എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

രാജ്യത്ത് വില്‍പ്പന ശക്തമാക്കാനൊരുങ്ങുകയാണ് ചെക്ക് നിര്‍മാതാക്കളായ Skoda. Kushaq എന്നൊരു മോഡലിനെ അവതരിപ്പിച്ച് തിരിച്ചുവരവിനുള്ള എല്ലാ വഴികളും തുറന്നിരിക്കുകയാണ് കമ്പനി.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

പോയ മാസത്തെ വില്‍പ്പനയിലും ഇത് വ്യക്തമായി കാണാന്‍ സാധിക്കും. 234 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ മോഡലുകളെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് വില്‍പ്പന ശക്തമാക്കാനാണ് കമ്പനിയുടെ പദ്ധതി.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

Kushaq അവതരിപ്പിച്ചതിന് ശേഷം, Skoda അതിന്റെ അടുത്ത മോഡലായ പുതുക്കിയ Kodiaq-നെയും രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പുതുക്കിയ മോഡലിന് പുതുക്കിയ ബാഹ്യ രൂപകല്‍പ്പനയും ബിഎസ് VI നവീകരണത്തോടെയുള്ള പെട്രോള്‍ എഞ്ചിനും ലഭിക്കും.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

ഈ വര്‍ഷം അവസാനത്തോടെ മോഡലിനെ വിപണിയില്‍ എത്തിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍ നിലവിലെ സാഹചര്യം, കൊവിഡ് പ്രതിസന്ധിയും അരങ്ങേറ്റം വൈകിപ്പിച്ചുവെന്ന് വേണം പറയാന്‍.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

എന്തായാലും മോഡലിനെ അധികം വൈകാതെ വിപണിയില്‍ എത്തിക്കുമെന്നാണ് Skoda അറിയിച്ചിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് Kodiaq-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഉത്പാദനം 2021 ഡിസംബറോടെ ആരംഭിക്കും.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

അതേസമയം ഡെലിവറികള്‍ 2022 -ന്റെ തുടക്കത്തില്‍ മാത്രമാകും ആരംഭിക്കുക. എന്നാല്‍ നിലവില്‍ വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണെന്ന് വേണം പറയാന്‍. നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ വാഹനത്തിന്റെ ഡിസൈന്‍ സംബന്ധിച്ചുള്ള വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

2021 Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ ബാഹ്യ ഹൈലൈറ്റുകളില്‍ ഒരു പുതിയ ബ്ലാക്ക് ഔട്ട് ബട്ടര്‍ഫ്‌ലൈ ഗ്രില്‍, പുനര്‍നിര്‍മ്മിച്ച ഹെഡ്‌ലാമ്പുകള്‍, ബ്ലാക്ക് ഔട്ട് ഒആര്‍വിഎം, സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയില്‍ ഒരു പുതിയ മള്‍ട്ടി-സ്‌പോക്ക് അലോയ് വീല്‍ ഡിസൈനും ഉണ്ടാകും. അതേസമയം അകത്തളത്തില്‍ കാര്യമായ മാറ്റങ്ങള്‍ Skoda കൊണ്ടുവന്നേക്കില്ല. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV മോഡലിന് സമാനമായിരിക്കും നവീകരിച്ച പതിപ്പിന്റെയും അകത്തളം.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

എന്നിരുന്നാലും, ലോഞ്ച് സമയത്ത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന ചില മാറ്റങ്ങള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം. Kodiaq ബിഎസ് IV മോഡലില്‍ ഒരു വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ വഴി വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ കണക്റ്റുചെയ്ത സാങ്കേതികവിദ്യ, വെര്‍ച്വല്‍ കോക്ക്പിറ്റ് ഡിസൈന്‍ ഉള്ള ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഫീച്ചര്‍ ചെയ്യും.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

കൂടാതെ, പനോരമിക് സണ്‍റൂഫ്, പവര്‍ ഓപ്പറേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, വോയ്സ് അസിസ്റ്റന്റ്, ലെതറില്‍ പൊതിഞ്ഞ മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ എന്നിവയും മറ്റ് സവിശേഷതകളായി വാഹനത്തില്‍ ഇടംപിടിച്ചേക്കും.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് തങ്ങളുടെ കാറുകള്‍ വാഗ്ദാനം ചെയ്യുന്ന സ്‌കോഡയുടെ നയം പാലിച്ചുകൊണ്ട്, എസ്‌യുവില്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ Kodiaq-ന് ഇനി നല്‍കില്ല.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

പകരം, ഇത് ഇപ്പോള്‍ 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ യൂണിറ്റായിരിക്കും, അത് നിലവില്‍ Skoda Superb കണ്ടതിന് സമാനമായിരിക്കും. ഈ TSI എഞ്ചിന്‍ 4,200 rpm-ല്‍ പരമാവധി 188 bhp പവറും 1,500 rpm-ല്‍ 320 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കും.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

ഏഴ് സ്പീഡ് DSG ഗിയര്‍ബോക്‌സുമായിട്ടാകും എഞ്ചിന്‍ ജോടിയാക്കുക. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും വാഹനത്തില്‍ പ്രതീക്ഷിക്കാം.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

നിര്‍ത്തലാക്കിയ 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ 148 bhp കരുത്തും 340 Nm ടോര്‍ക്കുമായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. പുതിയ എഞ്ചിനേക്കാള്‍ 30 bhp കുറവും 20 Nm ടോര്‍ക്കും കൂടുതലാണ്.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

ഇന്ത്യന്‍ വിപണിയില്‍ ഒരു CBU ഉത്പന്നമായിട്ടാകും മോഡല്‍ എത്തുക. വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. വിപണിയില്‍ എത്തിയാല്‍ Volkswagen Tiguan Allspace, Citroen C5 Aircross, Toyota Fortuner എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

അതേസമയം അടുത്തിടെ Skoda അവതരിപ്പിച്ച് Kushaq-ന് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ന് വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി വിഭാഗത്തിലാണ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

എതിരാളികളെ വിറപ്പിക്കാന്‍ Kodiaq എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Skoda

10.0 ലക്ഷം മുതല്‍ 17.60 ലക്ഷം രൂപ വരെയാണ് Kushaq-ന് എക്‌സ്‌ഷോറും വില. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. 1.0 ലിറ്റര്‍ എഞ്ചിന്‍ 113 bhp കരുത്തും 178 Nm torque ഉം വാഗ്ദാനം ചെയ്യുമ്പോള്‍ 1.5 ലിറ്റര്‍ TSI എഞ്ചിന്‍ 148 bhp കരുത്തും 250 Nm torque ഉം സ്യഷ്ടിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda kodiaq facelift will launch early in 2022 production to begin in 2021 december
Story first published: Saturday, August 21, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X