Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും

നിര്‍മാതാക്കളായ മഹീന്ദ്ര, പുതിയ XUV700 പുറത്തിറക്കിട്ട് ഒരു മാസത്തിലേറെയായെങ്കിലും വില പ്രഖ്യാപനം നടന്നത് കഴിഞ്ഞ ദിവസമാണ്. വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതും, ചര്‍ച്ച ചെയതതുമായ ഒരു മോഡലായിരുന്നു ഇത്.

Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും

വാഹന നിര്‍മാതാവ് ഇപ്പോള്‍ പുതിയ മിഡ്‌സൈസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിലനിര്‍ണ്ണയം ഔദ്യോഗികമായി പുറത്തിറക്കി. ഓഗസ്റ്റില്‍, കമ്പനി പ്രധാനമായും എസ്‌യുവിയുടെ ലോവര്‍, മിഡ്-സ്‌പെക്ക് വേരിയന്റുകളുടെ വിലകള്‍ മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ, അതും മാനുവല്‍ ഓപ്ഷനുകള്‍ മാത്രം.

Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും

ഇപ്പോള്‍ 11.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന മുഴുവന്‍ വില വിവരപട്ടികയും കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉയര്‍ന്ന പതിപ്പിനായി ഉപഭോക്താക്കള്‍ 19.79 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. എന്തായാലും വില നിര്‍ണയം വളരെ ആക്രമണാത്മകമാണെന്ന് വേണം പറയാന്‍.

MX Series
Fuel Type 5-Seater (MT)
MX Petrol ₹11.99 Lakh
Diesel ₹12.49 Lakh
AndrenoX Series
Fuel Type MT AT
AX3

(5-Seater)

Petrol ₹13.99 Lakh ₹15.59 Lakh
Diesel ₹14.59 Lakh** ₹16.19 Lakh
AX5

(5-Seater)

Petrol ₹14.99 Lakh** ₹16.59 Lakh
Diesel ₹15.59 Lakh** ₹17.19 Lakh**
AX7

(7-Seater)

Petrol ₹17.59 Lakh ₹19.19 Lakh
Diesel ₹18.19 Lakh ₹19.79 Lakh
**Also available in 7-Seater at an additional ₹60,000
Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും

വാഹനത്തിനായുള്ള ബുക്കിംഗ് 2021 ഒക്ടോബര്‍ 7 മുതല്‍ ആരംഭിക്കും, ടെസ്റ്റ് ഡ്രൈവുകള്‍ ഒക്ടോബര്‍ 2 മുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ടോക്കണ്‍ തുക പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനിലും അംഗീകൃത മഹീന്ദ്ര ഷോറൂമുകളിലും എസ്‌യുവി ബുക്ക് ചെയ്യാനാകും.

Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും

അതേസമയം ഡെലിവറികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒക്ടോബര്‍ 10 ന് മാത്രമേ കമ്പനി പ്രഖ്യാപിക്കുകയുള്ളു. എന്നാല്‍ വാഹനത്തിനായുള്ള ടെസ്റ്റ് ഡ്രൈവ് ഘട്ടംഘട്ടമായിട്ടാകും നടക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണമാണ് ഉപഭോക്തൃ ടെസ്റ്റ് ഡ്രൈവ് ഘട്ടം ഘട്ടമായി നടക്കുകയെന്നും കമ്പനി അറിയിച്ചു.

Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും

അതിനാല്‍, ഉപഭോക്തൃ ടെസ്റ്റ് ഡ്രൈവുകളുടെ ആദ്യ ഘട്ടം ഒക്ടോബര്‍ 2 ന് ആരംഭിക്കും, രണ്ടാം ഘട്ടം 2021 ഒക്ടോബര്‍ 7 ന് ആരംഭിക്കും. ഷോറൂം ലഭ്യതയെ ആശ്രയിച്ച് ഒക്ടോബര്‍ 10 ന് ബാക്കിയുള്ള നഗരങ്ങളിലും ടെസ്റ്റ് ഡ്രൈവുകള്‍ ആരംഭിക്കും.

Phase 1 - October 2 onwards Phase 2 - October 7 onwards
Delhi NCR Jaipur
Bangalore Surat
Mumbai Patna
Hyderabad Cochin
Chennai Cuttack
Ahmedabad Kanpur
Pune Calicut
Indore Nashik
Lucknow
Coimbatore
Vadodara
Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും

വാഹനം പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അവരുടെ അടുത്തുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെടുകയും അവരുടെ ഡ്രൈവുകള്‍ ബുക്ക് ചെയ്യുകയും വേണം. കൂടാതെ, നിലവിലുള്ള മഹീന്ദ്ര ഉടമകളെ ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കുന്ന XUV700- ന്റെ എക്‌സ്‌ക്ലൂസീവ് പ്രിവ്യൂവിനായി ക്ഷണിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും

