Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

മാഗ്നൈറ്റ്, കിക്‌സ് എസ്‌യുവികളുടെ നിലവിലുള്ള ഉടമകള്‍ക്കും പുതിയ വാങ്ങുന്നവര്‍ക്കും വേണ്ടി പുതിയൊരു പദ്ധതി അവതരിപ്പിച്ച് നിര്‍മാതാക്കളായ നിസാന്‍. നിസാന്‍ സര്‍ക്കിള്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഇന്ന് മുതല്‍ ആരംഭിച്ചതായും കമ്പനി അറിയിച്ചു.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

വാഹന നിര്‍മാതാവ് അവകാശപ്പെടുന്നതുപോലെ, മാഗ്നൈറ്റ് അല്ലെങ്കില്‍ കിക്‌സ് സ്വന്തമാക്കിയിട്ടുള്ളതോ ബുക്ക് ചെയ്തിട്ടുള്ളതോ ആയ ഉപഭോക്താക്കള്‍ക്ക് പ്രോഗ്രാമിലേക്ക് പ്രവേശിക്കാന്‍ അര്‍ഹതയുണ്ട്.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

ഈ പ്രോഗ്രാമിന് കീഴില്‍, അംഗങ്ങള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ നേടാന്‍ അനുവദിക്കുന്ന പ്രതിമാസ എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുമെന്ന് വാഹന നിര്‍മാതാവ് അവകാശപ്പെടുന്നു. കൂടാതെ, ഉപഭോക്താക്കള്‍ക്ക് റഫറന്‍സിനായി ഒരു അധിക ബോണസും ഉണ്ടാകും.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്ന് മാത്രം നിസാന്‍ യഥാര്‍ത്ഥ ആക്സസറികളും മറ്റ് മൂല്യവര്‍ദ്ധിത സേവനങ്ങളും വാങ്ങുന്നതിന് ഉപഭോക്താക്കള്‍ക്ക് അവരുടെ റിവാര്‍ഡ് പോയിന്റുകള്‍ പേടിഎം പണമാക്കി മാറ്റാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിസാനെ റഫര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നിസാന്‍ വെബ്സൈറ്റില്‍ അവരുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ പൂരിപ്പിച്ച് അധിക റഫറല്‍ ബോണസ് നേടാന്‍ അര്‍ഹതയുണ്ട്.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

ബ്രാന്‍ഡുമായി ഇടപഴകാനും ശക്തമായ ബന്ധം കെട്ടിപ്പടുക്കാനും ഈ പ്രോഗ്രാം ഉപഭോക്താക്കളെ പ്രാപ്തരാക്കുമെന്ന് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

ഉപഭോക്തൃ കേന്ദ്രീകൃതത അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രധാനമാണെന്നും നിസാന്‍ മാഗ്‌നൈറ്റിന്റെ ഒന്നാം വര്‍ഷ വാര്‍ഷികത്തോടനുബന്ധിച്ചാണ് കമ്പനി നിസാന്‍ സര്‍ക്കിള്‍ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നതെന്നും ഈ പ്രോഗ്രാമിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച നിസാന്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

നിസാന്‍ മാഗ്നൈറ്റ് ഇന്ത്യയിലെ ഏറ്റവും വിജയകരമായ കാറുകളിലൊന്നാണ്. ടാറ്റ നെക്സോണ്‍, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് തുടങ്ങിയ എതിരാളികളോടാണ് ഈ കോംപാക്ട് എസ്‌യുവി മത്സരിക്കുന്നത്.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

നിസാന്‍ മാഗ്‌നൈറ്റ് രണ്ട് പെട്രോള്‍ എഞ്ചിനുകളില്‍ ലഭ്യമാണ് - നാച്ചുറലി ആസ്പിറേറ്റഡ് 1.0 ലിറ്റര്‍ യൂണിറ്റും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് മോട്ടോറും. ഇതില്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ 72 bhp പവറും 96 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു, ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ 100 bhp പവറും 160 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

