ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ടീസര്‍ പങ്കുവെച്ചതിന് പിന്നാലെ ഇന്ത്യയിലെ ഓള്‍-ഇലക്ട്രിക് 3-ഡോര്‍ കൂപ്പര്‍ SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ച് ബ്രിട്ടീഷ് നിര്‍മാതാക്കളായ മിനി. ഒരു ലക്ഷം രൂപയുടെ റിസര്‍വേഷന്‍ തുകയ്ക്കാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നതെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

വാഹനം ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ച് വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും. 2 ഡോര്‍ മിനി ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് മിനി കൂപ്പര്‍ SE നിര്‍മ്മിച്ചിരിക്കുന്നത്.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

184 bhp കരുത്തും 270 Nm torque ഉം ഉള്ള ഒരു ഇലക്ട്രിക് മോട്ടോറാണ് മിനി കൂപ്പര്‍ ഇലക്ട്രിക് ഉപയോഗിക്കുന്നത്. ഒറ്റ ചാര്‍ജില്‍ (WLTP സൈക്കിള്‍) 203-234 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 32.6 kWh ബാറ്ററി പായ്ക്കാണ് ഇത് നല്‍കുന്നത്.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

50kW ഡിസി ചാര്‍ജറുമായി ബന്ധിപ്പിക്കുമ്പോള്‍ ബാറ്ററി 35 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരു സാധാരണ 11kW ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പായ്ക്ക് ടോപ്പ് അപ്പ് ചെയ്യാന്‍, മൂന്നര മണിക്കൂര്‍ വരെ സമയമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഇലക്ട്രിക് ഹാച്ച്ബാക്കിന് 7.3 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. 150 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മിനി ആദ്യമായി ആഗോളതലത്തില്‍ 2019-ല്‍ വെളിപ്പെടുത്തിയിരുന്നു. ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമായും ഇത് പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

പുറത്ത്, മിനി കൂപ്പര്‍ SE അതിന്റെ ICE പതിപ്പുമായി ഏതാണ്ട് സമാനമായി കാണപ്പെടുമെങ്കിലും, ഇലക്ട്രിക് പതിപ്പെന്ന് തേന്നിപ്പിക്കുന്ന ഡിസൈന്‍ ഘടകങ്ങളും ഉണ്ടായിരിക്കും. ഇലക്ട്രിക് പതിപ്പിന് ഗ്രില്ലിലും ഒആര്‍വിഎമ്മുകളിലും യെല്ലോ ആക്സന്റുകള്‍ ലഭിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

യെല്ലോ ഹൈലൈറ്റ് എല്ലാവരുടെയും അഭിരുചിക്കനുസരിച്ച് ആയിരിക്കില്ലെങ്കിലും, അത് ഇലക്ട്രിക് മിനി കൂപ്പര്‍ SE-യെ സഹോദര പതിപ്പില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

അതോടൊപ്പം തന്നെ 17 ഇഞ്ച് കൊറോണ സ്പോക്ക് അലോയ് വീലുകളാണ് കാറിന് ലഭിക്കുന്നത്. വൈറ്റ് സില്‍വര്‍, മിഡ്നൈറ്റ് ബ്ലാക്ക്, മൂണ്‍വാക്ക് ഗ്രേ, ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ എന്നിങ്ങനെ നാല് നിറങ്ങളില്‍ മിനി കൂപ്പര്‍ SE ലഭ്യമാണ്.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

