Just In
- 5 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 7 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 7 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 8 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Movies ദേ വൈസ്റ്റ് സംസാരിക്കുന്നു എന്ന് ജാസ്മിൻ; പരിധി വിട്ടു; സിബിന്റെ ഭാഗത്തും ന്യായമുണ്ട്; പ്രേക്ഷകർ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
അഗ്രസ്സീവ് മോൺസ്റ്റർ രൂപഭാവത്തിൽ ഹെർക്കുലീസ് 6x6 പുറത്തിറക്കി റെസ്വാനി
ലോകത്തിൽ കാണാൻ കഴിയുന്ന ഏറ്റവും അഗ്രസ്സീവ് ലുക്കുള്ള വാഹനങ്ങളിൽ ഒന്നായിരിക്കും റെസ്വാനി ഹെർക്കുലീസ് 6x6. 1300 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 7.0 ലിറ്റർ എഞ്ചിനാണ് റെസ്വാനിയുടെ ഹെർക്കുലീസ് 6x6 -ന്റെ ഹൃദയം.
പുറത്ത് നിന്ന് നോക്കുമ്പോൾ, റെസ്വാനി ഹെർക്കുലീസ് 6x6 സിനിമകളിൽ കാണുന്നതുപോലെ ഒരു സാധാരണ മോൺസ്റ്റർ ട്രക്ക് ആയിരിക്കില്ല, പക്ഷേ ഓട്ടോമോട്ടീവ് വ്യവസായത്തിലെ അളക്കാവുന്ന എല്ലാ നിലവാരത്തിലും ഒരു ട്രക്കിന്റെ 'മോൺസ്റ്റർ' രൂപമാണെന്ന് ഉറപ്പാണ്.
നിർമ്മാതാക്കൾ ഇതിനെ "ഗോഡ് ഓഫ് ഓൾ ട്രക്സ്" എന്ന് വിളിക്കാൻ താൽപര്യപ്പെടുന്നു. ചില പിക്ക്-അപ്പ് ട്രക്കുകളിൽ നിന്ന് വ്യത്യസ്തമായി, മൂന്ന്-ആക്സിലുകളും ആറ് വീലുകളുമുള്ള ഒരു വിഷ്വൽ ട്രീറ്റാണ് റെസ്വാനി ഹെർക്കുലീസ് 6x6.
ഈ ട്രക്ക് രാക്ഷസൻ യഥാർത്ഥത്തിൽ എളിയ ജീപ്പ് റാങ്ലറിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. ജീപ്പ് റാങ്ലറിന്റെ ചാസിയിൽ വരുത്തിയ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് മൂന്നാമത്തെ ആക്സിൽ ചേർക്കുന്നത്.
മൂന്നാമത്തെ ആക്സിൽ ഹെർക്കുലീസ് 6x6 ടെറെയിനുകളിൽ നീങ്ങുന്ന രീതിയെ പൂർണ്ണമായും പരിവർത്തനം ചെയ്യുന്നു. അടിസ്ഥാന വേഷത്തിൽ, ഹെർക്കുലീസ് 6x6 -ന് 3.6 ലിറ്റർ V6 പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, ഇത് വെറും 285 bhp ശേഷിയുള്ളതാണ്.
ഈ ഫോമിൽ, ഹെർക്കുലീസ് 6x6 പെർഫോമെൻസിനേക്കാൾ കൂടുതൽ ഒരു ഷോ മോഡലാണ്. ഇതോടൊപ്പം 6.4 ലിറ്റർ SRT ഡിറൈവഡ് V8 യൂണിറ്റും റെസ്വാനി വാഗ്ദാനം ചെയ്യുന്നു.
500 bhp കരുത്ത് സൃഷ്ടിക്കുന്ന ഈ വേഷത്തിൽ, ഹെർക്കുലീസ് 6x6 ഒരു ഉയർന്ന അത്ലെറ്റിക് ഫീൽ നൽകുമെങ്കിലും, ഇപ്പോഴും ഒരു 'മോൺസ്റ്റർ' അനുഭവം നൽകില്ല.
എന്നിരുന്നാലും, നിങ്ങൾക്ക് പൂർണ്ണമായ 'മോൺസ്റ്റർ' അനുഭവം വേണമെങ്കിൽ, ഡോഡ്ജ് ഡെമോൺ ചലഞ്ചറിന്റെ 6.2 ലിറ്റർ എഞ്ചിനെ അടിസ്ഥാനമാക്കി 1300 bhp കരുത്ത് പുറപ്പെടുവിക്കുന്ന 7.0 ലിറ്റർ സൂപ്പർചാർജ്ഡ് എഞ്ചിൻ റെസ്വാനി വാഗ്ദാനം ചെയ്യും.
എല്ലാ പതിപ്പുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ട്, അവ LHD, RHD പതിപ്പുകളായി ലഭ്യമാണ്. പണം ഒരു പ്രശ്നമല്ലെങ്കിൽ, ബുള്ളറ്റ് പ്രൂഫിംഗ്, സ്മോക്ക് സ്ക്രീനുകൾ, റൺ-ഫ്ലാറ്റ് ടയറുകൾ, നൈറ്റ് വിഷൻ, റാം ബമ്പറുകൾ, മറ്റ് രസകരമായ ഗാഡ്ജെറ്റുകൾക്കൊപ്പം EMP പരിരക്ഷണം എന്നിവയുള്ള ഒരു 'മിലിട്ടറി' പതിപ്പ് റെസ്വാനി വാഗ്ദാനം ചെയ്യുന്നു.