അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

ജർമ്മൻ പ്രീമിയം വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് തങ്ങളുടെ പുതിയ മുൻനിര എസ്‌യുവി - മെർസിഡീസ്-മേബാക്ക് GLS 600 4 മാറ്റിക് ഇന്ത്യയിൽ അവതരിപ്പിച്ചു.

അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

2.43 കോടി രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വിപണിയിൽ എത്തുന്നത്. ലോകമെമ്പാടും അൾട്രാ ആഢംബര ഓഫറുകൾ നൽകുന്നതിൽ അറിയപ്പെടുന്ന മെർസിഡീസ്-മേബാക്ക് ബ്രാൻഡിന് കീഴിൽ മെർസിഡീസ് ബെൻസ് പുറത്തിറക്കിയ ആദ്യത്തെ എസ്‌യുവിയാണ് GLS 600 4 മാറ്റിക്.

അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

ബ്രാൻഡിന്റെ മോഡലുകൾ ഇതിനകം നിലവിലുള്ള മെർസിഡീസ് ബെൻസ് കാറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതുപോലെ തന്നെ മേബാക്ക് GLS 600 4 മാറ്റിക് ഇന്ത്യയിൽ 1.05 കോടി രൂപ എക്സ്-ഷോറൂം വിലയ്ക്കെത്തുന്ന മെർസിഡീസ് ബെൻസ് GLS എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

എന്നിരുന്നാലും, ആഡംബര സവിശേഷതകൾ, ഡിസൈൻ, ക്രീച്ചർ കംഫർട്ടുകൾ തുടങ്ങിയ മേഖലകളിൽ മെർസിഡീസ്-മേബാക്ക് കാറിൽ പ്രധാന അപ്‌ഡേറ്റുകൾ നടത്തിയിട്ടുണ്ട്, ഇത് മെർസിഡീസ്-മേബാക്ക് GLS 600 4-മാറ്റിക് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ആഢംബര എസ്‌യുവികളിലൊന്നാണ്.

അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

രൂപകൽപ്പനയുടെ കാര്യത്തിൽ, സാധാരണ GLS -ൽ ഇല്ലാത്തതും മെർസിഡീസ്-മേബാക്ക് GLS -ൽ ഉള്ളതുമായ പ്രധാന വിഷ്വൽ മാറ്റം ക്രോം-ഹെവി നോസാണ്. ബമ്പറിലും വശങ്ങളിലും ക്രോം ഫിനിഷിംഗും നടക്കുന്നുണ്ട്.

അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

കാറിന് വലിയ അലോയി വീലുകളും D-പില്ലറിൽ മേബാക്ക് ലോഗോയും സ്പോർട്സ് ചെയ്യുന്നതായി കാണാം. പിന്നിലും എസ്‌യുവിയുടെ ആഢംബര ഘടകങ്ങൾക്ക് മാറ്റുകൂട്ടാൻ ക്രോം ഫിനിഷുകൾ ചേർത്തിട്ടുണ്ട്.

അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

എന്നിരുന്നാലും, ആഢംബര ഘടകങ്ങൾ ഏറ്റവും കൂടുതൽ ഉയർത്തുന്ന ഇടമാണ് വാഹനത്തിന്റെ ഇന്റീരിയർ. ക്യാബിന്റെ രൂപകൽപ്പന GLS -ന് സമാനമായി നിലനിൽക്കുന്നു. അതിനാൽ തന്നെ ഒരുപോലെയുള്ള രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകൾ‌ ഇതിലുണ്ട് അതോടൊപ്പം വാഹനത്തിന് മേബാക്ക് നിർ‌ദ്ദിഷ്‌ട ഗ്രാഫിക്സ് ലഭിക്കുന്നു.

അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

ഇന്റീരിയറുകൾ ഇപ്പോൾ സവിശേഷമായ ഡിസൈൻ ടച്ചുകളുള്ള നാപ്പ ലെതർ അപ്ഹോൾസ്റ്ററി ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്നു. സ്പെയ്സിന്റെ കാര്യത്തിൽ വൻ വർധനവാണുള്ളത്.

അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

കാരണം മേബാക്ക് GLS -ന് രണ്ട് വരി സീറ്റുകൾ മാത്രമേ ലഭിക്കൂ, രണ്ടാം നിര സീറ്റുകൾ 120 mm പിന്നോട്ട് നീക്കുന്നു. GLS -ന്റെ മെർസിഡീസ് ബെൻസ് പതിപ്പിനെ അപേക്ഷിച്ച് മേബാക്ക് പിൻസീറ്റ് യാത്രക്കാർക്ക് വലിയ സ്പെയ്സ് വാഗ്ദാനം ചെയ്യുന്നു.

അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

അകത്ത്, കൂറ്റൻ മെർസിഡീസ്-മേബാക്ക് GLS നാല് സീറ്റർ അല്ലെങ്കിൽ അഞ്ച് സീറ്റർ ലേയൗട്ടിന്റെ ഓപ്ഷൻ നൽകുന്നു. നാല് സീറ്റർ പതിപ്പിന് പിന്നിലെ യാത്രക്കാർക്കായി ഒരു നിശ്ചിത സെന്റർ കൺസോൾ ലഭിക്കുന്നു, അതിൽ ഒരു റഫ്രിജറേറ്ററുമുണ്ട്.

അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

ഷാംപെയിൻ കുപ്പികളും ഷാംപെയിൻ ഫ്ലൂട്ടുകളും സൂക്ഷിക്കാൻ ഇത് സഹായിക്കും. മസാജ് ഫംഗ്ഷനോടുകൂടിയ വെന്റിലേറ്റഡ് സീറ്റുകൾ, റോളർ ബ്ലൈൻഡുകളുള്ള ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് / ടിൽറ്റിംഗ് സൺറൂഫ് എന്നിവയാണ് മറ്റ് സവിശേഷതകൾ. ഏത് സീറ്റിംഗ് ലേയൗട്ടാണ് തെരഞ്ഞെടുക്കുന്നതെന്നത് പരിഗണിക്കാതെ, പുറകിലെ രണ്ട് സീറ്റുകളും റിക്ലൈൻ പ്രവർത്തനവുമായി വരും.

അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

എസ്‌യുവിക്ക് കരുത്ത് പകരുന്നത് 4.0 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാണ്, ഇത് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായാണ് വരുന്നത്, ഇത് 558 bhp കരുത്തും 730 Nm torque ഉം സൃഷ്ടിക്കുന്നു.

അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലൂടെ നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു. മെർസിഡീസ് ബെൻസ് EQ ബൂസ്റ്റ് ഹൈബ്രിഡ് സിസ്റ്റം ആവശ്യാനുസരണം 22 bhp കരുത്തും 250 Nm torque ഉം നൽകുന്നു.

അത്യാഢംബര മേബാക്ക് GLS 600 എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്; വില 2.43 കോടി രൂപ

മെർസിഡീസ്-മെയ്ബാക്ക് GLS 600 4-മാറ്റിക് എസ്‌യുവി ബെന്റ്ലി ബെന്റേഗ, മസെരാട്ടി ലെവാന്റെ, റോൾസ് റോയ്‌സ് കലിനൻ, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എന്നിവയ്‌ക്കെതിരെ ഇത് മത്സരിക്കുന്നു.

Most Read Articles

Malayalam
English summary
Mercedes Launched Ultra Luxury Maybach GLS 600 SUV In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X