Just In
- 37 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
'പിസി ജോര്‍ജിന് യോഗിയുടെ ഭാഷ; ഷാള്‍ സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് നിരാഹാരം അവസാനിപ്പിക്കല്‍'
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 പനാമേര ഇന്ത്യയിൽ പുറത്തിറക്കി പോർഷ; വില 1.45 കോടി രൂപ
പോർഷ, 2021 പനാമേര 1.45 കോടി രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ശ്രേണിയിൽ പനാമേര, പനാമേര GTS, പനാമേര ടർബോ S, പനാമേര ടർബോ S e-ഹൈബ്രിഡ് എന്നിങ്ങനെ നാല് മോഡലുകൾ ഉൾപ്പെടുന്നു.

സ്റ്റാൻഡേർഡ് പനാമേരയ്ക്ക് 1.45 കോടി രൂപ മുത്ൽ പനാമേര ടർബോ S e-ഹൈബ്രിഡിന് 2.43 കോടി രൂപ വരെയാണ് ശ്രേണിയുടെ വില. മിഡ്-സ്പെക്ക് പനാമേര GTS, പനാമേര ടർബോ S ട്രിം എന്നിവയ്ക്ക് യഥാക്രമം 1.86 കോടി, 2.12 കോടി രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്നു.

പുതിയ 2021 പോർഷ പനാമേര ശ്രേണിക്ക് പരിചിതമായ 2.9 ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് പവർ നൽകുന്നത്, ഇത് 325 bhp കരുത്തും 450 Nm torque ഉം പുറപ്പെടുവിക്കുന്നു.

ടോപ്പ്-സ്പെക്ക് പനാമേര GTS മോഡലിന് V8 എഞ്ചിൻ ലഭിക്കുന്നു, ഇത് 473 bhp കരുത്തും 620 Nm torque ഉം വികസിപ്പിക്കുന്നു.

പോർഷെ ടർബോ S e-ഹൈബ്രിഡാണ് പോർഷ പനാമേര ശ്രേണിയുടെ ഏറ്റവും മുകളിൽ ഇരിക്കുന്നത്, ഏറ്റവും ശക്തമായ ഈ കാറിലെ V8 ബൈടർബോ എഞ്ചിൻ ഒരു ഇലക്ട്രിക് മോട്ടോറുമായി ചേർന്ന് 552 bhp കരുത്തും, 750 Nm torque ഉം പുറപ്പെടുവിക്കുന്നു.

പുതിയ 17.9 കിലോവാട്ട് ബാറ്ററിയിൽ നിന്നാണ് ഇലക്ട്രിക് മോട്ടോർ പവർ ചെയ്യുന്നത്, ഇത് സമർപ്പിത പൂർണ്ണ-ഇലക്ട്രിക് മോഡിൽ വാഹനത്തിന് 59 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുന്നു. ട്രാൻസ്മിഷൻ ഓപ്ഷനിൽ എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് യൂണിറ്റ് ഉൾപ്പെടുന്നു.

രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എല്ലാ സന്ദർശകർക്കും പുതിയ പനാമേര അവതരിപ്പിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണ് എന്ന് പോർഷ ഇന്ത്യയുടെ അടുത്തിടെ നിയമിക്കപ്പെട്ട ബ്രാൻഡ് ഹെഡ് മനോലിറ്റോ വുജിസിക് പറയുന്നു.

മികച്ച പ്രകടനം, മെച്ചപ്പെട്ട സുഖസൗകര്യവും ചേസിസ് മാനേജ്മെന്റും ഷാർപ്പ് & സ്പോർട്ടിയർ വിഷ്വൽ രൂപവുമുള്ള പുതിയ പനാമേര ഒരു യഥാർത്ഥ ഫോർ ഡോർ സ്പോർട്ട് & ലക്ഷ്വറി സലൂണാണ്.

2009 -ൽ അവതരിപ്പിച്ചതിനുശേഷം ഇത് ബ്രാൻഡിന്റെ ആഗോള വിജയത്തിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്, മാത്രമല്ല ഇപ്പോൾ പുതിയ ശ്രേണിയിൽ കൂടുതൽ, പവർ, കംഫർട്ട് എന്നിവയുടെ സംയോജനവും വാഗ്ദാനം ചെയ്യുന്നു.

വരാനിരിക്കുന്ന തങ്ങളുടെ മോഡൽ ശ്രേണിയിൽ കൂടുതൽ കൂട്ടിച്ചേർക്കലുകളോടെ 2021 -ൽ പനാമേര കമ്പനിയുടെ വളർച്ചയുടെ വേഗത വർധിപ്പിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.