കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

ഇന്ത്യന്‍ വിപണിയിലെത്തിയതിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൈഗറിന് പുതിയ വേരിയന്റ് സമ്മാനിച്ച് ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ. RXT (O) എന്നൊരു വേരിയന്റാണ് കമ്പനി കൈഗറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

7.37 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. 2021 ഓഗസ്റ്റ് 6 മുതല്‍ പുതിയ വേരിയന്റിനായുള്ള ബുക്കിംഗ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും വലിയ മത്സരം നടക്കുന്ന സബ്-കോംപാക്ട് എസ്‌യുവി വിഭാഗത്തിലാണ് കൈഗറിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

ഇതേ ശ്രേണിയില്‍ എത്തുന്ന മാരുതി സുസുക്കി വിറ്റാര ബ്രെസ, നിസാന്‍ മാഗ്നൈറ്റ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യൂ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 എന്നിവയ്ക്കെതിരെയാണ് കൈഗര്‍ മത്സരിക്കുന്നത്.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനില്‍ മാത്രമാകും RXT (O) വേരിയന്റ് ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു. ഈ യൂണിറ്റ് 72 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കും. മാനുവല്‍, AMT ഗിയര്‍ബോക്‌സ് ഇതില്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

റെനോ കൈഗര്‍ RXT (O) തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് RXZ ട്രിമില്‍ വാഗ്ദാനം ചെയ്യുന്ന ട്രൈ-ഒക്ട എല്‍ഇഡി ഹെഡ്‌ലാമ്പുകളും 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും പോലുള്ള സവിശേഷതകള്‍ ലഭിക്കും.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

പുതിയ വേരിയന്റില്‍ ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ (റേഡിയന്റ് റെഡ് ഷേഡ്), 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീന്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ റെപ്ലിക്കേഷന്‍ ഫംഗ്ഷന്‍, PM 2.5 അഡ്വാന്‍സ്ഡ് അറ്റ്‌മോസ്‌ഫെറിക് ഫില്‍ട്ടര്‍ എന്നിവയും ലഭ്യമാണ്.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

അതേസമയം വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ലെന്ന് വേണം പറയാന്‍. വില്‍പ്പന വര്‍ധിപ്പിക്കുക കൂടിയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ മോഡലിന് കമ്പനി പുതിയൊരു വേരിയന്റ് കൂടി നല്‍കിയിരിക്കുന്നത്.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

റെനോ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കൈഗറിന്റെ ചില വേരിയന്റുകള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് ഏകദേശം 6 ആഴ്ചയോളമാണ്. ഇത് വാഹനത്തിന്റെ വില്‍പ്പനയെ ബാധിക്കുന്നുവെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

പ്രത്യേകിച്ച് ശ്രേണിയില്‍ എതിരാളികള്‍ ഏറെയുള്ളപ്പോള്‍. അതേസമയം വാഹനത്തിന് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മികച്ച വില്‍പ്പന പ്രതിമാസം കൈഗറിന് ലഭിക്കുന്നുണ്ടെന്നും റെനോ അറിയിച്ചു.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

രാജ്യത്തെ വില കുറഞ്ഞ സബ്-കോംപാക്ട് എസ്‌യുവി എന്ന ഖ്യാതിയോടെയായിരുന്നു വാഹനം വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വാഹനത്തില്‍ വില വര്‍ധനവ് നടപ്പാക്കി കമ്പനി രംഗത്തെത്തിയിരുന്നു.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

വിപണിയിലെത്തി ആറ് മാസങ്ങള്‍ പിന്നിടുന്നതിനിടെ ഇത് മൂന്നാം തവണയാണ് വാഹനത്തിന്റെ വിലയില്‍ കമ്പനി വര്‍ധനവ് നടപ്പാക്കുന്നത്. 1.0 ലിറ്റര്‍ നാച്ചുറവലി ആസ്പിരേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

ഇതില്‍ 1.0 ലിറ്റര്‍ പതിപ്പിന്റെ വേരിയന്റ് നിരയില്‍ 13,000 രൂപയുടെ വില വര്‍ധനവാണ് ഇപ്പോള്‍ കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പുകളിലേക്ക് വന്നാല്‍ 1,000 മുതല്‍ 13,000 രൂപ വരെയാണ് ഇനി അധികം മുടക്കേണ്ടതെന്നും കമ്പനി അറിയിച്ചു.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

അതേസമയം മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ കമ്പനി വരുത്തിയിട്ടില്ല. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 72 bhp കരുത്തും 96 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

ടര്‍ബോ-ചാര്‍ജ്ഡ് യൂണിറ്റ് 100 bhp കരുത്തും 160 Nm torque ഉം സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു. രണ്ട് വേരിയന്റുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റിനൊപ്പം AMT-യും, ടര്‍ബോ-ചാര്‍ജ്ഡ് യൂണിറ്റിനൊപ്പം CVT -യും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

പത്ത് വര്‍ഷത്തെ ആഘോഷ ഓഫറുകളുടെ ഭാഗമായി, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം ഒഴികെ രാജ്യത്തുടനീളം ഓഗസ്റ്റ് 6-15 വരെ 'ഫ്രീഡം കാര്‍ണിവല്‍' റെനോ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന ഗണേഷ് ചതുര്‍ഥി, ഓണം എന്നീ ഉത്സവങ്ങളില്‍ ആവശ്യക്കാര്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കാര്‍ നിര്‍മാതാക്കള്‍ ഈ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഉത്സവ ഓഫറുകള്‍ 90,000 രൂപ വരെ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

ഫ്രീഡം കാര്‍ണിവല്‍ പ്രകാരം, സമയപരിധിക്കുള്ളില്‍ റെനോ കാറുകള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഓഗസ്റ്റില്‍ നീട്ടുന്ന മറ്റ് ഓഫറുകള്‍ക്ക് പുറമേ അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യും.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

ക്യാഷ് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസും കൂടാതെ, ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നിവ വാങ്ങുമ്പോള്‍ 'ഇപ്പോള്‍ വാങ്ങുക, പിന്നീട് പണമടയ്ക്കുക' പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

ഈ സ്‌കീമിന് കീഴില്‍, ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു റെനോ വാഹനം വാങ്ങാനും ആറ് മാസത്തിന് ശേഷം ഇഎംഐ അടയ്ക്കാനും കഴിയും. ഈ കാലയളവില്‍ രാജ്യത്ത് 7,00,000 -ലധികം ഉപഭോക്താക്കളെ സമ്പാദിച്ചതായും കമ്പനി അറിയിച്ചു.

കൈഗറിന്റെ RXT (O) വേരിയന്റ് അവതരിപ്പിച്ച് റെനോ; വിലയും സവിശേഷതകളും ഇതാ

നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ലോയല്‍റ്റി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതായും റെനോ പറഞ്ഞു. ഇവ കൂടാതെ, കാര്‍ നിര്‍മാതാക്കള്‍ കോര്‍പ്പറേറ്റ്, ഗ്രാമീണ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, റെനോയുടെ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പ്രോഗ്രാം - റിലീവ് - ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ എന്‍ഡ് ഓഫ് ലൈഫ് വാഹനങ്ങള്‍ പുതിയ റെനോ കാറുകള്‍ ഉപയോഗിച്ച് അധിക സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍ കൈമാറുമെന്നും അറിയിച്ചു.

Most Read Articles

Malayalam
English summary
Renault launched kiger rxt o variant in india price features engine details here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X