കൂപ്പർ ശ്രേണിയുടെ 60 വർഷം ആഘോഷിക്കാൻ പുത്തൻ ആനിവേർസറി എഡിഷൻ അവതരിപ്പിച്ച് മിനി

വിപണിയിൽ കൂപ്പർ മോഡൽ ശ്രേണിയുടെ 60 വർഷവും കൂപ്പർ കുടുംബവുമായുള്ള സഹവാസവും ആഘോഷിക്കുന്നതിനായി ബിഎംഡബ്ല്യു മിനി പുതിയ 3-ഡോർ ആനിവേർസറി എഡിഷൻ അവതരിപ്പിച്ചു.

കൂപ്പർ ശ്രേണിയുടെ 60 വർഷം ആഘോഷിക്കാൻ പുത്തൻ ആനിവേർസറി എഡിഷൻ അവതരിപ്പിച്ച് മിനി

ലോകമെമ്പാടും 740 യൂണിറ്റുകളായി പരിമിതപ്പെടുത്തുന്ന മൂന്ന് ഡോറുകളുള്ള ഹാച്ച്ബാക്ക് 2000 -ൽ അന്തരിച്ച ജോൺ കൂപ്പറിന് ആദരവ് അർപ്പിക്കും.

കൂപ്പർ ശ്രേണിയുടെ 60 വർഷം ആഘോഷിക്കാൻ പുത്തൻ ആനിവേർസറി എഡിഷൻ അവതരിപ്പിച്ച് മിനി

മിനി കൂപ്പർ, മിനി കൂപ്പർ S, മിനി ജോൺ കൂപ്പർ വർക്ക്സ് എന്നീ പരിവേഷങ്ങളിൽ മോഡൽ ലഭ്യമാണ്. ആനിവേർസറി എഡിഷനിൽ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ കമ്പനി അവതരിപ്പിക്കും.

കൂപ്പർ ശ്രേണിയുടെ 60 വർഷം ആഘോഷിക്കാൻ പുത്തൻ ആനിവേർസറി എഡിഷൻ അവതരിപ്പിച്ച് മിനി

ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക്, റെബൽ ഗ്രീൻ എന്നിവ വൈറ്റ്, പിയാനോ ബ്ലാക്ക് ആക്‌സന്റുകളുമായി വരുന്നു. ആനിവേർസറി എഡിഷനിൽ ഹുഡ് സ്ട്രൈപ്പുകളും അതിന്റെ ഡോറുകളിൽ '74' നമ്പറും പ്രദർശിപ്പിക്കും.

കൂപ്പർ ശ്രേണിയുടെ 60 വർഷം ആഘോഷിക്കാൻ പുത്തൻ ആനിവേർസറി എഡിഷൻ അവതരിപ്പിച്ച് മിനി

ആദ്യ റേസിൽ വിജയിച്ച യഥാർത്ഥ മോഡലിന് നൽകിയിരുന്ന നമ്പറാണിത്. 18 ഇഞ്ച് അലോയി വീലുകളും സൈഡ് സ്‌കർട്ടിലുകളിലും C-പില്ലറുകളിലും 'കൂപ്പർ' ബാഡ്‌ജിംഗും ഉൾപ്പെടുന്നു.

കൂപ്പർ ശ്രേണിയുടെ 60 വർഷം ആഘോഷിക്കാൻ പുത്തൻ ആനിവേർസറി എഡിഷൻ അവതരിപ്പിച്ച് മിനി

അകത്ത്, ജോൺ കൂപ്പർ വർക്ക്സ് സ്പോർട്സ് സീറ്റുകൾ ഡൈനാമിക്ക / ലെതർ കാർബൺ ബ്ലാക്ക് ഫിനിഷിൽ അണിഞ്ഞിരിക്കുമ്പോൾ സ്റ്റിയറിംഗ് വീൽ നാപ്പ ലെതറിൽ പൂർത്തിയാക്കിയിരിക്കുന്നു. പിയാനോ ബ്ലാക്ക് ഹൈ-ഗ്ലോസിൽ ആന്ത്രാസൈറ്റ് നിറമുള്ള ഹെഡ്‌ലൈനർ, സ്റ്റെയിൻലെസ് സ്റ്റീൽ പെഡൽ സെറ്റ്, ഇന്റീരിയർ ട്രിം എന്നിവയുമുണ്ട്.

