Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ Renault നിന്നും ഈ വര്‍ഷം വിപണിയില്‍ എത്തി രാജ്യത്ത് വലിയ മുന്നേറ്റം നടത്തുന്ന മോഡലുകളില്‍ ഒന്നാണ് Kiger. നാള്‍ക്കുനാള്‍ വാഹനത്തിന്റെ ജനപ്രീതി ഏറുന്നുവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

ഇന്ത്യന്‍ വിപണിയിലെ വിജയകരമായ അരങ്ങേറ്റത്തിന് ശേഷം, Kiger-നെ ഇപ്പോള്‍ ഇന്തോനേഷ്യന്‍ വിപണിയിലും എത്തിച്ചിരിക്കുകയാണ് Renault. ഇന്തോനേഷ്യ വിപണിയില്‍ 220 മില്യണ്‍ ഇന്തോനേഷ്യന്‍ റുപിയയില്‍ നിന്നാണ് വില ആരംഭിക്കുന്നത്.

Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

അതായത് ഏകദേശം 11.28 ലക്ഷം രൂപ. ഇന്ത്യ-സ്‌പെക്ക് മോഡല്‍ പോലെ, തെരഞ്ഞെടുക്കാന്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് മോഡല്‍ ഇന്തോനേഷ്യയിലും വില്‍പ്പനയ്ക്ക് എത്തുന്നത്.

Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

72 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് മോട്ടോറും 100 bhp പരമാവധി കരുത്തും 152 Nm പരമാവധി ടോര്‍ക്കും ഉള്ള കൂടുതല്‍ കരുത്തുള്ള 1.0 എല്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോറുമാണ് വാഹനത്തിന്റെ കരുത്ത്.

Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റിനൊപ്പം ഒരു എഎംടി ഗിയര്‍ബോക്‌സ് നല്‍കുമ്പോള്‍, ടര്‍ബോചാര്‍ജ്ഡ് യൂണിറ്റിനൊപ്പം സിവിടി ഗിയര്‍ബോക്‌സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

ഡിസൈനെക്കുറിച്ച് പറയുമ്പോള്‍, ഇന്തോനേഷ്യന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന മോഡലിന് സമാനമാണെന്ന് വേണം പറയാന്‍. ഡിസൈന്‍ മാറ്റമൊന്നും കമ്പനി വരുത്തിയിട്ടില്ല. ഉയര്‍ന്ന സെറ്റ് ബോണറ്റ്, ലംബമായി വിഭജിച്ച പ്യുവര്‍ വിഷന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡ്യുവല്‍-ടോണ്‍ ബമ്പര്‍ എന്നിവ ഉപയോഗിച്ച് ഇതിന് ഇപ്പോഴും മികച്ച മുന്‍വശം തന്നെയാണ് ലഭിക്കുന്നത്.

Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

വശങ്ങളിലെ പ്രൊഫൈലും മാറ്റമില്ലാതെ തുടരുന്നു. പിന്‍ഭാഗത്തിന്റെ കാര്യവും അങ്ങനെതന്നെയെന്ന് വേണം പറയാന്‍. 16 ഇഞ്ച് അലോയ് വീലുകളാണ് Kiger ന് ലഭിക്കുന്നത്. അതില്‍ ഡയമണ്ട് കട്ട് ഫിനിഷ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മുന്‍വശത്തെ മാക്‌ഫെര്‍സണ്‍ സ്‌ട്രോണ്ടുകളാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. പിന്‍വശത്ത് കോയില്‍ സ്പ്രിംഗുള്ള ഒരു ടോര്‍ഷന്‍ ബീം ലഭിക്കുന്നു.

Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

അകത്തേക്ക് വന്നാല്‍, ഇന്തോനേഷ്യ-സ്‌പെക്ക് Kiger-ലെ ഫീച്ചര്‍ ലിസ്റ്റ് ഇന്ത്യ-സ്‌പെക്ക് മോഡലിന് സമാനമെന്ന് വേണം പറയാന്‍. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ, കോക്ക്പിറ്റിനുള്ള 7 ഇഞ്ച് ടിഎഫ്ടി, PM 2.5 എയര്‍ ഫില്‍റ്റര്‍, 6 സ്പീക്കര്‍ അകമിസ് സൗണ്ട് സിസ്റ്റം, റിയര്‍ എസി വെന്റുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

സുരക്ഷ സവിശേഷതകളില്‍ ഇബിഡി, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് എന്നിവയും ഉള്‍പ്പെടുന്നു. എനര്‍ജി ബ്ലൂ, എലഗന്റ് ഗ്രേ, ഗ്ലാമര്‍ സില്‍വര്‍, സ്പിരിറ്റ് റെഡ്, ബ്രൈറ്റ് വൈറ്റ് എന്നിങ്ങനെ 5 കളര്‍ ഓപ്ഷനുകളോടെയാണ് ഇന്തോനേഷ്യന്‍ വിപണിയില്‍ വാഹനം ലഭിക്കുന്നത്.

Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

ഈ കളര്‍ ഓപ്ഷനുകള്‍ക്ക് വ്യത്യസ്തമായ ബ്ലാക്ക് റൂഫും ലഭിക്കുമെന്നും Renault വ്യക്തമാക്കി. അളവുകളുടെ കാര്യത്തിലും വാഹനം മാറ്റമില്ലാതെ തുടരുന്നു. 4 മീറ്ററില്‍ താഴെ നീളമുള്ള ഇത് 405 ലിറ്റര്‍ ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു. രണ്ടാം നിര സീറ്റുകള്‍ മടക്കി 879 ലിറ്ററായി ബൂട്ട് സ്‌പെയ്‌സ് ഉയര്‍ത്താനും സാധിക്കും.

Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വലിയ മത്സരം നടക്കുന്ന ശ്രേണിയിലേക്കാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ എതിരാളികളെയെല്ലാം അമ്പരപ്പിക്കുന്ന വിലയില്‍ എത്തിയതോടെ വാഹനം വിപണിയില്‍ ഹിറ്റായി എന്ന് വേണം പറയാന്‍.

Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് Kiger-നായുള്ള കാത്തിരിപ്പ് കാലയളവ് ഏകദേശം 16 ആഴ്ചകളോളമാണ്. ഇത് തന്നെ വാഹനത്തിന് വിപണിയില്‍ ലഭിക്കുന്ന ജനപ്രീതിയെ എടുത്തുകാണിക്കുന്നുവെന്ന് വേണം പറയാന്‍.

Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

ആവശ്യക്കാര്‍ കൂടിയതിന്റെ ഫലമായും, കാത്തിരിപ്പ് കാലയളവ് കൂടിയതിന്റെയും ഫലമായി Kiger-ന് പുതിയൊരു വേരിയന്റ് അടുത്തിടെ കമ്പനി സമ്മാനിച്ചിരുന്നു. RXT (O) എന്ന വേരിയന്റിനെ 7.37 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

Renault-യുടെ എംപിവി മോഡലായ Triber-ന് അടിസ്ഥാനമിടുന്ന CMF-A+ പ്ലാറ്റ്ഫോമാണ് Kiger-നും ഒരുങ്ങുന്നതെന്നതാണ് മറ്റൊരു സവിശേഷത. ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് Nissan Magnite ഒരുങ്ങുന്നത്.

Kiger-ന് ജനപ്രീതി ഉയരുന്നു; ഇന്തോനേഷ്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിച്ച് Renault

സ്റ്റാന്‍ഡേര്‍ഡ്, ഇക്കോ, സ്‌പോര്‍ട്‌സ് തുടങ്ങിയ ഏതാനും ഡ്രൈവിംഗ് മോഡുകളും വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. Maruti Suzuki Vitara Brezza, Ford EcoSport, Nissan Magnite, Tata Nexon, Mahindra XUV300, Hyundai Venue, Kia Sonet, Toyota Urban Cruiser എന്നിവയ്ക്കെതിരെയാണ് Kiger മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Renault introduced kiger in indonesian find here all new details
Story first published: Wednesday, September 1, 2021, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X