ശ്രേണിയിൽ ഏറ്റവും കരുത്തുറ്റ കയീൻ ടർബോ GT അവതരിപ്പിച്ച് പോർഷ

തങ്ങളുടെ ICE എസ്‌യുവികളുടെ നിരയിൽ ഏറ്റവും ശക്തമായ പുതിയ കയീൻ ടർബോ GT പോർഷ പുറത്തിറക്കി. നാല് സീറ്റുള്ള കൂപ്പെ കോൺഫിഗറേഷനിൽ മാത്രമേ ഇത് ലഭ്യമാവൂ, ജർമ്മൻ ബ്രാൻഡ് നിർമ്മിച്ച ഏറ്റവും വേഗതയേറിയ എസ്‌യുവിയാണ് പുതിയ കയീൻ ടർബോ GT.

ശ്രേണിയിൽ ഏറ്റവും കരുത്തുറ്റ കയീൻ ടർബോ GT അവതരിപ്പിച്ച് പോർഷ

2021 പോർഷ കയീൻ ടർബോ GT കയീൻ കൂപ്പെ ടർബോ അടിസ്ഥാനമാക്കിയുള്ളതാണ്. കയീന്റെ ശ്രേണിയുടെ ഏറ്റവും മുകളിൽ സ്ഥാപിച്ചിരിക്കുന്ന ടർബോ GT -ക്ക് 4.0 ലിറ്റർ ബൈ-ടർബോ V8 എഞ്ചിനാണ് നൽകിയിരിക്കുന്നത്.

ശ്രേണിയിൽ ഏറ്റവും കരുത്തുറ്റ കയീൻ ടർബോ GT അവതരിപ്പിച്ച് പോർഷ

എഞ്ചിന് 631 bhp കരുത്തും 849 Nm torque ഉം സൃഷ്ടിക്കാൻ കഴിയും, 550 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന കയീൻ ടർബോയേ ഇത് പിന്നിലാക്കുന്നു.

ശ്രേണിയിൽ ഏറ്റവും കരുത്തുറ്റ കയീൻ ടർബോ GT അവതരിപ്പിച്ച് പോർഷ

എട്ട് സ്പീഡ് ടിപ്‌ട്രോണിക് S ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇണങ്ങിയ കരുത്തുറ്റ V8 എഞ്ചിൻ, പോർഷ കയീൻ ടർബോ GT -യെ 100 ​​കിലോമീറ്റർ വേഗത 3.3 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ സഹായിക്കുന്നു.

ശ്രേണിയിൽ ഏറ്റവും കരുത്തുറ്റ കയീൻ ടർബോ GT അവതരിപ്പിച്ച് പോർഷ

മണിക്കൂറിൽ 300 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗത. കയീൻ ടർബോ കൂപ്പെയുമായി താരതമ്യപ്പെടുത്തുമ്പോൾ, 0-100 കിലോമീറ്റർ വേഗത 0.6 സെക്കൻഡ് കുറഞ്ഞ സമയത്തിൽ മറികടക്കുന്നതിനൊപ്പം 14 കിലോമീറ്റർ ഉയർന്ന ടോപ്പ് സ്പീഡും നൽകുന്നു.

ശ്രേണിയിൽ ഏറ്റവും കരുത്തുറ്റ കയീൻ ടർബോ GT അവതരിപ്പിച്ച് പോർഷ

എസ്‌യുവി അടുത്തിടെ നർബർബർഗിംഗ് നോർഡ്‌സ്‌ക്ലൈഫ് ട്രാക്കിൽ പുതിയ എസ്‌യുവി ലാപ് ടൈം റെക്കോർഡും സ്ഥാപിച്ചു. നർബർഗിംഗിന്റെ 12.94 മൈൽ കോൺഫിഗറേഷനെ 7 മിനിറ്റ് 38.925 സെക്കൻഡിനുള്ളിൽ എസ്‌യുവി പൂർത്തിയാക്കി, 7 മിനിറ്റ് 42. 253 സെക്കൻഡുമായി ഔഡി RS Q8 ആണ് മുമ്പത്തെ റെക്കോർഡ് കരസ്ഥമാക്കിയിരുന്നത്.

