സമ്പൂര്‍ണ്ണ ഇലക്ട്രിക് ബ്രാന്‍ഡാകാനൊരുങ്ങി മിനി; വില്‍പ്പനയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

വരുന്ന ദശകത്തിന്റെ തുടക്കത്തില്‍ ഒരു സമ്പൂര്‍ണ്ണ ഇലക്ട്രിക് ബ്രാന്‍ഡാകാനൊരുങ്ങി ബിഎംഡബ്ല്യു മിനി. കമ്പനിയുടെ ആഗോള വാഹന വില്‍പ്പനയില്‍ ഇലക്ട്രിക് വാഹന വില്‍പ്പനയുടെ വിഹിതം 2021-ന്റെ ആദ്യ പകുതിയില്‍ 15 ശതമാനമായി ഉയര്‍ന്നുവെന്ന് കമ്പനി അറിയിച്ചു.

സമ്പൂര്‍ണ്ണ ഇലക്ട്രിക് ബ്രാന്‍ഡാകാനൊരുങ്ങി മിനി; വില്‍പ്പനയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

കാര്‍ നിര്‍മ്മാതാവ് 2021 ജനുവരി മുതല്‍ ജൂണ്‍ വരെ ലോകത്താകമാനം 157,799 വാഹനങ്ങള്‍ വിറ്റു, ഇതില്‍ 23,777 യൂണിറ്റുകള്‍ വൈദ്യുതീകരിച്ച പവര്‍ട്രെയിനുകള്‍ ഉപയോഗിച്ച് വില്‍ക്കുന്നവയാണെന്നും കണക്കുകളില്‍ വ്യക്തമാക്കുന്നു.

സമ്പൂര്‍ണ്ണ ഇലക്ട്രിക് ബ്രാന്‍ഡാകാനൊരുങ്ങി മിനി; വില്‍പ്പനയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

മിനിയുടെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് മോഡലായ മിനി കൂപ്പര്‍ SE അവലോകന കാലയളവില്‍ 13,454 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം വിപണി സമാരംഭത്തിനും 2021 ജൂണ്‍ അവസാനത്തിനും ഇടയില്‍ ബ്രാന്‍ഡ് മൊത്തം 31,034 യൂണിറ്റ് മിനി കൂപ്പര്‍ SE വിതരണം ചെയ്തു.

സമ്പൂര്‍ണ്ണ ഇലക്ട്രിക് ബ്രാന്‍ഡാകാനൊരുങ്ങി മിനി; വില്‍പ്പനയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

184 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 135 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ ആണ് ഇലക്ട്രിക് മോഡലില്‍ ഉള്ളത്. 203 മുതല്‍ 234 കിലോമീറ്റര്‍ വരെയാണ് വാഹനത്തില്‍ കമ്പനി അവകാശപ്പെടുന്ന ശ്രേണി.

സമ്പൂര്‍ണ്ണ ഇലക്ട്രിക് ബ്രാന്‍ഡാകാനൊരുങ്ങി മിനി; വില്‍പ്പനയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

പ്രീമിയം കോംപാക്ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ് മിനി കൂപ്പര്‍ SE കണ്‍ട്രിമാന്‍ ALL4 2021-ന്റെ ആദ്യ ആറു മാസത്തിനുള്ളില്‍ 10,323 യൂണിറ്റുകള്‍ വിറ്റു. മോഡലിന്റെ ആന്തരിക ജ്വലന എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 162 കിലോവാട്ട് / 220 എച്ച്പി ഉത്പാദിപ്പിക്കുന്നു. 59 കിലോമീറ്റര്‍ ദൂരമുള്ള WLTP ശ്രേണിയിലുള്ള ഇത് ദൈനംദിന യാത്രയ്ക്ക് അനുയോജ്യമാണ്.

