ഏറ്റവും ശക്തിയേറിയ ഫോര്‍ സിലിണ്ടര്‍ കാര്‍; AMG A45 S-ന്റെ ടീസര്‍ ചിത്രവുമായി Mercedes

ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് ഈ ആഴ്ച അവസാനം രാജ്യത്ത് ഏറ്റവും പുതിയ A45 S AMG അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വില പ്രഖ്യാപനത്തിന് മുന്നോടിയായി, ബ്രാന്‍ഡ് അതിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വരാനിരിക്കുന്ന മോഡലിന്റെ പുതിയ ടീസര്‍ ചിത്രങ്ങളും ഇപ്പോള്‍ പങ്കുവെച്ചു.

ഏറ്റവും ശക്തിയേറിയ ഫോര്‍ സിലിണ്ടര്‍ കാര്‍; AMG A45 S-ന്റെ ടീസര്‍ ചിത്രവുമായി Mercedes

നേരത്തെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും വാഹനത്തിന്റെ അരങ്ങേറ്റം വൈകുകയായിരുന്നു. ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഹാച്ച്ബാക്ക് എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നതും.

ഏറ്റവും ശക്തിയേറിയ ഫോര്‍ സിലിണ്ടര്‍ കാര്‍; AMG A45 S-ന്റെ ടീസര്‍ ചിത്രവുമായി Mercedes

ടീസര്‍ ചിത്രങ്ങളില്‍ കാണുന്നത് പോലെ, 2021 മെര്‍സിഡീസ് AMG A45 S, ഔട്ട്ഗോയിംഗ് മോഡലിന്റെ സിലൗറ്റ് നിലനിര്‍ത്തുന്നുവെന്ന് വേണം പറയാന്‍. പക്ഷേ കാര്യമായ അളവില്‍ ബാഹ്യ അപ്ഡേറ്റുകളും ലഭിക്കുന്നു.

ഏറ്റവും ശക്തിയേറിയ ഫോര്‍ സിലിണ്ടര്‍ കാര്‍; AMG A45 S-ന്റെ ടീസര്‍ ചിത്രവുമായി Mercedes

CBU റൂട്ടിലൂടെ എത്തുന്ന മോഡലിന് വെര്‍ട്ടിക്കല്‍ സ്ലാറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്‍, വിശാലമായ എയര്‍ ഇന്‍ടേക്കുകള്‍, 19 ഇഞ്ച് അലോയ് വീലുകള്‍, സൈഡ് സ്‌കര്‍ട്ടുകള്‍, ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവയോടുകൂടിയ AMG-സ്‌പെക്ക് ഫ്രണ്ട് ഗ്രില്ലും ലഭിക്കുന്നു. ക്വാഡ്-ടിപ്പ് എക്സ്ഹോസ്റ്റ് പൈപ്പുകളും വാഹനത്തിന്റെ സവിശേഷതയാണ്.

ഏറ്റവും ശക്തിയേറിയ ഫോര്‍ സിലിണ്ടര്‍ കാര്‍; AMG A45 S-ന്റെ ടീസര്‍ ചിത്രവുമായി Mercedes

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ദീപാവലി കാലയളവില്‍ മെര്‍സിഡീസ്-AMG A45 S ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിന് 75 ലക്ഷം രൂപയിലധികം എക്‌സ്‌ഷോറൂം വിലയും പ്രതീക്ഷിക്കാം, ഇത് രാജ്യത്ത് വില്‍ക്കുന്ന ഏറ്റവും ചെലവേറിയ ഹാച്ച്ബാക്ക് കൂടിയാണ്. CBU ഇറക്കുമതിയായി A45 S എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് വന്‍ വില നല്‍കേണ്ടി വരുന്നത്.

ഏറ്റവും ശക്തിയേറിയ ഫോര്‍ സിലിണ്ടര്‍ കാര്‍; AMG A45 S-ന്റെ ടീസര്‍ ചിത്രവുമായി Mercedes

സവിശേഷതകളിലും ഫീച്ചറുകളിലും ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണെന്ന് തന്നെ പറയേണ്ടി വരും. ഈ യൂണിറ്റ് പരമാവധി 421 bhp കരുത്തില്‍ 500 Nm torque ഉത്പാദിപ്പിക്കാന്‍ പ്രാപ്തമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും ശക്തിയേറിയ ഫോര്‍ സിലിണ്ടര്‍ കാര്‍; AMG A45 S-ന്റെ ടീസര്‍ ചിത്രവുമായി Mercedes

ഇത് വാഹനത്തെ ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ 4 സിലിണ്ടര്‍ ഹാച്ച്ബാക്കായി ഉയര്‍ത്തുകയും ചെയ്യുന്നു. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും മെര്‍സിഡീസ് 4മാറ്റിക് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും വഴിയാണ് ഈ പവറും ടോര്‍ക്കും നാല് ചക്രങ്ങളിലേക്കും അയയ്ക്കുന്നത്.

ഏറ്റവും ശക്തിയേറിയ ഫോര്‍ സിലിണ്ടര്‍ കാര്‍; AMG A45 S-ന്റെ ടീസര്‍ ചിത്രവുമായി Mercedes

ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തിനൊപ്പം വലിയ ശക്തിയും ടോര്‍ക്കും മെര്‍സിഡീസ്-AMG A45 S-നെ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതിന് 3.9 സെക്കന്‍ഡിനുള്ളില്‍ എത്തിച്ചു, ഇത് A35-നേക്കാള്‍ സെക്കന്‍ഡിന്റെ എട്ടിലൊന്ന് വേഗതയുള്ളതാണെന്നും കമ്പനി വ്യക്തമാക്കുന്നു. AMG A45 S-ന്റെ പരമാവധി വേഗത മണിക്കൂറില്‍ 270 കിലോമീറ്ററാണ്.

