പുതുമകളോടെ Macan രാജ്യത്ത് അവതരിപ്പിച്ച് Porsche; വില 83.21 ലക്ഷം രൂപ

മകാന്‍ ലക്ഷ്വറി എസ്‌യുവിയുടെ എറ്റവും പുതിയ പതിപ്പ് രാജ്യത്ത് അവതരിപ്പിച്ച് നിര്‍മാതാക്കളായ പോര്‍ഷ. മകാന്‍, മകാന്‍ S, മകാന്‍ GTS എന്നീ മൂന്ന് വകഭേദങ്ങളില്‍ പുതിയ പതിപ്പ് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

പുതുമകളോടെ Macan രാജ്യത്ത് അവതരിപ്പിച്ച് Porsche; വില 83.21 ലക്ഷം രൂപ

83.21 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. 14 കളര്‍ ഓപ്ഷനിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചുവെന്നും, 2022 ജനുവരി മുതല്‍ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

പുതുമകളോടെ Macan രാജ്യത്ത് അവതരിപ്പിച്ച് Porsche; വില 83.21 ലക്ഷം രൂപ

പുതിയ മകാന് പുറമെ, പോര്‍ഷ ഓള്‍-ഇലക്ട്രിക് ടെയ്കാനും രാജ്യത്ത് അവതരിപ്പിച്ചു. പുതുക്കിയ മകാന് കോസ്മെറ്റിക് അപ്ഗ്രേഡുകളും അധിക ഫീച്ചറുകളോട് കൂടിയ ഇന്റീരിയര്‍ ഡിസൈനും ലഭിക്കുന്നു.

പുതുമകളോടെ Macan രാജ്യത്ത് അവതരിപ്പിച്ച് Porsche; വില 83.21 ലക്ഷം രൂപ

രൂപകല്‍പ്പന അനുസരിച്ച്, വാഹനത്തിന് വിശാലമായ എയര്‍ ഇന്‍ടേക്കുകളും പുതിയ ഫ്രണ്ട് സ്പോയിലറും ഉള്ള അല്‍പ്പം പരിഷ്‌ക്കരിച്ച ഫ്രണ്ട് ആപ്രോണ്‍ ലഭിക്കുന്നു. വശത്തേക്ക് നീങ്ങുമ്പോള്‍, അലോയ് വീലുകള്‍ ഏഴ് വ്യത്യസ്ത ഡിസൈനുകളില്‍ ലഭിക്കും.

പുതുമകളോടെ Macan രാജ്യത്ത് അവതരിപ്പിച്ച് Porsche; വില 83.21 ലക്ഷം രൂപ

മകാന്‍ GTS 21ഇഞ്ച് അലോയ് വീലുകളിലാണ് വിപണിയില്‍ എത്തുന്നത്. മറ്റ് ട്രിമ്മുകളില്‍ ചെറിയ 19, 20 ഇഞ്ച് അലോയ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു. സ്‌റ്റൈലിഷും സ്പോര്‍ട്ടി ലുക്കും മുകളിലേക്ക് നീട്ടിയിരിക്കുന്ന കറുത്ത ഡിഫ്യൂസര്‍ പിന്‍ഭാഗത്ത് ലഭിക്കുന്നുണ്ട്.

പുതുമകളോടെ Macan രാജ്യത്ത് അവതരിപ്പിച്ച് Porsche; വില 83.21 ലക്ഷം രൂപ

ക്വാഡ് എക്സ്ഹോസ്റ്റ് ടിപ്പുകളെ പൂരകമാക്കുന്നത് ബൂട്ടിലുടനീളം പ്രവര്‍ത്തിക്കുന്ന സിഗ്നേച്ചര്‍ ഹോറിസോണ്ടല്‍ സ്‌ട്രൈപ്പ് ലഭിക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് പിന്നിലെ മറ്റൊരു ആകര്‍ഷണം.

പുതുമകളോടെ Macan രാജ്യത്ത് അവതരിപ്പിച്ച് Porsche; വില 83.21 ലക്ഷം രൂപ

ക്യാബിനിനുള്ളില്‍, മകാന് ഡാഷ്ബോര്‍ഡിന്റെ മുകളില്‍ സിഗ്‌നേച്ചര്‍ അനലോഗ് ക്ലോക്ക് ലഭിക്കുന്നു, അതേസമയം ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഡയലുകള്‍ക്ക് പരിഷ്‌ക്കരിച്ച ലേഔട്ട് ലഭിക്കും.

പുതുമകളോടെ Macan രാജ്യത്ത് അവതരിപ്പിച്ച് Porsche; വില 83.21 ലക്ഷം രൂപ

ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, 10.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എയര്‍ സസ്‌പെന്‍ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ആക്റ്റീവ് പാര്‍ക്കിംഗ് സപ്പോര്‍ട്ട് ഉള്ള പാര്‍ക്ക് അസിസ്റ്റ് എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍.

പുതുമകളോടെ Macan രാജ്യത്ത് അവതരിപ്പിച്ച് Porsche; വില 83.21 ലക്ഷം രൂപ

രണ്ട് പെട്രോള്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് മകാന്‍ പ്രവര്‍ത്തിക്കുന്നത്. 261 bhp കരുത്തും 400 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ് സ്റ്റാന്‍ഡേര്‍ഡ് മകാന് കരുത്ത് നല്‍കുന്നത്.

പുതുമകളോടെ Macan രാജ്യത്ത് അവതരിപ്പിച്ച് Porsche; വില 83.21 ലക്ഷം രൂപ

മുകളിലേക്ക് പോകുമ്പോള്‍, മകാന്‍ S-ന് 2.9-ലിറ്റര്‍ ട്വിന്‍-ടര്‍ബോ V6 ശക്തമായ 375 bhp കരുത്തും 520 Nm torque ഉം പുറപ്പെടുവിക്കുമ്പോള്‍ ടോപ്പ്-സ്‌പെക്ക് മകാന്‍ GTS പതിപ്പ് 434 bhp കരുത്തും 550 Nm torque ഉം നല്‍കുന്നു. ഏഴ് സ്പീഡ് DCT യൂണിറ്റാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

പുതുമകളോടെ Macan രാജ്യത്ത് അവതരിപ്പിച്ച് Porsche; വില 83.21 ലക്ഷം രൂപ

അടിസ്ഥാന പതിപ്പ് വെറും 6.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സഹായിക്കും. 232 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 2.9 ലിറ്റര്‍ V6 എഞ്ചിന്‍ ഉപയോഗിക്കുന്ന മകാന്‍ GTS ശ്രേണിയുടെ പരമാവധി വേഗത മണിക്കൂറില്‍ 272 കിലോമീറ്ററാണ്.

പുതുമകളോടെ Macan രാജ്യത്ത് അവതരിപ്പിച്ച് Porsche; വില 83.21 ലക്ഷം രൂപ

2.9 ലിറ്റര്‍ V6 എഞ്ചിന്‍ തന്നെയാണ് മിഡില്‍-സ്‌പെക്ക് മകാന്‍ S-ലും ഉപയോഗിക്കുന്നത്, ഈ പതിപ്പ് വെറും 4.6 സെക്കന്‍ഡിനുള്ളില്‍ കാര്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche launched 2021 macan in india find here price features and other details
Story first published: Friday, November 12, 2021, 14:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X