ഔട്ട്‌ലാൻഡർ ക്രോസോവറിന്റെ പുതുതലമുറ PHEV പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

മിത്സുബിഷി മോട്ടോർസ് കോർപ്പറേഷൻ (MMC) ഈ വർഷം രണ്ടാം പകുതിയിൽ ഔട്ട്‌ലാൻഡർ ക്രോസോവർ എസ്‌യുവിയുടെ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) മോഡൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

ഔട്ട്‌ലാൻഡർ ക്രോസോവറിന്റെ പുതുതലമുറ PHEV പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

ഹൈബ്രിഡ് എസ്‌യുവി പൂർണമായും വികസിച്ച ഏറ്റവും പുതിയ തലമുറ PHEV സംവിധാനം വാഗ്ദാനം ചെയ്യും. വാഹനം ആദ്യം ജപ്പാനിൽ അവതരിപ്പിക്കും.

ഔട്ട്‌ലാൻഡർ ക്രോസോവറിന്റെ പുതുതലമുറ PHEV പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

ഹൈബ്രിഡ് മോഡൽ മെച്ചപ്പെട്ട പെർഫോമെൻസും മികച്ച ഡ്രൈവിംഗ് ശ്രേണിയ്ക്കുമൊപ്പം കൂടുതൽ ശക്തമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. എസ്‌യുവിക്ക് നവീകരിച്ച മോട്ടോർ ഔട്ട്പുട്ടും ഉയർന്ന ബാറ്ററി ശേഷിയും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

ഔട്ട്‌ലാൻഡർ ക്രോസോവറിന്റെ പുതുതലമുറ PHEV പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

മൂന്ന് നിരകളിലായി ഏഴ് യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ ഒപ്റ്റിമൈസ്ഡ് സീറ്റിംഗ് ലേയൗട്ടും ഔട്ട്‌ലാൻഡറിൽ വരും. ഇത് ഹൈബ്രിഡ് ഔട്ട്‌ലാൻഡർ എസ്‌യുവിയുടെ ഉപഭോക്താക്കൾക്ക് പുതിയ തലത്തിലുള്ള സുഖസൗകര്യങ്ങൾ നൽകുമെന്ന് വാഹന നിർമാതാക്കൾ പറയുന്നു.

ഔട്ട്‌ലാൻഡർ ക്രോസോവറിന്റെ പുതുതലമുറ PHEV പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

2013 -ൽ ഔട്ട്‌ലാൻഡർ PHEV ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു. ലോകത്തിലെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി എന്നാണ് ബ്രാൻഡ് ഇതിനെ വിശേഷിപ്പിച്ചത്.

ഔട്ട്‌ലാൻഡർ ക്രോസോവറിന്റെ പുതുതലമുറ PHEV പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

ഒരു ഇരട്ട മോട്ടോർ 4WD സംവിധാനവും 100V AC പവർ സപ്ലൈ ഉൾപ്പെടുന്ന ഉയർന്ന ശേഷിയുള്ള ബാറ്ററിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു എക്സ്റ്റേണൽ പവർ സോർസിനായി 1500W വരെ വൈദ്യുതി എത്തിക്കാൻ ഈ സംവിധാനത്തിന് കഴിഞ്ഞിരുന്നു.

ഔട്ട്‌ലാൻഡർ ക്രോസോവറിന്റെ പുതുതലമുറ PHEV പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

എസ്‌യുവിയുടെ ബാറ്ററി ചാർജ് മോഡ് കാർ നിശ്ചലമായിരിക്കുമ്പോഴോ നീങ്ങുമ്പോഴോ എഞ്ചിൻ ബാറ്ററി ചാർജ് ചെയ്യാൻ അനുവദിച്ചു. ഔട്ട്‌ലാൻഡർ PHEV വിപണിയിലെത്തിയതിനുശേഷം ലോകത്തെ 60 -ലധികം രാജ്യങ്ങളിൽ വിറ്റഴിച്ചതായും വാഹന നിർമാതാക്കൾ അറിയിക്കുന്നു.

ഔട്ട്‌ലാൻഡർ ക്രോസോവറിന്റെ പുതുതലമുറ PHEV പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

പുതിയ തലമുറ ഔട്ട്‌ലാൻഡർ PHEV- യുടെ സാങ്കേതിക വശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ എൻ‌വയോൺ‌മെൻറൽ ടാർ‌ഗെറ്റ്സ് 2030 അനുസരിച്ച്, 2030 -ഓടെ MMC തങ്ങളുടെ പുതിയ കാറുകളിലെ CO2 ഉദ്‌വമനം 40 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. PHEV -കൾ നിർമ്മിക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളിലും ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
Mitsubishi To Introduce New Gen Outlander PHEV Model With More Power Tech. Read in Malayalam.
Story first published: Friday, July 30, 2021, 21:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X