സമ്പൂര്‍ണ്ണ ഇലക്ട്രിക് ബ്രാന്‍ഡാകാനൊരുങ്ങി മിനി; വില്‍പ്പനയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

മിനി വൈദ്യുതീകരിച്ച മോഡലുകളുടെ ഏറ്റവും വലിയ വിപണിയാണ് ജര്‍മ്മനി, അതിനുശേഷം ആഭ്യന്തര വിപണിയായ യുകെ. ബ്രിട്ടീഷ് ബ്രാന്‍ഡ് 2021 ജനുവരി മുതല്‍ ജൂണ്‍ വരെ ജര്‍മ്മനിയില്‍ മിനി കൂപ്പര്‍ SE, മിനി കൂപ്പര്‍ SE കണ്‍ട്രിമാന്‍ ALL4 എന്നിവയുടെ 6,324 യൂണിറ്റുകള്‍ വിറ്റു.

സമ്പൂര്‍ണ്ണ ഇലക്ട്രിക് ബ്രാന്‍ഡാകാനൊരുങ്ങി മിനി; വില്‍പ്പനയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

ഈ കാലയളവില്‍ ജര്‍മ്മനിയിലെ മൊത്തം മിനി വില്‍പ്പനയുടെ 30 ശതമാനത്തില്‍ താഴെ മാത്രം. അവലോകന കാലയളവില്‍ യുകെയില്‍ രണ്ട് മോഡലുകളുടെയും മൊത്തം 4,027 യൂണിറ്റുകള്‍ കാര്‍ നിര്‍മാതാവ് വിറ്റു, 2021-ന്റെ ആദ്യ പകുതിയില്‍ മൊത്തം മിനി യുകെ വില്‍പ്പനയുടെ 17.4 ശതമാനം. ഇത് ഉപയോഗിച്ച്, വളരെ വിജയകരമായ തുടക്കം കുറിച്ചതായി മിനി പറയുന്നു.

സമ്പൂര്‍ണ്ണ ഇലക്ട്രിക് ബ്രാന്‍ഡാകാനൊരുങ്ങി മിനി; വില്‍പ്പനയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

ബ്രാന്‍ഡിന്റെ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് ഈ വില്‍പ്പന കണക്കുകള്‍ പ്രോത്സഹനമാണെന്നും കമ്പനി അവകാശപ്പെടുന്നു. പോയ മാസം ഇന്ത്യന്‍ വിപണിയില്‍ മൂന്ന് പുതിയ മോഡലുകളെ കമ്പനി അവതരിപ്പിച്ചിരുന്നു.

സമ്പൂര്‍ണ്ണ ഇലക്ട്രിക് ബ്രാന്‍ഡാകാനൊരുങ്ങി മിനി; വില്‍പ്പനയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

മിനി ത്രീ-ഡോര്‍ ഹാച്ച്ബാക്ക്, പുതിയ മിനി കണ്‍വേര്‍ട്ടിബിള്‍, മിനി JCW ഹാച്ച്ബാക്ക് മോഡലുകളെയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മാത്രമാണ് ഈ മൂന്ന് കാറുകളും വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നതും.

സമ്പൂര്‍ണ്ണ ഇലക്ട്രിക് ബ്രാന്‍ഡാകാനൊരുങ്ങി മിനി; വില്‍പ്പനയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

വില വിവരങ്ങള്‍ പരിശോധിച്ചാല്‍, മിനി ത്രീ ഡോര്‍ ഹാച്ചിന് 38 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കണ്‍വേര്‍ട്ടിബിള്‍ മോഡലിന് 44 ലക്ഷവും രൂപയും ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് ഹാച്ച്ബാക്കിന് 45.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മൂന്ന് മോഡലുകളും CBU റൂട്ട് വഴിയാണ് രാജ്യത്ത് വില്‍പ്പനയ്ക്ക് ലഭ്യമാകുക.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
MINI Reveled 2021 First Half Electric Vehicles Sales Report, Find Here All Details. Read in Malayalam.
Story first published: Thursday, July 15, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X