വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ മിനി, ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായ കൂപ്പര്‍ SE-യുടെ പ്രീ-ബുക്കിംഗ് ഇന്നലെ (ഒക്ടോബര്‍ 29) മുതല്‍ സ്വീകരിച്ച് തുടങ്ങിയിരുന്നു.

വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

മിനി കൂപ്പര്‍ SE മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് കാര്‍ നിര്‍മ്മാതാവിന്റെ ഇന്ത്യന്‍ വെബ്സൈറ്റിലേക്ക് പോയി ഒരു ലക്ഷം രൂപയ്ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബുക്ക് ആരംഭിച്ച് നിമിഷനേരം കൊണ്ട് മുഴുവന്‍ ബുക്കിംഗും നടന്നുവെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ബ്രാന്‍ഡിന്റെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് കൂപ്പര്‍ SE-യുടെ 30 യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ വില്‍ക്കാന്‍ മിനി തീരുമാനിച്ചിരുന്നുള്ളു.

വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഈ 30 യൂണിറ്റും ബുക്ക് ചെയ്ത് തീര്‍ന്നെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 'ക്ലാസിക് മിനിയുടെ വിപ്ലവകരമായ ഡിസൈന്‍ തത്വം ചുരുങ്ങിയ കാല്‍പ്പാടിനുള്ളില്‍ പരമാവധി ഇന്റീരിയര്‍ സ്പെയ്സിന് അടിത്തറയിട്ടുവെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാഹ പറഞ്ഞു.

വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

മിനി അതിന്റെ പുതിയ അവതാറില്‍ ക്രിയേറ്റീവ് സ്‌പേസ് ഉപയോഗത്തിന്റെയും അതുല്യമായ റൈഡിംഗ് വിനോദത്തിന്റെയും ആധുനിക പുനര്‍വ്യാഖ്യാനം വാഗ്ദാനം ചെയ്യുന്നു. അത് പ്രീമിയം ചെറുകാര്‍ സെഗ്മെന്റില്‍ ഒറിജിനല്‍ ആയി മാറി.

വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

'ഇപ്പോള്‍, ആദ്യത്തെ മിനി ഇലക്ട്രിക് ഉപയോഗിച്ച്, സിറ്റി മൊബിലിറ്റി സെഗ്മെന്റില്‍ മിനി വീണ്ടും മുന്‍നിരയില്‍ നില്‍ക്കുന്നു. പുതിയ മിനി 3-ഡോര്‍ കൂപ്പര്‍ SE ഇന്ത്യയിലെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് പ്രീമിയം ചെറുകാറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

സുസ്ഥിരവും അതേ സമയം അത്യധികം വൈകാരികവുമായ ഡ്രൈവിംഗ് അനുഭവത്തിലേക്കാണ് മോഡല്‍ വഴിതുറക്കുന്നത്. പ്രീ-ബുക്കിംഗ് വഴി, തങ്ങളുടെ ഉപഭോക്താക്കള്‍ക്കും മിനി ആരാധകര്‍ക്കും ലോഞ്ചിംഗിന് മുമ്പായി വാങ്ങല്‍ സുരക്ഷിതമാക്കാനും ഓള്‍-ഇലക്ട്രിക് ഓടിക്കുന്ന രാജ്യത്തെ ആദ്യത്തെയാളാകാനും അവസരമുണ്ടെന്നും വിക്രം പവാഹ വ്യക്തമാക്കി.

വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

മിനി കൂപ്പര്‍ SE (മിനി ഇലക്ട്രിക്) മിനിയില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമാണ്. ബ്രിട്ടീഷ് ഇവി 28.9kWh ശേഷിയുള്ള 32.6kWh ബാറ്ററി പായ്ക്ക് ആണ് ഉപയോഗിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 184 bhp കരുത്തും 270 Nm torque ഉം സൃഷ്ടിക്കും.

വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

പൂര്‍ണ ചാര്‍ജില്‍ 203-234 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബാറ്ററി സജ്ജീകരണത്തില്‍ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ മുന്‍ സീറ്റുകള്‍ക്കിടയിലും പിന്‍സീറ്റിന് താഴെയും T ആകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന പന്ത്രണ്ട് പായ്ക്ക് ലിഥിയം അയണ്‍ സെല്ലുകള്‍ അടങ്ങിയിരിക്കുന്നു.

വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

ഇലക്ട്രിക് മിനി വെറും 7.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഒരു സാധാരണ വാള്‍ അഡാപ്റ്ററും ഓണ്‍ബോര്‍ഡ് 11kW എസി ചാര്‍ജറും ഉപയോഗിച്ച് മിനി കൂപ്പര്‍ SE ചാര്‍ജ് ചെയ്യുന്നതിന് മൂന്ന് മണിക്കൂറും പതിനഞ്ചും മിനിറ്റ് എടുക്കും.

വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

50kW, ഡിസി ചാര്‍ജറിലേക്ക് മിനി ഇലക്ട്രിക് കണക്ട് ചെയ്യുന്നത് ഈ സമയം ഗണ്യമായി കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചു. ഫാസ്റ്റ് ഡിസി ചാര്‍ജിംഗ് ഉപയോഗിച്ച്, മിനിക്ക് വെറും അരമണിക്കൂറിനുള്ളില്‍ ഏകദേശം 80 ശതമാനം ബാറ്ററി ശേഷിയില്‍ എത്താന്‍ കഴിയും.

വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

2017-ലെ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലാണ് നിലവിലെ മിനി ഇലക്ട്രിക്, ഒരു പുതിയ പൂര്‍ണ്ണമായ ഇവി ആദ്യമായി പ്രിവ്യൂ ചെയ്തത്. പ്രൊഡക്ഷന്‍-സ്‌പെക്ക് മിനി ഇലക്ട്രിക് രണ്ട് വര്‍ഷത്തിന് ശേഷം 2019 ല്‍ അതേ ഓട്ടോ ഷോയില്‍ കമ്പനി അവതരിപ്പിച്ചു.

വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

ഇന്ത്യയിലേക്കുള്ള ഈ പുതിയ ഇലക്ട്രിക് മിനിയുടെ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാല്‍ അത് ഉടന്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയെ സംബന്ധിച്ചിടത്തോളം, ഇലക്ട്രിക് മിനി ഏകദേശം 50 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

ഇത് ഒരു CBU ഇറക്കുമതി ആയിട്ടാകും രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുക. വിപണിയില്‍ ഇതിന് നേരിട്ടുള്ള എതിരാളികളില്ല, എന്നിരുന്നാലും വിലയുടെ കാര്യത്തില്‍ അതിനോട് ഏറ്റവും അടുത്തുള്ള എതിരാളി ഹ്യുണ്ടായി കോന ഇലക്ട്രിക് ആണ് (23.97 ലക്ഷം രൂപ എക്സ്ഷോറൂം).

വെറും രണ്ട് മണിക്കൂര്‍! ആദ്യ ദിവസം തന്നെ Cooper ഇലക്ട്രിക് വിറ്റഴിച്ച് Mini

വൈറ്റ് സില്‍വര്‍, മിഡ്നൈറ്റ് ബ്ലാക്ക്, മൂണ്‍വാക്ക് ഗ്രേ, ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ എന്നീ നാല് കളര്‍ ഓപ്ഷനുകള്‍ക്കൊപ്പം, 3-ഡോര്‍ ബോഡി ശൈലിയിലിയാകും ഇലക്ട്രിക് മിനി കൂപ്പര്‍ SE-യ്ക്ക് ലഭ്യമാകുക.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini says cooper electric sold out within two hours in india
Story first published: Saturday, October 30, 2021, 13:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X