.

AMG പതിപ്പിനൊപ്പം 2021 GLA ശ്രേണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

മുമ്പത്തേക്കാളും അഗ്രസ്സീവും ബോൾഡ് ലുക്കുള്ളതും സാങ്കേതികത നിറഞ്ഞതുമായ പുതിയ GLA ഉപഭോക്താക്കൾ വളരെയധികം കാത്തിരുന്നതാണ് എന്ന് ലോഞ്ചിംഗ് ചടങ്ങിൽ സംസാരിച്ച മെർസിഡീസ് ബെൻസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.

AMG പതിപ്പിനൊപ്പം 2021 GLA ശ്രേണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

തങ്ങളുടെ മൂന്നാമത്തെ AMG മോഡലായ AMG GLA 35 4-മാറ്റിക്കിനൊപ്പം പ്രാദേശികമായി നിർമ്മിക്കുന്ന AMG യൂണിറ്റായി എസ്‌യുവി ഇപ്പോൾ വരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

AMG പതിപ്പിനൊപ്പം 2021 GLA ശ്രേണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

പുതിയ തലമുറ GLA ശ്രേണിയിൽ മൂന്ന് വർഷത്തെ സമഗ്ര വാഹന വാറണ്ടിയോടൊപ്പം ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കൾ എഞ്ചിനും ട്രാൻസ്മിഷനും എട്ട് വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി വാഗ്ദാനം ചെയ്യുന്നു.

AMG പതിപ്പിനൊപ്പം 2021 GLA ശ്രേണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

പുറത്ത്, 2021 മെർസിഡീസ് ബെൻസ് GLA -യ്ക്ക് ക്രോം സ്ലാറ്റുകളുള്ള ഡയമണ്ട് സ്റ്റഡഡ് ഗ്രില്ല് പാറ്റേൺ, പുനർ‌രൂപകൽപ്പന ചെയ്ത എൽ‌ഇഡി ഹെഡ്‌ലൈറ്റുകൾ സംയോജിത എൽ‌ഇഡി ഡേ-ടൈം റണ്ണിംഗ് ലൈറ്റുകൾ, പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾ, സ്കൾപ്റ്റഡ് ട്രങ്ക് തുടങ്ങി നിരവധി മാറ്റങ്ങൾ ലഭിക്കുന്നു.

AMG പതിപ്പിനൊപ്പം 2021 GLA ശ്രേണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

ബോൾഡർ ബമ്പർ സെക്ഷൻ, വൈഡ് എയർ ഇൻലെറ്റുകൾ, സ്റ്റാൻഡേർഡ് 19 ഇഞ്ച് അലോയി വീലുകൾ, മൾട്ടിബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, പനാമെറിക്കാന ഗ്രില്ല് തുടങ്ങിയവയുടെ സാന്നിധ്യവുമായി 2021 മെർസിഡീസ് ബെൻസ് GLA 35 AMG മികച്ചതാണ്.

AMG പതിപ്പിനൊപ്പം 2021 GLA ശ്രേണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

പുതിയ ക്യാബിനകത്ത്, വോയ്‌സ് കമാൻഡുകൾ, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, പ്രീ-സേഫ് സേഫ്റ്റി സ്യൂട്ട് മുതലായവയുള്ള ഒരു വലിയ MBUX ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് വരുന്നു.

AMG പതിപ്പിനൊപ്പം 2021 GLA ശ്രേണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

AMG പതിപ്പിൽ AMG-സ്‌പെക്ക് ഇന്റീരിയർ, ഫ്ലാറ്റ്ബോട്ടം സ്റ്റിയറിംഗ് വീൽ, കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗുള്ള സ്‌പോർട്‌സ് സീറ്റുകൾ, ബർമസ്റ്റർ ഓഡിയോ, AMG-ട്യൂൺഡ് സസ്‌പെൻഷൻ, ബ്ലാക്ക് ഇന്റീരിയർ തീം എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്നു.

AMG പതിപ്പിനൊപ്പം 2021 GLA ശ്രേണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം 1.3 ലിറ്റർ പെട്രോൾ മിൽ 161 bhp കരുത്തും, 250 Nm torque ഉം സൃഷ്ടിക്കുന്നു. 2.0 ലിറ്റർ ഡീസൽ 188 bhp കരുത്തും 400 Nm torque ഉം പുറപ്പെടുവിക്കുന്നു.

AMG പതിപ്പിനൊപ്പം 2021 GLA ശ്രേണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

ആദ്യത്തേത് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കുകയും ഓയിൽ-ബർണർ എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോ ഉപയോഗിച്ച് ബന്ധിപ്പിക്കുകയും ചെയ്യുന്നു.

AMG പതിപ്പിനൊപ്പം 2021 GLA ശ്രേണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ്

2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 306 bhp പരമാവധി പവറും 400 Nm പീക്ക് torque ഉം AMG GLA 35 4-മാറ്റിക്കിൽ നൽകുന്നു. നാല് വീലുകളിലേക്കും പവർ അയയ്ക്കുന്ന ഏഴ് സ്പീഡ് DCT -യുമായി ഇത് ബന്ധപ്പിച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Mercedes Benz Launched 2021 GLA And AMG GLA 35 In India Market. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X