ശ്രേണിയിൽ ഏറ്റവും കരുത്തുറ്റ കയീൻ ടർബോ GT അവതരിപ്പിച്ച് പോർഷ

എല്ലാ സാങ്കേതിക ശേഷിയും ഉണ്ടായിരുന്നിട്ടും, കയീൻ ടർബോ GT അതിന്റെ ശ്രേണിയിലെ മറ്റ് അംഗങ്ങളിൽ നിന്ന് സ്റ്റൈലിന്റെ കാര്യത്തിലും വേറിട്ടുനിൽക്കും.

ശ്രേണിയിൽ ഏറ്റവും കരുത്തുറ്റ കയീൻ ടർബോ GT അവതരിപ്പിച്ച് പോർഷ

സ്‌പോയ്‌ലറും വലിയ സൈഡ് എയർ ഇന്റേക്കുകളുമുള്ള ഫ്രണ്ട് ബമ്പർ, കാർബൺ റൂഫ്, ബ്ലാക്ക് വീൽ ആർച്ച് ഫ്ലേയറുകൾ, നിയോഡീമിയം നിറത്തിലുള്ള GT ഡിസൈൻ വീലുകൾ, റിയർ സ്‌പോയ്‌ലറിനൊപ്പം സ്ഥാപിച്ചിരിക്കുന്ന കാർബൺ സൈപ്പുകൾ, റിയർ കാർബൺ ഡിഫ്യൂസർ, 25 mm വീതിയുള്ള എക്സ്റ്റെൻഡബിൾ റിയർ ഡിഫ്ലെക്റ്റർ ലിപ് എന്നിവ ഉപയോഗിച്ച് അതിന്റെ സ്‌പോർടി നിലപാട് ശക്തിപ്പെടുത്തുന്നു.

ശ്രേണിയിൽ ഏറ്റവും കരുത്തുറ്റ കയീൻ ടർബോ GT അവതരിപ്പിച്ച് പോർഷ

അകത്ത്, പുതിയ കയീൻ ടർബോ GT -ക്ക് അൽകന്റാരയുടെ കൂടുതൽ വിപുലമായ ഉപയോഗം ലഭിക്കുന്നു, അതുപോലെ തന്നെ മുൻ‌ഭാഗത്തെയും പിൻഭാഗത്തെയും സീറ്റുകളുടെ നടുഭാഗം സുഷിരങ്ങളുള്ള അൽകന്റാര അപ്ഹോൾസ്റ്ററിയിൽ ഒരുക്കിയിരിക്കുന്നു, ഇത് കയീൻ ടർബോ GT -ക്ക് മാത്രമായുള്ളതാണ്.

ശ്രേണിയിൽ ഏറ്റവും കരുത്തുറ്റ കയീൻ ടർബോ GT അവതരിപ്പിച്ച് പോർഷ

നിയോഡീമിയം അല്ലെങ്കിൽ ആർട്ടിക് ഗ്രേയിലെ കോൺട്രാസ്റ്റ് ഘടകങ്ങളും ഇതിലുണ്ട്. ഫ്രണ്ട് സ്‌പോർട്‌സ് സീറ്റുകൾക്ക് എട്ട് തരത്തിലുള്ള ഇലക്ട്രിക്കൽ അഡ്ജസ്റ്റ്‌മെന്റും ഹെഡ്‌റെസ്റ്റുകളിൽ 'ടർബോ GT' എന്ന ലെറ്ററിംഗും മൾട്ടിഫംഗ്ഷൻ സ്‌പോർട്‌സ് സ്റ്റിയറിംഗ് വീലിന് സെൻട്രൽ യെല്ലോ മാർക്കിംഗും പുതിയ ഇന്റർഫേസുള്ള PCM (പോർഷ കമ്മ്യൂണിക്കേഷൻ മാനേജ്‌മെന്റ്) ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Unveiled Most Powerful Turbo GT Version Of Cayenne SUV. Read in Malayalam.
Story first published: Thursday, July 1, 2021, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X