ഗുരുവായൂരപ്പന്റെ 'ഥാര്‍' ലേലത്തില്‍ പോയി; വിട്ടുകൊടുക്കാതെ ദേവസ്വം ബോര്‍ഡ്

നിര്‍മാതാക്കളായ മഹീന്ദ്ര ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് രാജ്യത്തെ ജനപ്രീയ ലൈഫ്‌സ്റ്റെല്‍ എസ്‌യുവിയായ ഥാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് കാണിക്കയായി നല്‍കിയത്. ഈ വാഹനം ഡിസംബര്‍ 18-ന് ലേലം ചെയ്യുമെന്നും ക്ഷേത്രം അധികൃതര്‍ അറിയിച്ചിരുന്നു.

ഗുരുവായൂരപ്പന്റെ 'ഥാര്‍' ലേലത്തില്‍ പോയി; വിട്ടുകൊടുക്കാതെ ദേവസ്വം ബോര്‍ഡ്

ഇപ്പോഴിതാ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കിയ മഹീന്ദ്രയുടെ ഥാര്‍ ലേലം ചെയ്തിരിക്കുകയാണ്. അമല്‍ മുഹമ്മദ് എന്ന 21 കാരന് വേണ്ടി അച്ഛനാണ് ഥാര്‍ ലേലത്തില്‍ വാങ്ങിയത്. അമല്‍ ബഹറൈനിലാണ്. അമലിന് വേണ്ടി സുഹൃത്താണ് ലേലം ഉറപ്പിക്കാനെത്തിയതും. കിഴക്കേ നടയിലാണ് ലേല നടപടികള്‍ നടന്നത്.

ഗുരുവായൂരപ്പന്റെ 'ഥാര്‍' ലേലത്തില്‍ പോയി; വിട്ടുകൊടുക്കാതെ ദേവസ്വം ബോര്‍ഡ്

15.10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം വാഹനം ലേലത്തില്‍ പിടിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 15 ലക്ഷം രൂപയാണ് ഈ പുതിയ ഥാറിന് ഭരണസമിതി അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത്രയും ചര്‍ച്ചയായിട്ടും വാഹനത്തിന്റെ ലേലത്തിനായി എത്തിയത് ഒരാള്‍ മാത്രമായിരുന്നു.

ഗുരുവായൂരപ്പന്റെ 'ഥാര്‍' ലേലത്തില്‍ പോയി; വിട്ടുകൊടുക്കാതെ ദേവസ്വം ബോര്‍ഡ്

അതേസമയം ലേലത്തിന് ശേഷം വാഹനം വിട്ടുനല്‍കുന്നതിലും നിലവില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഥാര്‍ ലേലത്തില്‍ പിടിച്ച വ്യക്തിക്ക് വാഹനം വിട്ടുനല്‍കുന്നത് പുനരാലോചിക്കേണ്ടിവരുമെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്.

ഗുരുവായൂരപ്പന്റെ 'ഥാര്‍' ലേലത്തില്‍ പോയി; വിട്ടുകൊടുക്കാതെ ദേവസ്വം ബോര്‍ഡ്

25 ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങാനെത്തിയ ആള്‍ 15.10 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കി. ഈ ലേലം അംഗീകരിക്കുന്നത് ഭരണസമിതിയുടെ അഭിപ്രായം തേടിയ ശേഷമായിരിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ബി മോഹന്‍ദാസിന്റെ ഇപ്പോഴത്തെ നിലപാട്.

ഗുരുവായൂരപ്പന്റെ 'ഥാര്‍' ലേലത്തില്‍ പോയി; വിട്ടുകൊടുക്കാതെ ദേവസ്വം ബോര്‍ഡ്

എന്നാല്‍ ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് അമല്‍ മുഹമ്മദിന്റെ സുഹൃത്ത് സുഭാഷ് പണിക്കര്‍ പറഞ്ഞു. അമലിന് വേണ്ടി സുഹൃത്ത് സുഭാഷ് പണിക്കറാണ് ലേലം ഉറപ്പിക്കാനെത്തിയത്. പതിനഞ്ച് ലക്ഷം രൂപ വിലയിട്ട വാഹനം 15,10000 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.