നേരെ തിരിച്ച് കിക്‌സിന്റെ കാര്യമെടുത്താല്‍ ഏറെ പ്രതീക്ഷയോടെ കമ്പനി അവതരിപ്പിച്ച് ഒരു മോഡലായി ഇത്. വിപണിയില്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ ചലനങ്ങള്‍ ബ്രാന്‍ഡിനായോ, വില്‍പ്പനയിലോ കൊണ്ടുവരാന്‍ മോഡലിന് സാധിച്ചില്ല.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

നിസാന്‍ കിക്‌സിന്റെ വില 9.50 ലക്ഷം മുതല്‍, 14.65 ലക്ഷം (എക്സ്‌ഷോറൂം) രൂപ വരെയാണ്. എസ്‌യുവി രണ്ട് പെട്രോള്‍ എഞ്ചിനുകളില്‍ ലഭ്യമാണ് - 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

ഇതില്‍ ആദ്യത്തേത് 154 bhp കരുത്തും 254 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. അതേസമയം രണ്ടാമത്തേത് 105 bhp കരുത്തും 142 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് മാനുവല്‍, ഒരു CVT ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്നു.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

ഓരോ മാസവും വാഹനത്തിന് നിരവധി ഓഫറുകളും നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മോഡലുകള്‍ വിറ്റഴിക്കുന്നതിന്റെ ഭാഗമായി ഈ മാസവും കിക്‌സ് എസ്‌യുവിയില്‍ വര്‍ഷാവസാന ആനുകൂല്യങ്ങള്‍ നിസാന്‍ പുറത്തിറക്കി.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

ഔദ്യോഗിക വെബ്സൈറ്റില്‍ ലിസ്റ്റുചെയ്തിരിക്കുന്ന വിശദാംശങ്ങള്‍ അനുസരിച്ച്, വാഹനത്തിന് ഒരു ലക്ഷം രൂപ വരെ കിഴിവോടെയാണ് കമ്പനി ഈ മാസം വില്‍ക്കുന്നത്. ഈ ആനുകൂല്യങ്ങളില്‍ ക്യാഷ് ബെനിഫിറ്റ്, എക്‌സ്‌ചേഞ്ച് ബോണസ്, ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസ്, കോര്‍പ്പറേറ്റ് ബെനിഫിറ്റ് എന്നിവ ഉള്‍പ്പെടുന്നു. ഈ ഓഫറുകള്‍ 2021 ഡിസംബര്‍ 31 വരെ സാധുതയുള്ളതാണ്, ലൊക്കേഷനും വേരിയന്റും അനുസരിച്ച് വ്യത്യാസപ്പെടാമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

കൂടാതെ, NIC പ്രാപ്തമാക്കിയ ഡീലര്‍ഷിപ്പുകളില്‍ മാത്രമേ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. കൂടാതെ, എസ്‌യുവിയില്‍ പ്രത്യേക 7.99 ശതമാനം പലിശനിരക്കും വാഗ്ദാനം ചെയ്യുന്നു. ഔദ്യോഗിക വെബ്സൈറ്റ് വഴിയുള്ള ബുക്കിംഗുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസ് ബാധകമായിരിക്കും, അത് ചില്ലറ വില്‍പ്പന സമയത്ത് കൈമാറുകയും ചെയ്യും.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

കിക്സിന്റെ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ വേരിയന്റിന് പരമാവധി ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ 15,000 ക്യാഷ് ബെനിഫിറ്റ്, 70,000 എക്സ്ചേഞ്ച് ബോണസ്, 5,000 ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസ്, 10,000 കോര്‍പ്പറേറ്റ് ബെനിഫിറ്റ് എന്നിവ ഉള്‍പ്പെടുന്നു.

Magnite, Kicks ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി Nissan; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ

കിക്‌സിന്റെ 1.5 ലിറ്റര്‍ പെട്രോള്‍ വേരിയന്റിലെ ഓഫറുകള്‍ 45,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു, അതില്‍ 10,000 രൂപയുടെ ക്യാഷ് ബെനിഫിറ്റും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസായി 5,000 രൂപയും 10,000 രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യവും ഉണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan launched special program for magnite and kicks owners find here more details
Story first published: Wednesday, December 8, 2021, 15:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X