എസ്‌യുവി രണ്ട് ട്രിമ്മുകളില്‍ ലഭ്യമാണ് - MX, AX - രണ്ടാമത്തേത് കൂടുതല്‍ പ്രീമിയവും ശക്തവുമാണ്. വേരിയന്റിനനുസരിച്ച് അഞ്ച്, ഏഴ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനുകളിലാണ് ഇത് വില്‍പ്പനയ്ക്ക് എത്തുന്നത്. അഞ്ച് സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ മാത്രമാണ് MX ട്രിം വില്‍ക്കുന്നത്, 60,000 രൂപയുടെ പ്രീമിയത്തിന് ഏഴ് സീറ്റുകളുടെ ഓപ്ഷന്‍ AX ട്രിമ്മിന്റെ തെരഞ്ഞെടുത്ത വേരിയന്റുകളും ലഭ്യമാകും.

Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും

മഹീന്ദ്ര XUV700 അതിന്റെ എഞ്ചിന്‍ ഓപ്ഷനുകള്‍ പുതുതലമുറ ഥാറില്‍ നിന്ന് കടമെടുക്കും. XUV700- ന്റെ വലിയ അനുപാതത്തെ പിന്തുണയ്ക്കാന്‍ കൂടുതല്‍ ശക്തി നല്‍കാന്‍ എഞ്ചിനുകള്‍ ട്യൂണ്‍ ചെയ്യപ്പെടും എന്നതാണ് വ്യത്യാസം.

Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും

2.2 ലിറ്റര്‍, നാല് സിലിണ്ടര്‍ mHawk ഡീസല്‍ മോട്ടോര്‍ XUV700 ല്‍ 185 bhp കരുത്ത് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ, 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ 190 bhp കരുത്തും നല്‍കും. രണ്ട് എഞ്ചിനുകളുടെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റും ഉള്‍പ്പെടും.

Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും

XUV700 അതിന്റെ മുന്‍ഗാമിയുടെ അടിസ്ഥാന സിലൗറ്റ് മുന്നോട്ട് കൊണ്ടുപോകുമെങ്കിലും, ഇതിന് തികച്ചും പുതിയ ഐഡന്റിറ്റി നല്‍കുന്ന വിവിധ അപ്ഡേറ്റുകള്‍ ലഭിക്കുന്നുവെന്ന് കാണാന്‍ സാധിക്കും. ചില പ്രധാന മാറ്റങ്ങളില്‍ പുതിയ C ആകൃതിയിലുള്ള ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്‍, പുനര്‍നിര്‍മ്മിച്ച ബോണറ്റ്, ഷോള്‍ഡര്‍ ലൈന്‍, പുതുക്കിയ ഗ്രില്‍ എന്നിവ ഉള്‍പ്പെടുന്നു.

Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും

പുതിയ അപ്ഡേറ്റുകളില്‍ പുതിയ അലോയ് വീല്‍ ഡിസൈന്‍, ടെയില്‍ ലൈറ്റുകള്‍, ബമ്പറുകള്‍, ടെയില്‍ ഗേറ്റ് എന്നിവ ഉള്‍പ്പെടുന്നു. XUV700 ല്‍ ഡോര്‍ ഹാന്‍ഡിലുകള്‍ക്കായി ഫ്‌ലഷ്-മൗണ്ടഡ് ലിവറുകള്‍ ഉണ്ടാകും, അത് എസ്‌യുവിയുടെ സ്പോര്‍ട്ടി പ്രൊഫൈലിനെ മികച്ചതാക്കുന്നു. അളവുകളെക്കുറിച്ച് പറയുമ്പോള്‍, XUV700 അതിന്റെ മുന്‍ഗാമിയേക്കാള്‍ വലുതായിരിക്കും.

Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും

ഇത് വീതിയേറിയതും നീളമുള്ള വീല്‍ബേസുമായി വിപണിയില്‍ എത്തും. ചേസിസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ഈ മെച്ചപ്പെടുത്തലുകള്‍ സാധ്യമാക്കിയത്. പുതുക്കിയ ചേസിസും കട്ടിയുള്ളതായിരിക്കും. മെച്ചപ്പെട്ട നിയന്ത്രണം, മെച്ചപ്പെട്ട പ്രതികരണം, മികച്ച റൈഡ് അനുഭവം, വൈബ്രേഷനുകള്‍ കുറയ്ക്കല്‍ തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ ഇത് നല്‍കും.

Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും

വിപണിയില്‍ ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍ പ്ലസ്, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി, ഈ വില ശ്രേണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നിവയ്‌ക്കെതിരെയും ഇത് മത്സരിക്കും.

Most Read Articles

Malayalam
English summary
Planning to buy the mahindra xuv700 find here when test drives will be available in your city
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X