കാര്‍ഗോ, പാസഞ്ചര്‍ വിഭാഗങ്ങളിലേക്ക് പുതിയ സിഎന്‍ജി ത്രീ-വീലറുകള്‍ അവതരിപ്പിച്ച് പിയാജിയോ

പുതിയ HT സീരീസ് ആരംഭിച്ചതോടെ പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (PVPL) തങ്ങളുടെ ആപ്പെ ശ്രേണി ത്രീ-വീലറുകള്‍ വിപുലീകരിച്ചു. പുതിയ ശ്രേണിയില്‍ മൂന്ന് പുതിയ ഉല്‍പ്പന്നങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാര്‍ഗോ, പാസഞ്ചര്‍ വിഭാഗങ്ങളിലേക്ക് പുതിയ സിഎന്‍ജി ത്രീ-വീലറുകള്‍ അവതരിപ്പിച്ച് പിയാജിയോ

യഥാക്രമം കാര്‍ഗോ, പാസഞ്ചര്‍ വിഭാഗത്തെ പരിപാലിക്കുന്ന സിഎന്‍ജി പവര്‍ഡ് ആപ്പെ എക്സ്ട്രാ HT, ആപ്പെ ഓട്ടോ HT, പെട്രോള്‍-പവര്‍ഡ് ആപ്പെ എക്സ്ട്രാ HT എന്നിവയ്‌ക്കൊപ്പം കാര്‍ഗോ വിഭാഗത്തെ മാത്രം പരിപാലിക്കും.

കാര്‍ഗോ, പാസഞ്ചര്‍ വിഭാഗങ്ങളിലേക്ക് പുതിയ സിഎന്‍ജി ത്രീ-വീലറുകള്‍ അവതരിപ്പിച്ച് പിയാജിയോ

ആപ്പെ എക്സ്ട്രാ HT പെട്രോളിന് 2.25 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ആപ്പെ എക്സ്ട്രാ HT സിഎന്‍ജി, ആപ്പെ ഓട്ടോ HT എന്നിവയുടെ വില യഥാക്രമം 2.46 ലക്ഷം മുതല്‍ 2.56 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.

കാര്‍ഗോ, പാസഞ്ചര്‍ വിഭാഗങ്ങളിലേക്ക് പുതിയ സിഎന്‍ജി ത്രീ-വീലറുകള്‍ അവതരിപ്പിച്ച് പിയാജിയോ

പുതിയ 300 സിസി വാട്ടര്‍-കൂള്‍ഡ് പെട്രോള്‍ എഞ്ചിന്‍ ചേര്‍ക്കുന്നതാണ് HT ശ്രേണിയുടെ പ്രത്യേകത. സിഎന്‍ജി മോഡലുകളില്‍ 11.39 bhp കരുത്തും 22.5 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍, പെട്രോള്‍ മാത്രമുള്ള ആപ്പെ എക്സ്ട്രാ HT പതിപ്പില്‍ ഇത് 12 bhp കരുത്തും 24 Nm torque ഉം ആണ് വാഗ്ദാനം ചെയ്യുന്നത്.

കാര്‍ഗോ, പാസഞ്ചര്‍ വിഭാഗങ്ങളിലേക്ക് പുതിയ സിഎന്‍ജി ത്രീ-വീലറുകള്‍ അവതരിപ്പിച്ച് പിയാജിയോ

ഫ്യുവല്‍-ഇഞ്ചക്ട് എഞ്ചിന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത് പിയാജിയോയാണ്, ഇത് സംയോജിത വാട്ടര്‍-കൂളിംഗ് സംവിധാനത്തോടെയാണ് വരുന്നത്. ഏറ്റവും കുറഞ്ഞ NVH അളവ് വാഗ്ദാനം ചെയ്യുന്നു. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

കാര്‍ഗോ, പാസഞ്ചര്‍ വിഭാഗങ്ങളിലേക്ക് പുതിയ സിഎന്‍ജി ത്രീ-വീലറുകള്‍ അവതരിപ്പിച്ച് പിയാജിയോ

ത്രീ-വീലര്‍ കാര്‍ഗോ വിഭാഗത്തില്‍ പെട്രോള്‍ വേരിയന്റ് വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ബ്രാന്‍ഡാണ് പിയാജിയോ. ജമ്മു കശ്മീര്‍ പ്രദേശങ്ങളിലും സിഎന്‍ജി ശൃംഖലയുള്ള വടക്കുകിഴക്കന്‍ മേഖലയിലെ ചില സംസ്ഥാനങ്ങളിലും ആവശ്യകത വര്‍ധിപ്പിച്ചതായി കമ്പനി പറയുന്നു.

കാര്‍ഗോ, പാസഞ്ചര്‍ വിഭാഗങ്ങളിലേക്ക് പുതിയ സിഎന്‍ജി ത്രീ-വീലറുകള്‍ അവതരിപ്പിച്ച് പിയാജിയോ

വരും മാസങ്ങളില്‍ ആപ്പെ ഓട്ടോ HT പെട്രോള്‍ എന്ന പാസഞ്ചര്‍ വേരിയന്റ് അവതരിപ്പിക്കാനാണ് പിയാജിയോ പദ്ധതിയിടുന്നത്. വിവിധ തരം ലോഡ് ആവശ്യകതകള്‍ക്കും ഉപയോഗങ്ങള്‍ക്കുമായി 5.0 അടി, 5.5 അടി, 6.0 അടി ഡെക്ക് നീളമുള്ള ഓപ്ഷനുകളുള്ള 3 വേരിയന്റുകളില്‍ കാര്‍ഗോ ശ്രേണി ലഭ്യമാണ്.

കാര്‍ഗോ, പാസഞ്ചര്‍ വിഭാഗങ്ങളിലേക്ക് പുതിയ സിഎന്‍ജി ത്രീ-വീലറുകള്‍ അവതരിപ്പിച്ച് പിയാജിയോ

''ഒരു ബ്രാന്‍ഡ് ഇതര ഇന്ധന വിഭാഗത്തില്‍ 3 വീലറില്‍ വലിയ ശേഷി എഞ്ചിന്‍ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. ഇതര ഇന്ധന ശ്രേണിയില്‍ ഉയര്‍ന്ന ഊര്‍ജ്ജവും പ്രകടന എഞ്ചിനും ആവശ്യമാണെന്ന് തങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് മനസ്സിലാക്കിയെന്ന് പിയാജിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് EVP കൊമേഴ്സ്യല്‍ വെഹിക്കിള്‍ ബിസിനസ് മേധാവിയുമായ സാജു നായര്‍ പറഞ്ഞു.

കാര്‍ഗോ, പാസഞ്ചര്‍ വിഭാഗങ്ങളിലേക്ക് പുതിയ സിഎന്‍ജി ത്രീ-വീലറുകള്‍ അവതരിപ്പിച്ച് പിയാജിയോ

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായി അടുത്തിടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ കമ്പനി നെറ്റ്‌വര്‍ക്ക് ശ്യംഖല വിപുലീകരിച്ചിരുന്നു. നിലവില്‍, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 725-ലധികം വാഹന ഡീലര്‍ഷിപ്പുകളും 1,100-ലധികം ടച്ച് പോയിന്റുകളും ബ്രാന്‍ഡിനുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #പിയാജിയോ #piaggio
English summary
Piaggio Launched New Petrol And CNG 3-Wheelers In Cargo And Passenger Segments. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X