Just In
- 4 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 5 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 6 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 6 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Movies
കിടിലത്തിന്റെ ആരോപണത്തില്‍ വിങ്ങിപ്പൊട്ടി ഡിംപല്‍, വേദന കൊണ്ട് കരയാന്‍ പോലും സാധിക്കാതെ ഞാന്‍ നിന്നിട്ടുണ്ട്
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
3 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വില വര്‍ദ്ധനവ് ലഭിച്ചത് കോംപാക്ട് എസ്യുവികള്‍ക്ക്
ഇന്ത്യന്‍ വാഹന വിപണിയെ സംബന്ധിച്ച് ഇന്ന് ഏറ്റവും വലിയ മത്സരം നടക്കുന്ന ശ്രേണികളില്‍ ഒന്നാണ് കോംപാക്ട് എസ്യുവികളുടേത്. വിവിധ ബ്രാന്‍ഡുകളില്‍ നിന്നായി നിരവധി മോഡലുകള്‍ ഈ ശ്രേണിയില്‍ മത്സരത്തിനെത്തുകയും ചെയ്യുന്നു.

ഈ ശ്രേണിയില്‍ വ്യാപകമായി സ്വീകാര്യത ലഭിക്കുന്നതിന്റെ തെളിവാണ് കൂടുതല്‍ കാത്തിരിപ്പ് കാലാവധി. വാഹന നിര്‍മാതാക്കളും ഈ വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്.

2018 മാര്‍ച്ച് മുതല്‍ ആഗോള വാഹന വ്യവസായം ഇന്റലിജന്‍സ് വിതരണക്കാരായ ജാറ്റോ (JATO) നടത്തിയ പഠനത്തില്‍ കോംപാക്ട് എസ്യുവി വിഭാഗത്തില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമുണ്ടായതെന്ന് കണ്ടെത്തി.
MOST READ: 2021 കോഡിയാക്കിന്റെ ഡിസൈന്‍ സ്കെച്ചുകള്‍ വെളിപ്പെടുത്തി സ്കോഡ; ആഗോള അരങ്ങേറ്റം ഉടന്‍

2018 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിന് വെറും 3.5 ശതമാനം വില വര്‍ദ്ധനവ് ലഭിക്കുകയും ഹാച്ച്ബാക്കുകള്ക്കെല്ലാം 4 ശതമാനത്തിന് മുകളിലുള്ള വില വര്‍ദ്ധനവ് ലഭിക്കുകയും ചെയ്തപ്പോള്‍, പ്രീമിയം സെഡാനുകളും എംപിവികളും വില വര്‍ദ്ധനവ് യഥാക്രമം 8 ശതമാനവും 9 ശതമാനവുമായിരുന്നു.

നാല് മീറ്ററിന് മുകളിലുള്ള വലിയ എസ്യുവികളില് 9 ശതമാനത്തിലധികം വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും കോംപാക്ട് എസ്യുവി വിഭാഗമാണ് ഏറ്റവും ഉയര്‍ന്ന വിലയില്‍ 11 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്.
MOST READ: ഇന്ത്യന്‍ റോഡുകളില്‍ ഉള്ളത് 4 കോടിയിലധികം പഴയ വാഹനങ്ങള്‍; കര്‍ണാടക ഒന്നാമത്

ഉയര്‍ന്ന റെഗുലേറ്ററി ചെലവുകളും അസംസ്കൃത വസ്തുക്കളുടെ വിലയും കൂടിയാണ് വിലകള്‍ വര്‍ദ്ധിക്കുന്നതിന് കാരണം. എസ്യുവികള്‍ക്കും എംപിവികള്ക്കുമുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ സെഡാനുകളുടെയും മറ്റ് കോംപാക്ട് കാറുകളുടെയും വില്‍പ്പന കുറഞ്ഞു.

ഇത് വാഹന നിര്‍മാതാക്കള്‍ക്ക് ഉയര്‍ന്ന വില വര്‍ധിപ്പിക്കാന്‍ കാരണമായി. ചെലവ് സ്വാംശീകരിക്കാനുള്ള ഒഇഎമ്മിന്റെ കഴിവില്‍ വാഹന വിഭാഗവും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
MOST READ: ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വാഹന നിര്‍മാതാക്കള്‍ വീണ്ടും ഇന്ത്യയില്‍ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലും നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിച്ചിരുന്നു.

ഇത് വിലവര്‍ദ്ധനവിന്റെ രണ്ടാം ഘട്ടമായിരിക്കും. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും കൊവിഡ്-19 മഹാമാരിയും ഈ വര്‍ദ്ധനവിന് പ്രധാന കാരണങ്ങളാണെന്ന് പറയപ്പെടുന്നു. ഹ്യുണ്ടായി, മാരുതി സുസുക്കി, മഹീന്ദ്ര, ഹോണ്ട, കിയ, റെനോ, ബിഎംഡബ്ല്യു, ഫോര്‍ഡ്, നിസാന്‍ തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ വിലയില്‍ വര്‍ദ്ധനവ് വരുത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.