കൂപ്പർ ശ്രേണിയുടെ 60 വർഷം ആഘോഷിക്കാൻ പുത്തൻ ആനിവേർസറി എഡിഷൻ അവതരിപ്പിച്ച് മിനി

ലഗേജ് കമ്പാർട്ട്മെന്റ് ലിഡും യാത്രക്കാരുടെ വശത്തെ ഇന്റീരിയർ സർഫസും യഥാർത്ഥ ജോൺ കൂപ്പർ ലോഗോയിൽ നിന്നുള്ള ചുവന്ന റിംഗ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

കൂപ്പർ ശ്രേണിയുടെ 60 വർഷം ആഘോഷിക്കാൻ പുത്തൻ ആനിവേർസറി എഡിഷൻ അവതരിപ്പിച്ച് മിനി

ഡ്രൈവറുടെ ഭാഗത്ത്, ഇന്റീരിയർ സർഫസിൽ ജോൺ, മൈക്ക്, ചാർലി കൂപ്പർ എന്നിവരുടെ ഒപ്പുകൾ കാണിക്കുന്നു. കൂടാതെ, ഡ്രൈവറുടെ ഡോർ ഫ്രെയിമിന്റെ ഉള്ളിൽ ജോൺ കൂപ്പറിന്റെ ഒപ്പ്, "740 -ൽ 1" എന്ന കൈയ്യക്ഷര കുറിപ്പ്, "60 YEARS OF MINI COOPER - THE UNEXPECTED UNDERDOG" എന്നീ വാക്കുകളും ഉൾക്കൊള്ളുന്നു.

കൂപ്പർ ശ്രേണിയുടെ 60 വർഷം ആഘോഷിക്കാൻ പുത്തൻ ആനിവേർസറി എഡിഷൻ അവതരിപ്പിച്ച് മിനി

ആനിവേർസറി എഡിഷന്റെ സ്‌പോർട്ടി ലുക്കിനെ അഭിനന്ദിക്കുന്നതിനായി മിനി ജെന്യുവിൻ ആക്‌സസറീസ് ശ്രേണിയും വാഗ്ദാനം ചെയ്യുന്നു. ഈ ശ്രേണിയിൽ പിയാനോ ബ്ലാക്കിലെ മിനി വെയ്സ്റ്റ് ലൈൻ ഫിനിഷർ ഉൾപ്പെടുന്നു, അത് ബാഹ്യഭാഗത്തെ ബ്ലാക്ക് വൈറ്റ് ട്രിം ഘടകങ്ങൾ തമ്മിലുള്ള വ്യത്യാസത്തിന്റെ മാറ്റ് കൂട്ടുന്നു.

കൂപ്പർ ശ്രേണിയുടെ 60 വർഷം ആഘോഷിക്കാൻ പുത്തൻ ആനിവേർസറി എഡിഷൻ അവതരിപ്പിച്ച് മിനി

കാർബൺ ഫിനിഷിലെ മിനി സ്‌പോർട്ട് ഏരിയൽ, ടെയിൽ‌പൈപ്പ് ട്രിമ്മുകൾ എന്നിവയാണ് മറ്റ് ഓപ്ഷനുകൾ. ആനിവേർസറി എഡിഷനിലെ മിനി ജോൺ കൂപ്പർ വർക്ക്സിനായി പഞ്ച് ചെയ്തതും സ്ലോട്ടുള്ളതുമായ ജോൺ കൂപ്പർ വർക്ക്സ് ബ്രേക്ക് ഡിസ്കുകളും ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini Unveils New Anniversary Edition For Celebrating 60 Years Of Cooper Brand In Market. Read in Malayalam.
Story first published: Monday, July 19, 2021, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X