പത്തല്ല നൂറല്ല! 2022 Ghost Black Badge -ന് 44,000 കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് Rolls Royce

തങ്ങളുടെ ഗോസ്റ്റ് & വ്രാത്ത് മോഡലുകളിലെ വിവിധ സെറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അഞ്ച് വർഷം മുമ്പാണ് റോൾസ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് സബ്-ബ്രാൻഡ് അവതരിപ്പിച്ചത്. ഇപ്പോൾ വളരെയധികം ജനപ്രീതി ഈ സബ്-ബ്രാൻഡിന് ലഭിക്കുന്നു.

പത്തല്ല നൂറല്ല! 2022 Ghost Black Badge -ന് 44,000 കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് Rolls Royce

നിലവിൽ വിൽക്കുന്ന ഓരോ നാല് റോൾസ്-റോയ്സുകളിൽ ഒരെണ്ണം ബ്ലാക്ക് ബാഡ്ജ് മോഡലാണ്. രഹസ്യസ്വഭാവമുള്ളതും സവിശേഷവുമായ മാറ്റങ്ങൾ ഇപ്പോൾ രണ്ടാം തലമുറ ഗോസ്റ്റ് സെഡാനിൽ നിർമ്മാതാക്കൾ പ്രയോഗിക്കുന്നു.

പത്തല്ല നൂറല്ല! 2022 Ghost Black Badge -ന് 44,000 കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് Rolls Royce

തനതായ ഒരു നില ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിനാണ് 2022 ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് വികസിപ്പിച്ചതെന്ന് ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കൾ പറയുന്നു. ഓരോന്നും വ്യത്യസ്‌തമാണെന്ന് ഉറപ്പാക്കാൻ, റോൾസ്-റോയ്‌സ് 44,000 നിറങ്ങളുടെ ഒരു വലിയ ശേഖരം വാഹനത്തിനായി ലഭ്യമാക്കിയിട്ടുണ്ട്, എന്നാൽ വാസ്തവത്തിൽ, പല ഉപഭോക്താക്കളും ബ്ലാക്ക് ബാഡ്‌ജിനെ ഇന്നത്തെ നിലയിലെത്തിച്ച വിവേകപൂർണ്ണമായ ബ്ലാക്ക് പെയിന്റ് സ്കീം തെരഞ്ഞെടുക്കും.

പത്തല്ല നൂറല്ല! 2022 Ghost Black Badge -ന് 44,000 കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് Rolls Royce

നിലവിൽ വിപണിയിലുള്ള എല്ലാ പ്രൊഡക്ഷൻ കാറുകളിലും ലഭ്യമായതിൽ വെച്ച് ഏറ്റവും ഇരുണ്ട ബ്ലാക്ക് നിറമാണ് പുതിയ ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജിനെന്നും അതിൽ 45 കിലോഗ്രാം പെയിന്റ് അടങ്ങിയിട്ടുണ്ടെന്നും RR അവകാശപ്പെടുന്നു. പെയിന്റ് ലെയറുകൾ നൽകുന്നതിനും കൈകൊണ്ട പോളീഷ് ചെയ്യുന്നതിനും മുമ്പ് ഇത് ആറ്റോമൈസ് ചെയ്യുകയും ഇലക്ട്രോസ്റ്റാറ്റിക്ക് ചാർജ്ജ് ചെയ്ത ബോഡിയിൽ അപ്പൈ ചെയ്യുക്കുകയും ചെയ്യുന്നു.

പത്തല്ല നൂറല്ല! 2022 Ghost Black Badge -ന് 44,000 കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് Rolls Royce

ബ്രാൻഡ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഈ പ്രക്രിയ അഞ്ച് മണിക്കൂർ വരെ സമയം എടുക്കും. കാർബൺ ഫൈബറിന്റെ 44 ലെയറുകളിൽ നിന്ന് വികസിപ്പിച്ചെടുത്ത 21 ഇഞ്ച് വീലുകൾ, ഡാർക്ക് ഫിനിഷ്ഡ് സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി മാസ്‌കോട്ടും റേഡിയേറ്റർ ഫ്രണ്ട് ഗ്രില്ല് എന്നിവയാണ് ചില എക്സ്റ്റേണൽ ഹൈലൈറ്റുകൾ.

പത്തല്ല നൂറല്ല! 2022 Ghost Black Badge -ന് 44,000 കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് Rolls Royce

ബ്ലാക്ക് ബാഡ്ജിന്റെ ലെമിൻസ്‌കേറ്റ് ചിഹ്നവും വാഹനത്തിൽ ധാരാളം ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്, ഇരുട്ടിൽ മാത്രം കാണപ്പെടുന്ന 850 -ൽ പരം സ്റ്റാറുകളും അതിന് അടുത്തായി ദൃശ്യമാകുന്ന ഒരു ഇല്യുമിനേറ്റഡ് ഫേസും ഇതിൽ ഉൾപ്പെടുന്നു.

പത്തല്ല നൂറല്ല! 2022 Ghost Black Badge -ന് 44,000 കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് Rolls Royce

വാഹനം ഒരു അലുമിനിയം സ്‌പേസ് ഫ്രെയിം ബോഡിയിലാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ കൂടുതലും torque പുറപ്പെടുവിക്കുന്ന 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനിൽ നിന്ന് പവർ ലഭിക്കുന്നു. ഇത് ഇപ്പോൾ 591 bhp പരമാവധി കരുത്തും 900 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

പത്തല്ല നൂറല്ല! 2022 Ghost Black Badge -ന് 44,000 കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് Rolls Royce

വെറും 4.5 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 96 കിലോമീറ്റർ വേഗത വാഹനം കൈവരിക്കുമെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. ബോഡി റോൾ ഇല്ലാതാക്കാൻ, റോൾസ് റോയ്സ് വലിയ എയർ സ്പ്രിംഗുകൾ ആഢംബര കാറിൽ ഉപയോഗിച്ചിരിക്കുന്നു.

പത്തല്ല നൂറല്ല! 2022 Ghost Black Badge -ന് 44,000 കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് Rolls Royce

കനത്ത ലോഡിംഗ് സാഹചര്യങ്ങളിൽ 50 ശതമാനം വേഗത്തിലുള്ള പ്രതികരണം ലഭിക്കുമെന്ന് അവകാശപ്പെടുന്ന ZF ട്രാൻസ്മിഷനുമായി പവർട്രെയിൻ ബന്ധിപ്പിച്ചിരിക്കുന്നു. 2022 റോൾസ്-റോയ്‌സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജിന് നികുതികൾ ഒഴികെ $393,500, അതായത് 2.94 കോടി രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Rolls royce reveals 2022 ghost black badge with over 44000 colour options
Story first published: Thursday, November 4, 2021, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X