ഒക്ടാവിയയുടെ ഇലക്ട്രിക് പതിപ്പും എത്തുന്നു; സ്ഥിരീകരിച്ച് സ്‌കോഡ

ഒരു പ്രത്യേക പരിപാടിയില്‍, സ്‌കോഡ അതിന്റെ 'നെക്സ്റ്റ് ലെവല്‍ സ്ട്രാറ്റജി 2030' പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. കൂടുതല്‍ ഡിജിറ്റല്‍ ആയിരിക്കുന്നതിനൊപ്പം ഇലക്ട്രിക് പവര്‍ട്രെയിന്‍ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പരിപാടിയില്‍ കമ്പനി വ്യക്തമാക്കുകയും ചെയ്തു.

ഒക്ടാവിയയുടെ ഇലക്ട്രിക് പതിപ്പും എത്തുന്നു; സ്ഥിരീകരിച്ച് സ്‌കോഡ

ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാവ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഏറ്റവും മികച്ച അഞ്ച് കാര്‍ നിര്‍മ്മാതാക്കളില്‍ ഒരാളാകാന്‍ ലക്ഷ്യമിടുന്നു. അങ്ങനെ, വോളിയം വര്‍ദ്ധിപ്പിക്കുന്നതിന് എന്‍ട്രി ലെവല്‍ പോര്‍ട്ട്ഫോളിയോ ഏകീകരിക്കാനുള്ള പദ്ധതികളും കമ്പനി ആവിഷ്‌കരിച്ചു.

ഒക്ടാവിയയുടെ ഇലക്ട്രിക് പതിപ്പും എത്തുന്നു; സ്ഥിരീകരിച്ച് സ്‌കോഡ

പുതിയ എന്‍ട്രി ലെവല്‍ മോഡലുകള്‍ ആസൂത്രണം ചെയ്യുന്നതിനൊപ്പം, ഇലക്ട്രിക് ടെക്‌നോളജികളിലും സീറോ-എമിഷന്‍ മൊബിലിറ്റി സൊല്യൂഷനുകളിലും സ്‌കോഡ കൂടുതല്‍ നിക്ഷേപം നടത്തും.

ഒക്ടാവിയയുടെ ഇലക്ട്രിക് പതിപ്പും എത്തുന്നു; സ്ഥിരീകരിച്ച് സ്‌കോഡ

സ്‌കോഡ ഇതിനകം എന്യാക് iV എന്നൊരു മോഡല്‍ ആഗോളവിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. കൂടാതെ 2030 ഓടെ മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ കൂടി ഈ നിരയിലേക്ക് ചേര്‍ക്കുമെന്നും കമ്പനി അറിയിച്ചു.

ഒക്ടാവിയയുടെ ഇലക്ട്രിക് പതിപ്പും എത്തുന്നു; സ്ഥിരീകരിച്ച് സ്‌കോഡ

എന്നാല്‍ സ്‌കോഡ മോഡലുകളെക്കുറിച്ചോ, പ്രത്യേകതകളെ കുറിച്ചോ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. നിലവിലുള്ള ജനപ്രിയ നെയിംപ്ലേറ്റുകള്‍ ബ്രാന്‍ഡ് പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ലോകമെമ്പാടുമുള്ള സ്‌കോഡയ്ക്ക് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഒക്ടാവിയ.

ഒക്ടാവിയയുടെ ഇലക്ട്രിക് പതിപ്പും എത്തുന്നു; സ്ഥിരീകരിച്ച് സ്‌കോഡ

നാലാം തലമുറ കഴിഞ്ഞ വര്‍ഷം മാത്രമാണ് അവതരിപ്പിച്ചത്. പുതിയ ഒക്ടാവിയ ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അതിന്റെ വൈദ്യുതീകരിച്ച പതിപ്പ് ആഗോള കോംബി വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാകാം, കൂടാതെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MEB ആര്‍ക്കിടെക്ച്ചറിലാകും വാഹനത്തിന്റെ നിര്‍മാണം.

ഒക്ടാവിയയുടെ ഇലക്ട്രിക് പതിപ്പും എത്തുന്നു; സ്ഥിരീകരിച്ച് സ്‌കോഡ

വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വിലയിലും വലുപ്പത്തിലും എന്യാക് iV താഴെ ഇടംപിടിക്കുമെന്നും യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഇലക്ട്രിക് വാഹനങ്ങളുമായി 50 മുതല്‍ 70 ശതമാനം വരെ വിഹിതം കൈവരിക്കാനുള്ള ബ്രാന്‍ഡിന്റെ ലക്ഷ്യത്തില്‍ അവ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും സ്‌കോഡ പറഞ്ഞു.

ഒക്ടാവിയയുടെ ഇലക്ട്രിക് പതിപ്പും എത്തുന്നു; സ്ഥിരീകരിച്ച് സ്‌കോഡ

രണ്ടാമത്തെ സ്തംഭം 2030 ഓടെ വികസ്വര വിപണികളായ ഇന്ത്യ, റഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കുഷാക് മിഡ് സൈസ് എസ്‌യുവിയെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.0 തന്ത്രം, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു ബില്യണ്‍ യൂറോയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയെന്നും കമ്പനി അവകാശപ്പെട്ടു.

ഒക്ടാവിയയുടെ ഇലക്ട്രിക് പതിപ്പും എത്തുന്നു; സ്ഥിരീകരിച്ച് സ്‌കോഡ

ഈ വര്‍ഷം അവസാനത്തോടെ സ്‌കോഡ ഒരു പുതിയ മിഡ്-സൈസ് സെഡാനും പുറത്തിറക്കും, ഇത് റാപ്പിഡിനേക്കാള്‍ കൂടുതല്‍ പ്രീമിയമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 'നെക്സ്റ്റ് ലെവല്‍ സ്ട്രാറ്റജി 2030' ന് കീഴിലുള്ള മൂന്നാമത്തെ സ്തംഭം ഉപഭോക്തൃ ഇടപഴകലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഒക്ടാവിയയുടെ ഇലക്ട്രിക് പതിപ്പും എത്തുന്നു; സ്ഥിരീകരിച്ച് സ്‌കോഡ

കാരണം സ്‌കോഡ സുസ്ഥിരത, വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ ഉപഭോക്തൃ അനുഭവം, പരിശീലനം എന്നിവ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു. അതിന്റെ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പന വര്‍ദ്ധിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം, വില്‍പന നടത്തുന്ന അഞ്ച് വാഹനങ്ങളില്‍ ഒന്ന് ഓണ്‍ലൈന്‍ ഇടപഴകലില്‍ നിന്നാണെന്നും കമ്പനി വ്യക്തമാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Confirmed Octavia Electric Will Come, Find Here More Details. Read in Malayalam.
Story first published: Saturday, June 26, 2021, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X