അകത്ത്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍, ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം എന്നിവ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഉള്‍വശം സാധാരണ മിനിയെപ്പോലെയാണ്. അതിന്റേതായ അദ്വിതീയ രൂപം നല്‍കാന്‍ കുറച്ച് മാറ്റങ്ങള്‍ ഉള്‍ത്തിടുയിട്ടുണ്ടെന്ന് വേണം പറയാന്‍. സെന്റര്‍ കണ്‍സോളിലെ മോഡല്‍ നിര്‍ദ്ദിഷ്ട ഗിയര്‍ സെലക്ടറും (യെല്ലോ നിറത്തില്‍ വീണ്ടും ഹൈലൈറ്റ് ചെയ്തിരിക്കുന്നു) സീറ്റുകള്‍ക്കുള്ള ഫാബ്രിക് ഓപ്ഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഉപഭോക്താക്കള്‍ക്ക് 6.5 ഇഞ്ച് സെന്‍ട്രല്‍ ഡിസ്പ്ലേ ഒരു വലിയ 8.8 ഇഞ്ച് യൂണിറ്റിലേക്ക് ഉയര്‍ത്താനും തെരഞ്ഞെടുക്കാം. വയര്‍ലെസ് ചാര്‍ജിംഗും സ്റ്റിയറിംഗ് വീലിന് പിന്നില്‍ നല്‍കിയിരിക്കുന്ന 5.5 ഇഞ്ച് കളര്‍ ഡിസ്പ്ലേ, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും പ്രവര്‍ത്തിക്കുന്നു.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഈ വര്‍ഷം അവസാനത്തോടെ മോഡല്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. കാലങ്ങളായി മിനി ഒരു സ്‌റ്റൈല്‍ ഐക്കണാണ്, കൂടാതെ ബ്രാന്‍ഡ് ഭാവിയിലേക്ക് കൂടുതല്‍ തയ്യാറാണെന്ന് അതിന്റെ മുഴുവന്‍-ഇലക്ട്രിക് അവതാര്‍ കാണിക്കുന്നു.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

മിനി കൂപ്പര്‍ SE ആഡംബര ഇവി സെഗ്മെന്റിലെ ഏറ്റവും പുതിയ ഓഫറായിരിക്കും കൂടാതെ മറ്റ് ആഡംബര ഇലക്ട്രിക് കാറുകളായ മെര്‍സിഡീസ് ബെന്‍സ് EQC, ജാഗ്വാര്‍ I-Pace, ഓഡി e-tron എന്നിവയുമായിട്ടാകും വിപണിയില്‍ മത്സരിക്കുക.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

വരുന്ന ദശാബ്ദത്തിന്റെ തുടക്കത്തില്‍ പൂര്‍ണമായും ഇലക്ട്രിക് ബ്രാന്‍ഡായി മാറാനാണ് മിനി ലക്ഷ്യമിടുന്നത്. 2021-ന്റെ ആദ്യ പകുതിയില്‍ കമ്പനിയുടെ ആഗോള വാഹന വില്‍പ്പനയില്‍ ഇലക്ട്രിക് വാഹന വില്‍പ്പനയുടെ പങ്ക് 15 ശതമാനമായി ഉയരുകയും ചെയ്തിരുന്നു.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

മിനിയുടെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് മോഡലായ കൂപ്പര്‍ SE, ആഗോളവിപണിയില്‍ വലിയ സ്വീകാര്യത നേടി മുന്നേറുന്ന ഒരു മോഡല്‍ കൂടിയാണ്. ആഗോള വിപണിയില്‍ 184 hp ഉത്പാദിപ്പിക്കുന്ന 135 kW ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് മോഡലില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഇലക്ട്രിക്കിലേക്ക് ചേക്കേറാന്‍ Mini; Cooper SE-യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

മിനിയുടെ വൈദ്യുതീകരിച്ച മോഡലുകളുടെ ഏറ്റവും വലിയ വിപണി ജര്‍മ്മനിയാണ്, അതിനുശേഷം അതിന്റെ ഹോം മാര്‍ക്കറ്റായ യുകെയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യയിലേക്കും ഇലക്ട്രിക് മോഡലിനെ എത്തിക്കാനൊരുങ്ങുന്നത്. പ്രത്യേകിച്ചും രാജ്യം ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കുന്ന ഘട്ടത്തില്‍.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini started cooper se pre bookings in india find here all other details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X