2022 എയർട്രെക് ഇലക്ട്രിക് എസ്‌യുവി ഔദ്യോഗികമായി വെളിപ്പെടുത്തി മിത്സുബിഷി

ചൈനയിൽ നടന്ന 2021 ചോങ്‌കിംഗ് ഇന്റർനാഷണൽ ഓട്ടോ ഇൻഡസ്ട്രി മേളയിൽ (ഓട്ടോ ചോങ്‌കിംഗ്) ജാപ്പനീസ് കാർ നിർമ്മാതാക്കളായ മിത്സുബിഷി എയർട്രെക് ഇലക്ട്രിക് എസ്‌യുവി ഔദ്യോഗികമായി പുറത്തിറക്കി.

2022 എയർട്രെക് ഇലക്ട്രിക് എസ്‌യുവി ഔദ്യോഗികമായി വെളിപ്പെടുത്തി മിത്സുബിഷി

എന്നിരുന്നാലും, ഒരു ലൈവ് മോഡൽ കാർ ഷോകേസ് ഇല്ലാതെ ഇമേജുകളിലൂടെയാണ് അനാച്ഛാദനം നടന്നത്. മിത്സുബിഷിയും ഗ്വാങ്‌ഷൗ ഓട്ടോമൊബൈൽ ഗ്രൂപ്പും ചേർന്നുള്ള സംയുക്ത സംരംഭമായ GAV മിത്സുബിഷി മോട്ടോർസാണ് എയർട്രെക് ഇവി നിർമ്മിക്കുന്നത്.

2022 എയർട്രെക് ഇലക്ട്രിക് എസ്‌യുവി ഔദ്യോഗികമായി വെളിപ്പെടുത്തി മിത്സുബിഷി

ഗ്വാങ്‌ഷൗ ഓട്ടോമൊബൈൽ കോർപ്പറേഷന്റെ അയോൺ V ഇലക്ട്രിക് എസ്‌യുവിയുടെ പുനർ‌നിർമ്മിച്ച പതിപ്പാണ് പുതിയ എയർട്രെക്ക്. എന്നാൽ ഇത് ഫ്രഷ്നെസും പുതുമയും നിലനിർത്താൻ കുറച്ച് ഡിസൈൻ‌ മാറ്റങ്ങൾ‌ ഉൾ‌ക്കൊള്ളുന്നു. മുൻവശത്ത് L-ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ വാഹനത്തിന് ലഭിക്കുന്നു, അതിന് മുകളിൽ എൽഇഡി ഡിആർഎല്ലുകളുമുണ്ട്.

2022 എയർട്രെക് ഇലക്ട്രിക് എസ്‌യുവി ഔദ്യോഗികമായി വെളിപ്പെടുത്തി മിത്സുബിഷി

ഇതൊരു ഇവി ആയതിനാൽ, വലിയ ഫ്രണ്ട് ഗ്രില്ല് അടച്ചിരിക്കുന്നു, താഴെയുള്ള എയർ ഡാം പ്രധാന എയർ ഇന്റേക്കായി പ്രവർത്തിക്കുന്നു, പ്രധാനമായും ഇലക്ട്രിക് പവർട്രെയിൻ തണുപ്പിക്കുന്നതിനായി ഇത് ഉപയോഗിക്കുന്നു.

2022 എയർട്രെക് ഇലക്ട്രിക് എസ്‌യുവി ഔദ്യോഗികമായി വെളിപ്പെടുത്തി മിത്സുബിഷി

സൈഡ് പ്രൊഫൈൽ ലളിതമാണ്, വൃത്തിയുള്ള രൂപത്തിനായി ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ ഒരുക്കിയിരിക്കുന്നു, അതോടൊപ്പം അലോയി വീലുകൾ സ്പോർട്ടിയും മനോഹരവുമാണ്. പിൻഭാഗത്ത്, റൂഫിൽ ഘടിപ്പിച്ച സ്‌പോയ്‌ലറിനൊപ്പം T ആകൃതിയിലുള്ള ടെയിൽ‌ലൈറ്റുകളും നമുക്ക് കാണാം.

2022 എയർട്രെക് ഇലക്ട്രിക് എസ്‌യുവി ഔദ്യോഗികമായി വെളിപ്പെടുത്തി മിത്സുബിഷി

വാഹനത്തിന് ചുറ്റും വീൽ ആർച്ചുകളിലുമായിട്ട് ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗുണ്ട്. എസ്‌യുവിക്ക് മുകളിൽ ബ്ലാക്ക് ഫോക്സ് റൂഫ് റെയിലുകളും ലഭിക്കുന്നു, അത് വളരെ മനോഹരമായി കാണപ്പെടുന്നു.

