EQS ഇലക്ട്രിക് സെഡാനില്‍ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

തെരഞ്ഞെടുത്ത വിപണികളില്‍ EQS ഇലക്ട്രിക് സെഡാനില്‍ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജര്‍മ്മന്‍ കാര്‍ നിര്‍മാതാവ് സബ്‌സ്‌ക്രിപ്ഷന്‍ മോഡലായി സവിശേഷതയോടുകൂടിയ ഇലക്ട്രിക് കാര്‍ വാഗ്ദാനം ചെയ്യും.

EQS ഇലക്ട്രിക് സെഡാനില്‍ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

ഈ വര്‍ഷം ഏപ്രിലില്‍ മാസം വെളിപ്പെടുത്തിയ EQS, മുന്‍വശത്തെ മാത്രമല്ല പിന്നിലെ ചക്രങ്ങളെയും തിരിക്കാന്‍ അനുവദിക്കും. സ്ഥിരസ്ഥിതിയായി, പിന്‍ ചക്രങ്ങള്‍ക്ക് 4.5 ഡിഗ്രി വരെ തിരിയാന്‍ കഴിയും, പക്ഷേ ഡിസൈന്‍ 10 ഡിഗ്രി വരെ തിരിയാന്‍ അനുവദിക്കുന്നു.

EQS ഇലക്ട്രിക് സെഡാനില്‍ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

കുറഞ്ഞ വേഗതയില്‍, മുന്നിലെയും പിന്നിലെയും ആക്‌സിലുകളുടെ ചക്രങ്ങള്‍ക്ക് വിപരീത ദിശകളിലേക്ക് തിരിയാന്‍ കഴിയും, ഇത് ടേണിംഗ് ദൂരം കുറയ്ക്കുകയും സ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യും.

EQS ഇലക്ട്രിക് സെഡാനില്‍ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

മെര്‍സിഡീസില്‍ നിന്നുള്ള EQS ആഢംബര ഇലക്ട്രിക് സെഡാന്‍ നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു, അതില്‍ 'ഹൈപ്പര്‍സ്‌ക്രീന്‍' ഓപ്ഷന്‍ ഉള്‍പ്പെടുന്നു. ഡിസ്‌പ്ലേ മുഴുവന്‍ ഇന്‍സ്ട്രുമെന്റ് പാനലിലുടനീളം വ്യാപിക്കുകയും സ്റ്റിയറിംഗ് ഉപയോഗിച്ച് പിന്‍ ആക്സില്‍ ചക്രങ്ങള്‍ ചലിപ്പിക്കുകയും ചെയ്യുന്നു.

EQS ഇലക്ട്രിക് സെഡാനില്‍ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

രണ്ട് സെറ്റ് ബാറ്ററി പായ്ക്കുകളോടെയാണ് EQS ഇലക്ട്രിക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ലിക്വിഡ് കൂളിംഗിനൊപ്പം 90, 108 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയണ്‍ ബാറ്ററികള്‍ ഇതിന് ലഭിക്കും.

EQS ഇലക്ട്രിക് സെഡാനില്‍ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

സാധാരണ 22 കിലോവാട്ട്, 11 കിലോവാട്ട് എസി ഓപ്ഷനുകള്‍ക്ക് പുറമെ ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനുമായാണ് മെര്‍സിഡീസ് EQS വരുന്നത്. 200 കിലോവാട്ട് വരെ വേഗതയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിംഗിന് 31 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

EQS ഇലക്ട്രിക് സെഡാനില്‍ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

ചാര്‍ജ്ജിംഗിന്റെ 15 മിനിറ്റിനുള്ളില്‍ 300 കിലോമീറ്റര്‍ ഓടാന്‍ ആവശ്യമായ റീചാര്‍ജ് ശേഖരിക്കാന്‍ ഇത് EQS-നെ സഹായിക്കും. സിംഗിള്‍ ചാര്‍ജില്‍ 700 കിലോമീറ്ററിലധികം മികച്ച ഡ്രൈവിംഗ് ശ്രേണി വാഹനം വാഗ്ദാനം ചെയ്യുമെന്നും, ടെസ്‌ല മോഡല്‍ S പോലുള്ള ചില പ്രധാന എതിരാളികളെ മറികടക്കുമെന്നും മെര്‍സിഡീസ് അവകാശപ്പെടുന്നു.

EQS ഇലക്ട്രിക് സെഡാനില്‍ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

റിയര്‍ ഡ്രൈവ്, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയ്‌ക്കൊപ്പം 333 bhp കരുത്തും 568 Nm torque ഉം ആണ് EQS 450+ ല്‍ വരുന്നത്. EQS 580 4 മാറ്റിക്ക് ഓള്‍-വീല്‍ ഡ്രൈവ് ഒപ്ഷന്‍, 524 bhp കരുത്തും 855 Nm torque ഉം സൃഷ്ടിക്കുന്നു.

EQS ഇലക്ട്രിക് സെഡാനില്‍ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

മെര്‍സിഡീസ് EQS 450+ RWD വേരിയന്റിന് കേവലം 6.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും, അതേസമയം EQS 580 4 മാറ്റിക് AWD-യ്ക്ക് 4.3 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. 210 കിലോമീറ്ററാണ് EQS-ന്റെ ഉയര്‍ന്ന വേഗത.

EQS ഇലക്ട്രിക് സെഡാനില്‍ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, EQC ഇലക്ട്രിക് പതിപ്പിന്റെ അടുത്ത ബാച്ചിനെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. പോയ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

EQS ഇലക്ട്രിക് സെഡാനില്‍ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

വിപണിയില്‍ അവതരിപ്പിച്ച് ചുരുങ്ങിയ സമയം കൊണ്ടാണ് ആദ്യബാച്ച് പൂര്‍ണമായും വിറ്റഴിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാം ബാച്ചിനെ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. മാത്രമല്ല ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിക്കുകയും ചെയ്തു.

Most Read Articles

Malayalam
English summary
Mercedes Benz Planning To Introduce Rear-Wheel Drive Option In EQS. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X