ഗുരുവായൂരപ്പന്റെ 'ഥാര്‍' ലേലത്തില്‍ പോയി; വിട്ടുകൊടുക്കാതെ ദേവസ്വം ബോര്‍ഡ്

എത്ര വിലയ്ക്കും അമല്‍ വാഹനം വാങ്ങാന്‍ തയ്യാറായിരുന്നുവെന്നും സുഹൃത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതോടെയാണ് ദേവസ്വം പ്രസിഡന്റ് അങ്ങനെയെങ്കില്‍ പുനരാലോചന ചിലപ്പോള്‍ വേണ്ടി വരുമെന്ന് വ്യക്തമാക്കി രംഗത്തെത്തുന്നത്.

ഗുരുവായൂരപ്പന്റെ 'ഥാര്‍' ലേലത്തില്‍ പോയി; വിട്ടുകൊടുക്കാതെ ദേവസ്വം ബോര്‍ഡ്

ഡിസംബര്‍ നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ എസ്‌യുവി സമര്‍പ്പിച്ചത്. റെഡ് കളര്‍ ഓപ്ഷനിലുള്ള ലിമിറ്റഡ് എഡിഷനാണ് ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ടത്. പിന്നിട് ഇത് സോഷ്യല്‍ മീഡിയായില്‍ വലിയ ചര്‍ച്ചയാകുകയും, ഇതിന് ശേഷമാണ് വാഹനം ലേലത്തിന് വെയ്ക്കുമെന്നും ദേവസ്വം അധികൃതര്‍ അറിയിക്കുന്നത്.

ഗുരുവായൂരപ്പന്റെ 'ഥാര്‍' ലേലത്തില്‍ പോയി; വിട്ടുകൊടുക്കാതെ ദേവസ്വം ബോര്‍ഡ്

മഹീന്ദ്ര ഥാര്‍ ഇന്ന് വിപണിയില്‍ വളരെ ജനപ്രിയമായ 4x4 എസ്‌യുവിയാണ്, മാത്രമല്ല വലിയ ഡിമാന്‍ഡുമുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. 2.0 ലിറ്റര്‍ mStallion ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്. പെട്രോള്‍ പതിപ്പ് പരമാവധി 150 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കും.

ഗുരുവായൂരപ്പന്റെ 'ഥാര്‍' ലേലത്തില്‍ പോയി; വിട്ടുകൊടുക്കാതെ ദേവസ്വം ബോര്‍ഡ്

130 bhp കരുത്തും 320 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ഡീസല്‍ പതിപ്പിന് കരുത്തേകുന്നത്. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്.

ഗുരുവായൂരപ്പന്റെ 'ഥാര്‍' ലേലത്തില്‍ പോയി; വിട്ടുകൊടുക്കാതെ ദേവസ്വം ബോര്‍ഡ്

മഹീന്ദ്ര ഥാറിന് നിലവില്‍ 12.78 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഉയര്‍ന്ന വേരിയന്റിനായി 15.08 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഇതിന് ഒരു എതിരാളി മാത്രമേയുള്ളൂ - ഫോഴ്‌സ് ഗൂര്‍ഖ.

ഗുരുവായൂരപ്പന്റെ 'ഥാര്‍' ലേലത്തില്‍ പോയി; വിട്ടുകൊടുക്കാതെ ദേവസ്വം ബോര്‍ഡ്

മാരുതി സുസുക്കി ജിംനി ഉടന്‍ എത്തുമെന്നാണ് സൂചന, എന്നാല്‍ നേരിട്ടുള്ള എതിരാളി എന്നതിലുപരി താങ്ങാനാവുന്ന ഒരു ബദലായി ഇത് പ്രവര്‍ത്തിക്കുമെന്ന് വേണം പറയാന്‍. കൂടാതെ, ഥാറിന്റെ 5-ഡോര്‍ പതിപ്പ് വികസിപ്പിക്കു പരിപാടിയിലാണ് നിലവില്‍ മഹീന്ദ്ര. ഇത് ഓഫ്-റോഡ് പ്രകടനത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ കൂടുതല്‍ പ്രായോഗികതയും സ്‌പെയ്‌സും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
New generation mahindra thar suv auction in guruvayur temple
Story first published: Saturday, December 18, 2021, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X