2022 എയർട്രെക് ഇലക്ട്രിക് എസ്‌യുവി ഔദ്യോഗികമായി വെളിപ്പെടുത്തി മിത്സുബിഷി

വാഹനത്തിന്റെ ഇന്റീരിയറും ഇതിനൊപ്പം വെളിപ്പെടുത്തി. ക്യാബിൻ മിനിമലിസ്റ്റിക്കായ ഫ്യൂച്ചറിസ്റ്റ് ഡിസൈനിൽ ഒരുങ്ങുന്നു. ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്തുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ക്യാബിന്റെ പ്രത്യേകത, ഇത് സെന്റർ എസി വെന്റുകൾക്ക് തൊട്ടു മുകളിലാണ് വരുന്നത്.

2022 എയർട്രെക് ഇലക്ട്രിക് എസ്‌യുവി ഔദ്യോഗികമായി വെളിപ്പെടുത്തി മിത്സുബിഷി

അയോൺ V -യുടെ സംയുക്ത ഡിസ്പ്ലേ യൂണിറ്റിൽ നിന്ന് വ്യത്യസ്തമായി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇൻഫോടെയ്ൻമെന്റ് സ്ക്രീനിൽ നിന്ന് സ്വതന്ത്രമായി സ്ഥാപിച്ചിരിക്കുന്നു.

2022 എയർട്രെക് ഇലക്ട്രിക് എസ്‌യുവി ഔദ്യോഗികമായി വെളിപ്പെടുത്തി മിത്സുബിഷി

റോട്ടറി ഡ്രൈവ് സെലക്ടർ, കബ്ബി ഹോളുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, മറ്റ് കൺട്രോളുകൾ എന്നിവ സെന്റർ കൺസോളിൽ ഉൾക്കൊള്ളുന്നു. ഡാഷ്‌ബോർഡ്, സെന്റർ കൺസോൾ, ഡോറുകൾ, സെന്റർ ആംസ്ട്രെസ്റ്റ് മുതലായവയിൽ ധാരാളം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ക്യാബിനിലുണ്ട്. സീറ്റുകൾ മികച്ചതും മനോഹരവുമാണ്. ബ്ലാക്ക് & വൈറ്റ് തീം ഇന്റീരിയറിന് മൊത്തത്തിൽ പ്രീമിയം അനുഭവം നൽകുന്നു.

2022 എയർട്രെക് ഇലക്ട്രിക് എസ്‌യുവി ഔദ്യോഗികമായി വെളിപ്പെടുത്തി മിത്സുബിഷി

അയോൺ V -യുടെ അതേ GAV ഇലക്ട്രിക് പ്ലാറ്റ്ഫോം 2.0 (GEP 2.0) അടിസ്ഥാനമാക്കിയാണ് മിത്സുബിഷി എയർട്രെക്ക് ഒരുങ്ങുക എന്നാണ് പ്രതീക്ഷിക്കുന്നത്, പക്ഷേ കൃത്യമായ സവിശേഷതകൾ ഇപ്പോഴും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. അയോണിനെ സംബന്ധിച്ചിടത്തോളം, ഇതിന് ഒരൊറ്റ ഇലക്ട്രിക് മോട്ടോർ ലഭിക്കുന്നു.

2022 എയർട്രെക് ഇലക്ട്രിക് എസ്‌യുവി ഔദ്യോഗികമായി വെളിപ്പെടുത്തി മിത്സുബിഷി

ഫ്രണ്ട് ആക്സിൽ ഘടിപ്പിച്ചിരിക്കുന്ന യൂണിറ്റ് 184 bhp കരുത്തും (135 കിലോവാട്ട്), 350 Nm torque ഉം സൃഷ്ടിക്കുന്നു. വേരിയന്റിനെ ആശ്രയിച്ച് 500 കിലോമീറ്റർ മുതൽ 680 കിലോമീറ്റർ വരെ ഡ്രൈവിംഗ് ശ്രേണി വാഹനം വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
Mitsubishi Revealed 2022 Airtrek Electric SUV Officially Details. Read in Malayalam.
Story first published: Friday, July 9, 2021, 10:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X