ഏറ്റവും ശക്തിയേറിയ ഫോര്‍ സിലിണ്ടര്‍ കാര്‍; AMG A45 S-ന്റെ ടീസര്‍ ചിത്രവുമായി Mercedes

ഡിസൈനിന്റെ കാര്യത്തില്‍, A45 S ഒരു A-ക്ലാസ് പോലെ കാണപ്പെടുന്നു. കംഫര്‍ട്ട്, സ്പോര്‍ട്ട്, സ്പോര്‍ട്ട്+, സ്ലിപ്പറി, ഇന്‍ഡിവിജല്‍, റേസ് എന്നിങ്ങനെ ആറ് ഡ്രൈവിംഗ് മോഡുകളാണ് A45 S-ല്‍ ഉള്ളത്.

ഏറ്റവും ശക്തിയേറിയ ഫോര്‍ സിലിണ്ടര്‍ കാര്‍; AMG A45 S-ന്റെ ടീസര്‍ ചിത്രവുമായി Mercedes

അല്‍പ്പം വിനോദത്തിനായി തെരയുന്നവര്‍ക്കായി, മെര്‍സിഡീസ്-AMG A45 S ഒരു ഡ്രിഫ്റ്റ് മോഡും അവതരിപ്പിക്കുന്നു, അത് പാഡില്‍ ഷിഫ്റ്ററുകള്‍ ഉപയോഗിച്ച് ആക്റ്റിവേറ്റ് ചെയ്താല്‍ നിമിഷനേരം കൊണ്ട് മാറ്റങ്ങള്‍ അറിയാനും സാധിക്കും.

ഏറ്റവും ശക്തിയേറിയ ഫോര്‍ സിലിണ്ടര്‍ കാര്‍; AMG A45 S-ന്റെ ടീസര്‍ ചിത്രവുമായി Mercedes

വാഹനത്തിന് ഉള്ളിലേക്ക് വന്നാല്‍, A45 S മറ്റെല്ലാ A-ക്ലാസ്സുകളെയും പോലെ മികച്ച ക്യാബിനാണ് പ്രധാന സവിശേഷത. ട്വിന്‍ സ്‌ക്രീന്‍ AMG കോക്ക്പിറ്റില്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള ഡിസ്പ്ലേകളും ടര്‍ബൈന്‍-സ്‌റ്റൈല്‍ എയര്‍ വെന്റുകള്‍ പോലെ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ ലേഔട്ടും (ഇന്റഗ്രേറ്റഡ് MBUX സഹിതം) നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കും.

ഏറ്റവും ശക്തിയേറിയ ഫോര്‍ സിലിണ്ടര്‍ കാര്‍; AMG A45 S-ന്റെ ടീസര്‍ ചിത്രവുമായി Mercedes

AMG നിര്‍ദ്ദിഷ്ട സെന്റര്‍ കണ്‍സോളില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡിനുള്ള ഇന്റഗ്രല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍, 3-ഘട്ട ESP, AMG റൈഡ് കണ്‍ട്രോള്‍ സസ്‌പെന്‍ഷന്‍ സജ്ജീകരണം എന്നിവ ഉള്‍പ്പെടുന്നു. മനുഷ്യനിര്‍മിത തുകല്‍, മൈക്രോ ഫൈബര്‍ എന്നിവയുള്‍പ്പെടെ നിരവധി ഓപ്ഷനുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്റീരിയര്‍.

ഏറ്റവും ശക്തിയേറിയ ഫോര്‍ സിലിണ്ടര്‍ കാര്‍; AMG A45 S-ന്റെ ടീസര്‍ ചിത്രവുമായി Mercedes

ട്രാക്ക് ഡ്രൈവിംഗ് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ട്രാക്കിലെ നിങ്ങളുടെ പുരോഗതി നിരീക്ഷിക്കാനുള്ള കഴിവ് AMG ട്രാക്ക് പേസ് സിസ്റ്റം നല്‍കുന്നു.

ഏറ്റവും ശക്തിയേറിയ ഫോര്‍ സിലിണ്ടര്‍ കാര്‍; AMG A45 S-ന്റെ ടീസര്‍ ചിത്രവുമായി Mercedes

ഡ്രൈവര്‍മാര്‍ക്ക് ലാപ്, സെക്ടര്‍, ആക്സിലറേഷന്‍ സമയങ്ങള്‍ കൂടാതെ തെരഞ്ഞെടുത്ത ലൈവ് ടെലിമെട്രിക്‌സ് ഡാറ്റ എന്നിവ പരിശോധിക്കാന്‍ സിസ്റ്റം അനുവദിക്കുന്നു, റേസ് ട്രാക്കില്‍ അവരുടെ ഡ്രൈവിംഗ് കഴിവുകള്‍ വിശകലനം ചെയ്യാനും മെച്ചപ്പെടുത്താനും ഇത് അവരെ അനുവദിക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Most powerful four cylinder car mercedes benz teased new amg a45 s ahead of launch
Story first published: Tuesday, November 16, 2021, 12:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X