Just In
- 53 min ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 1 hr ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 1 hr ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 2 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Lifestyle ശരീരഭാരം കുറയും, ഹൃദയാരോഗ്യം മെച്ചപ്പെടും; ദിനവും വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
- Movies 'സുധിച്ചേട്ടന്റെ മൃതദേഹത്തിൽ നിന്നും കൂർക്കം വലി കേട്ടു, കല്യാണം കഴിക്കരുതെന്ന് പറഞ്ഞു, അപകടം സ്വപ്നം കണ്ടു'
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
റെഡ് ബുൾ X-ആൽപ്സ് 2021 -ൽ സപ്പോർട്ട് വാഹനങ്ങളാവാനൊരുങ്ങി ലാൻഡ് റോവർ ഡിഫെൻഡർ 110
ലോകത്തിലെ ഏറ്റവും പ്രയാസമേറിയ സാഹസിക മൽസരമായ റെഡ് ബുൾ X-ആൽപ്സ് 2021 -ൽ ഡിഫെൻഡർ 110 -ന്റെ ഒരു കൂട്ടം കാറുകൾ സപ്പോർട്ട് വാഹനങ്ങളായി ലാൻഡ് റോവർ നൽകും.
ഡിഫെൻഡർ 110 മോഡലുകൾ അത്ലറ്റുകളെയും മെഡിക്കൽ ക്രൂവിനെയും സപ്പോർട്ട് സ്റ്റാഫുകളെയും ചലഞ്ചിലുടനീളം എത്തിക്കാൻ ഉപയോഗിക്കും. 1,238 കിലോമീറ്റർ പർവതപ്രദേശത്താണ് റേസ് ഒരുക്കിയിരിക്കുന്നത്.
20 -ാം തീയതി മുതൽ ആരംഭിക്കുന്ന 12 ദിവസത്തെ പരിപാടിയിൽ അത്ലറ്റുകൾക്കും ക്രൂ അംഗങ്ങൾക്കും ആവശ്യമായ സുപ്രധാന സാധനങ്ങളും ഉപകരണങ്ങളും വാഹനങ്ങളിൽ ലോഡുചെയ്യും.
പരമാവധി 900 കിലോഗ്രാം വരെ പേലോഡും 168 കിലോഗ്രാം ഡൈനാമിക് റൂഫ് ലോഡും 300 കിലോ സ്റ്റാറ്റിക് ലോഡുമായി ഓരോ വാഹനവും പൂർണ്ണമായി ലോഡുചെയ്യാം.
ലോകത്തെ ആദ്യത്തെ കോൺഫിഗർ ചെയ്യാവുന്ന ടെറൈൻ റെസ്‌പോൺസ് ഉൾപ്പെടെയുള്ള ഡിഫെൻഡർ വാഹനങ്ങളുടെ ടെറൈൻ റെസ്‌പോൺസ് 2 സാങ്കേതികവിദ്യ, ഡ്രൈവർമാർക്ക് തങ്ങളുടെ സപ്പോർട്ട് വാഹനങ്ങൾ അവരുടെ ഡ്രൈവിംഗ് മുൻഗണനകൾക്ക് അനുസൃതമായും വ്യവസ്ഥകൾ അനുസരിച്ചും ക്രമീകരിക്കാൻ സാധിക്കും.
4x4 ഓൾ-ടെറൈൻ ലാൻഡ് റോവർ ഡിഫെൻഡർ 110 വാഹനങ്ങൾക്ക് ഇഷ്ടാനുസൃതമായി വികസിപ്പിച്ച ഓട്ടോഹോം റൂഫ് ടെന്റുകൾ ഘടിപ്പിക്കും, ഇതിൽ അത്ലറ്റുകൾക്കും ക്രൂ അംഗങ്ങൾക്കും വിശ്രമിക്കാനും മത്സരങ്ങൾക്കിടയിലോ ശേഷമോ റെസ്റ്റ് ചെയ്യാനും സുഖമായി ഉറങ്ങാനും കഴിയും.
ലാൻഡ് റോവർ എൻഡ്യുറൻസ് അഡ്വഞ്ചറിന്റെ പര്യായമാണ്, റെഡ് ബുൾ X-ആൽപ്സ് ചലഞ്ചിൽ ഡിഫെൻഡർ ഒരു പ്രധാന പങ്ക് വഹിക്കും, ഇത് മത്സരാർഥികളെയും റേസ് സംഘാടകരെയും പിന്തുണയ്ക്കുന്നു എന്ന് റേസ് സംഘാടകനായ അൾറിക് ഗ്രിൽ പറഞ്ഞു.
മറ്റ് ആക്‌സസറികളായ പോർട്ടബിൾ റിൻസ് സിസ്റ്റം, എക്സ്റ്റീരിയർ സൈഡ്-മൗണ്ടഡ് ഗിയർ കാരിയറുകളും ഇന്റഗ്രേറ്റഡ് എയർ കംപ്രസ്സറുകളും ഇന്റഗ്രേറ്റഡ് 4G വൈ-ഫൈ കണക്റ്റിവിറ്റിയും മത്സരാർത്ഥികൾക്ക് സുഖപ്രദമായ യാത്ര നൽകാനും ഓരോ ദിവസത്തിന്റെയും അവസാനം റിക്കവർ ചെയ്യാനും സഹായിക്കും.
ഡിഫെൻഡറിന്റെ തടയാൻ കഴിയാത്ത കഴിവും പ്രായോഗിക കാബിനും പങ്കെടുക്കുന്നവർക്ക് വരാനിരിക്കുന്ന മഴ അല്ലെങ്കിൽ വെയിലിൽ ആശ്രയിക്കാൻ കഴിയുന്ന ഒന്നാണ് എന്ന് ഗ്രിൽ കൂട്ടിച്ചേർത്തു.
ഓസ്ട്രിയ, ജർമ്മനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ് എന്നീ അഞ്ച് രാജ്യങ്ങളിലായി 12 ദിവസങ്ങളിലായി 32 പങ്കാളികൾക്കായി ഹൈക്കിംഗ്, അൾട്രാ-റണ്ണിംഗ്, മൗണ്ടനീറിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങിയ പരിപാടികൾ റെഡ് ബുൾ X-ആൽപ്സ് 2021 മത്സരം സംയോജിപ്പിക്കുന്നു.
അതേസമയം, ലാൻഡ് റോവർ ഡിഫെൻഡർ 110 -ന്റെ ഒരു കൂട്ടം മത്സരാർഥികളെ പിന്തുണയ്ക്കും. 2021 വേൾഡ് കാർ ഡിസൈൻ ഓഫ് ദി ഇയർ കിരീടം ഉൾപ്പെടെ 58 -ലധികം അന്താരാഷ്ട്ര അവാർഡുകൾ ഈ വാഹനം നേടിയിട്ടുണ്ട്.